
വഖഫ് ബോര്‍ഡിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്‍ മുസ്ലിം സമുദായിക സംഘടനകളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുകയാണ്. പലയിടത്തും മുസ്ലിം സംഘടനകള്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു സ്റ്റേഡിയായത്തില്‍ ഒത്തുചേര്‍ന്ന വന്‍ ജനക്കൂട്ടത്തിന്‍റെ വീഡിയോ വായിയിറല്‍ ആകുന്നുണ്ട്. വഖഫ് ബോര്‍ഡിനായി ഒത്തുകൂടിയ മുസ്ലിങ്ങള്‍ എന്നാണ് അവകാശവാദം.
പ്രചരണം
മുസ്ലിം വേഷധാരികളായ ജനക്കൂട്ടം സ്റ്റേഡിയത്തില്‍ ഒത്തുകൂടിയത് ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വഖാഫിന് വേണ്ടി മുസ്ലിങ്ങള്‍ ഒത്തുചേര്‍ന്ന ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വഖഫ് ബോർഡിനായി ഒത്തുകൂടിയ മുസ്ലീം സമുദായത്തിലെ ആളുകൾ നോക്കൂ, നിങ്ങളുടെ കണ്ണുകൾ തുറക്കും. ഹിന്ദുക്കൾ ക്രൈസ്തവർ ഉറങ്ങുന്നു, യോഗി മോദി എല്ലാം ചെയ്യും. ഒരു ബട്ടൺ അമർത്തിയാൽ പോലും നമുക്ക് സൗജന്യ വൈദ്യുതിയും വെള്ളവും ലഭിക്കണം! നിങ്ങൾ ഇപ്പോഴും ക്ഷത്രിയ ബ്രാഹ്മണ വൈശ്യ ശൂദ്രനെ ചൂണ്ടിക്കാണിക്കുന്നു, നിങ്ങളുടെ കണ്ണുകളോടൊപ്പം, ഇപ്പോൾ നിങ്ങളുടെ മങ്ങിയ തലച്ചോറ് തുറക്കുക .. !!”
എന്നാല്‍ ജാമിയത്ത് ഉലമ-ഇ-ഹിന്ദ് എന്ന സംഘടന സംഘടിപ്പിച്ച സേവ് കോണ്‍സ്റ്റിറ്റ്യൂഷന്‍ കണ്‍വെന്‍ഷന്‍ എന്ന പരിപാടിയുടെ ദൃശ്യങ്ങളാണ് ഇതെന്നും വഖഫുമായി പരിപാടിക്ക് ബന്ധമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഇതേ പരിപാടിയുടെ മറ്റ് നിരവധി വീഡിയോകൾ യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പലരും പങ്കുവച്ചിരിക്കുന്നത് കണ്ടു. ജാമിയത്ത് ഉലമ-ഇ-ഹിന്ദ് സംഘടന ഡൽഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ എന്നാണ് വിവരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഒരു യൂട്യൂബ് ചാനലിൽ മറ്റൊരു ആംഗിളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നല്കിയിട്ടുണ്ട്.
സംഘടന ഡൽഹിയിൽ കൺവെൻഷൻ സംഘടിപ്പിച്ചത് 2024 നവംബർ മൂന്നിനാണ്. ദൃശ്യങ്ങളില്‍ ജാമിയത്ത് ഉലമ-ഇ-ഹിന്ദിന്‍റെ പതാകകൾ വ്യക്തമായി കാണാം. ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്‍റ് മൌലാന അർഷാദ് മദനി പ്രസംഗിക്കുന്നത് സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ സ്ക്രീനില്‍ കാണാം. സംഘടനയുടെ പതാകകളും കാണാം.
കൺവെൻഷനിൽ വഖഫ് ഭേദഗതി ബില്ലിനെതിരെ രൂക്ഷമായ വിമർശനം ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്‍റ് മൌലാന അർഷാദ് മദനി ഉന്നയിച്ചിരുന്നു. വിഷയം സംബന്ധിച്ച് മുസ്ലീം സമുദായത്തിന്‍റെ വികാരം പരിഗണിക്കാൻ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനോടും ജെഡിയു നേതാവ് നിതീഷ് കുമാറിനോടും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഹിന്ദുസ്ഥാൻ ടൈംസ് നവംബർ 3ന് പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം ജാമിയത്ത് ഉലമ-ഇ-ഹിന്ദ് നടത്തിയ സേവ് കോൺസ്റ്റിസ്റ്റ്യൂഷൻ കൺവെൻഷനിൽ വച്ചാണ് മദനി ഇക്കാര്യം പറഞ്ഞത്.
ജാമിയത്ത് ഉലമ-ഇ-ഹിന്ദ് സേവ് കോൺസ്റ്റിസ്റ്റ്യൂഷൻ കൺവെൻഷൻ ലൈവായി ഇന്ദ് ടുഡേ യുട്യൂബ് ചാനലില്‍ നല്കിയിരുന്നു.
വഖഫ് ബോര്‍ഡിനായി ഒത്തുകൂടിയ മുസ്ലിങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് സംഘടനയുടെ കണ്‍വെന്‍ഷനിലെ ദൃശ്യങ്ങളാണ് എന്നു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ജാമിയത്ത് ഉലമ-ഇ-ഹിന്ദ് സംഘടന ഡെല്‍ഹിയില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വഖഫ് ബോര്‍ഡിനായി ഒത്തുകൂടിയ മുസ്ലിങ്ങള്‍ എന്ന പ്രചരണം തെറ്റാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:വഖഫ് ബോര്‍ഡിനായി ഒത്തുകൂടിയ മുസ്ലിങ്ങള്‍ എന്ന വീഡിയോയുടെ യാഥാര്‍ഥ്യമിതാണ്…
Fact Check By: Vasuki SResult: Misleading
