
ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് ജവാന്മാര് തദ്ദേശീയരില്‍ നിന്നും ആക്രമണങ്ങള്‍ നേരിട്ടിരുന്നു എന്നതിന് തെളിവാണിത് എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഒരു സംഘം ചെറുപ്പക്കാര്‍ ആയുധധാരിയായ പട്ടാളക്കാരനെ കല്ലെറിയുന്നതും തലയില്‍ അടിക്കുന്നതും അയാളുടെ പക്കല്‍ നിന്നും തോക്ക് തട്ടി ദൂരെ എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. പട്ടാളക്കാരന് തിരിച്ച് യാതൊരു തരത്തിലും പ്രതികരിക്കുന്നില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്തെതാണ് ഈ ദൃശ്യങ്ങള്‍ എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*_ഓർമ്മയിൽ ഉണ്ടായിരിക്കണം, ഇതൊന്നും മറക്കാനാവില്ല!_*
*ഖാൻഗ്രസ്സിന്റെ ഭരണകാലത്ത് നമ്മുടെ സൈന്യം കാശ്മീരിൽ നേരിട്ടിരുന്ന പരമദയനീയാവസ്ഥ !!*”
എന്നാല്‍ ദൃശ്യങ്ങള്‍ 2017 ലെതാണെന്നും കോണ്‍ഗ്രസ് ഭരണ കാലത്തെതല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ചില ന്യൂസ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചു, എല്ലാം 2017 ഏപ്രില്‍ 14 മുതലാണുള്ളത്. NDTV വാര്‍ത്ത ഇങ്ങനെ: “ഏപ്രിൽ 9 ന് ശ്രീനഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിന് ശേഷം ഒരു സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് അല്ലെങ്കിൽ സിആർപിഎഫ് ജവാനെ തല്ലുകയും പരിഹസിക്കുകയും ചെയ്യുന്നത് വൈറലായ വീഡിയോയിൽ കാണുന്ന യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്, അവർക്കെതിരെ പോലീസ് പരാതി നൽകിയിട്ടുണ്ട്.
സഹപ്രവര്‍ത്തകരോടൊപ്പം പോളിംഗ് ബൂത്തിൽ നിന്ന് മടങ്ങിയെത്തിയ ജവാനെ ഒരു ജനക്കൂട്ടം കാലിൽ ചവിട്ടുകയും തലയിൽ അടിക്കുകയും ചെയ്യുന്നു.
പൂർണ്ണമായും ആയുധധാരിയായ ജവാൻ കൈയിൽ റൈഫിളുമായി ശാന്തമായി നടക്കുന്നു. പോളിംഗ് സ്റ്റേഷനിൽ നിന്ന് കൊണ്ടുപോയ ഇവിഎമ്മുകളോ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോ സുരക്ഷിതമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി വിവിധ റിപ്പോർട്ടുകളിൽ ഉദ്ധരിച്ചിട്ടുണ്ട്.
“ആക്രമണകാരികളെ തിരിച്ചറിഞ്ഞിട്ടുണ്ട്, അവർക്കെതിരെ നടപടിയെടുക്കും. ജവാന്മാരുടെ ക്ഷമയെ ഞാൻ അഭിനന്ദിക്കുന്നു. ലോകത്തിലെ ഏതൊരു സായുധ സേനയും ഇത്രയും ഉയർന്ന പ്രകോപനത്തിൽ ബലപ്രയോഗത്തിലൂടെ പ്രതികരിക്കുമായിരുന്നു,” ജമ്മു കശ്മീർ പോലീസ് ഉന്നത ഉദ്യോഗസ്ഥനായ എസ്പി വൈദ് എൻഡിടിവിയോട് പറഞ്ഞു.
“അവർ വെടിയുതിർക്കുകയും ശാന്തത കൈവിടുകയും ചെയ്തിരുന്നെങ്കിൽ, നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുമായിരുന്നു… മാതാപിതാക്കൾക്ക് അവരുടെ കുട്ടികൾ നഷ്ടപ്പെടുമായിരുന്നു.”
പല മാധ്യമങ്ങളിലും ഇതേ വാര്‍ത്ത 2017 ഏപ്രിലില്‍ നല്‍കിയിട്ടുണ്ട്.
കേന്ദ്ര ഭരണം കോണ്‍ഗ്രസില്‍ നിന്നും ബിജെപിക്ക് ലഭിച്ചത് 2014 ലായിരുന്നു. തുടര്‍ന്ന് 2017 ല്‍ ബിജെപി ഭരിക്കുന്ന കാലത്താണ് ഈ സംഭവം കാശ്മീരില്‍ നടന്നത്. ജവാനെ നാട്ടുകാര്‍ അക്രമിക്കുന്ന ഈ ദൃശ്യങ്ങള്‍ക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
കാശ്മീരില്‍ ജവാനെ തദ്ദേശീയര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ 2014 ല്‍ കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന കാലത്തെതല്ല. 2017 ല്‍ ബിജെപി ഭരിക്കുന്ന കാലത്തേതാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:കാശ്മീരില്‍ ജവാനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ഭരണകാലത്തെതല്ല, സത്യമിങ്ങനെ…
Fact Check By: Vasuki SResult: False
