റോഡിന്‍റെ നടുവിലുണ്ടായ ഒരു കുഴിയില്‍ അപ്രതീക്ഷിതമായി വീണ ഒരു യുവതിയെ ചുറ്റുമുള്ളവര്‍ വന്ന് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു സ്ത്രി റോഡിലുള്ള കുഴിയില്‍ വീണ് അപകടപെടുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഗുജറാത്തിലെ ഒരു കമ്പനി 844 കോടി രൂപ ചിലവിൽ ജിയുടെ പ്രത്യേക ഗ്യാരണ്ടിയിൽ നിർമ്മിച്ച റോഡ്. ആ റോഡാണ് ആ സ്ത്രീ ചവുട്ടി താഴ്ത്തിയത്. നിങ്ങൾ പറയു, ആ സ്ത്രീക്കെതിരെ കേസെടുക്കുന്നതിൽ തെറ്റുണ്ടോ ?

എന്നാല്‍ ഈ ദൃശ്യങ്ങള്‍ ഗുജറാത്തിലെതാണോ ഇല്ലയോ നമ്മുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ ഗുജറാത്തിലെതല്ല എന്ന് വ്യക്തമായി. ഈ ദൃശ്യങ്ങള്‍ ഇന്ത്യയിലെതല്ല പകരം ബ്രസിലില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്.

UOL എന്ന ബ്രസിലിയന്‍ യുട്യൂബ് ചാനലില്‍ ഈ വീഡിയോ ജൂണ്‍ 3 2022 മുതല്‍ ലഭ്യമാണ്. ഈ വീഡിയോയുടെ വിവരണ പ്രകാരം ഈ സംഭവം ജൂണ്‍ 2 2022ന് ബ്രസിലിലെ കാസ്കാവേല്‍ (Cascavel) എന്ന നഗരത്തില്‍ നടന്നതാണ്. റോഡില്‍ നിന്ന് നടന്ന പോകുന്ന ഒരു സ്ത്രി റോഡിലുണ്ടായ സിങ്ക്ഹോളില്‍ വീണു. ഈ സംഭവം സെക്യൂരിറ്റി ക്യാമറകളില്‍ പകര്‍ത്തിയിരുന്നു.

ബ്രസിലിലെ മറ്റൊരു ന്യൂസ്‌ ചാനലും അവരുടെ യുട്യൂബ് ചാനലില്‍ ഈ സംഭവത്തിന്‍റെ വീഡിയോ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വാര്‍ത്ത‍ പ്രകാരം ബ്രസിലിലെ ഫോര്‍ട്ടാലെസ പ്രദേശത്തിലെ കാസ്കാവേലില്‍ ടൌണ്‍ ഹാലിന്‍റെ മുന്നില്‍ മഴ കാരണം റോഡിന്‍റെ താഴെയുള്ള മണ്ണ് ഒഴുകി പോയിരുന്നു. ഇതിനെ തുടര്‍ന്ന് ആ ഭാഗത്ത് താകീദിനായി ട്രാഫിക്ക് കോണുകള്‍ വെച്ചിരുന്നു. പക്ഷെ ഒരു സ്ത്രി ഈ കോണുകള്‍ കണ്ടില്ല എന്നിട്ട്‌ കുഴിയില്‍ വീണു.

Go Outside എന്ന ബ്രസിലിയന്‍ വാര്‍ത്ത‍ വെബ്സൈറ്റ് പ്രകാരം വീഡിയോയില്‍ കാണുന്ന സ്ത്രീയുടെ പേര് മാറിയ രോസ്ലീന്‍ അല്മീഡ ഡി സൂസ എന്നാണ്. ഇവരുടെ പ്രായം 48 വയസാണ്. ബ്രസിലില്‍ അവര്‍ ഒരു സ്വീപ്പറാണ്. റോഡില്‍ നിന്ന് നടന്നു പോകുമ്പോള്‍ അവിടെയുണ്ടായിരുന്ന ട്രാഫിക്ക് കോണുകള്‍ ഞാന്‍ ശ്രദ്ധിച്ചില്ല അത് കാരണം കുഴിയില്‍ വീണു എന്ന് മറിയ പറഞ്ഞതായി വെബ്സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഈ സ്ത്രിക്ക് ഗുരുതരമായി പരിക്ക് സംഭവിച്ചില്ല എന്നും റിപ്പോര്‍ട്ട്‌ വ്യക്തമാകുന്നു.

ഈ വീഡിയോ അയോധ്യയുടെ രാം പത്തിന്‍റെ പേരിലും സമൂഹ മാധ്യമങ്ങളില്‍ ഈയിടെ പ്രചരിപ്പിക്കുകയുണ്ടായിരുന്നു. ഈ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ യുപി പോലീസ് കേസ് എടുത്തിരുന്നു.

നിഗമനം

ഗുജറാത്തിലെ ഒരു കമ്പനി 844 കോടി രൂപ ചിലവിൽ നിർമ്മിച്ച റോഡിലുണ്ടായ കുഴിയില്‍ ഒരു സ്ത്രി വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ബ്രസിലില്‍ 2 കൊല്ലം മുമ്പ് നടന്ന ഒരു സംഭവത്തിന്‍റെ ദൃശ്യങ്ങളാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ബ്രസിലിലെ വീഡിയോ ഗുജറാത്തില്‍ റോഡിന്‍റെ മോശമായ അവസ്ഥ കാരണമുണ്ടായ അപകടം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു...

Written By: Mukundan K

Result: False