
കോൺഗ്രസ് എം.പി. പപ്പു യാദവ് ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാ൪ റാലിയിൽ ജനക്കൂട്ടം കൂട്ടാൻ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ഡോ.പി സറീൻ നടി റിനി ആൺ ജോർജിനോടൊപ്പമുണ്ട്. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“നാഷണൽ ചോരി യാത്ര, സ്നേഹത്തിന്റെ കടയിലെ സപ്ലൈയർ, വട്ടത്തിൽ ഉള്ളത് ബിഹാറിലെ ഒറിജിനൽ പപ്പു, തൊപ്പി വെച്ചത് നാഷണൽ പപ്പു 😂 ”
എന്നാൽ എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ വീഡിയോയിൽ കാണുന്ന സംഭവവുമായി ബന്ധപ്പെട്ട കീ വേർഡുകൾ ഉപയോഗിച്ച് ഗൂഗിളിൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ന്യൂസ്18 പ്രസിദ്ധികരിച്ച ഒരു വാർത്ത കണ്ടെത്തി. 11ഓഗസ്റ്റ് 2025ന് പ്രസിദ്ധികരിച്ച ഈ വാർത്ത പ്രകാരം പപ്പു യാദവ് എന്ന പേരിൽ അറിയപ്പെടുന്ന കോൺഗ്രസ് എം.പി. രാജേഷ് രഞ്ജൻ ബിഹാറിൽ വെള്ളപൊക്കത്തിൽ ബാധിച്ചവർക്ക് പണം വിതരണം ചെയ്യുകയാണ്.
വാർത്ത വായിക്കാൻ – News18 | Archived
വാർത്ത പ്രകാരം വെള്ളപൊക്കം ബാധിച്ച തൻ്റെ മണ്ഡലം പൂർണിയയിൽ എം.പി. പപ്പു യാദവ് സന്ദർശിച്ചപ്പോൾ കാറിൽ ഇരുന്ന് ജനങ്ങൾക്ക് കാശ് വിതരണം നടത്തി. ഈ സംഭവത്തിൻ്റെ വീഡിയോ ബിജെപി നേതാവ് വിഷ്ണു വർധന റെഡ്‌ഡി Xൽ പങ്ക് വെച്ച് പപ്പു യാദവിനെ വിമർശിച്ചു.
ദുരന്തം ബാധിച്ചവർക്ക് ആശ്വാസമാണോ അതോ വെറും പുബ്ലിസിറ്റി സ്റ്റണ്ട് ? എന്ന ചോദ്യം വിഷ്ണു റെഡ്‌ഡി ചോദിക്കുന്നു കൂടാതെ ഈ പണത്തിൻ്റെ സ്രോതത്തിനെ കുറിച്ചും ചോദ്യം അദ്ദേഹത്തിൻ്റെ പോസ്റ്റിലുടെ ഉന്നയിക്കുന്നു. ഈ സംഭവം നടന്നത് രാഹുൽ ഗാന്ധി ബിഹാറിൽ തൻ്റെ വോട്ട് അധികാ൪ യാത്ര തുടങ്ങുന്നതിന് മുൻപ് നടന്നതാണ്. രാഹുൽ ഗാന്ധി ബിഹാറിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന സ്പെഷ്യൽ ഇന്റെൻസീവ് റിവിഷൻ (SIR)ൽ ക്രമക്കേട് ആരോപിച്ച് വോട്ട് അധികാ൪ റാലി ഓഗസ്റ്റ് 17 മുതലാണ് തുടങ്ങിയത്.
വാർത്ത വായിക്കാൻ – TOI | Archived
കൂടാതെ രാഹുൽ ഗാന്ധി യാത്ര തുടങ്ങിയത് രോഹ്താസ് ജില്ലയിൽ നിന്നാണ് പപ്പു യാദവിൻ്റെ മണ്ഡലം പൂർണീയയിൽ നിന്നല്ല. അങ്ങനെ ഈ ദൃശ്യങ്ങളിൽ കാണുന്ന സംഭവത്തിന് രാഹുൽ ഗാന്ധി ബിഹാറിൽ നടത്തുന്ന വോട്ട് അധികാ൪ യാത്രയുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
കോൺഗ്രസ് എം.പി. പപ്പു യാദവ് ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാ൪ റാലിയിൽ ജനക്കൂട്ടം കൂട്ടാൻ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾക്ക് വോട്ട് അധികാ൪ യാത്രയുമായി യാതൊരു ബന്ധവുമില്ല. ഈ വീഡിയോ വോട്ട് അധികാർ യാത്ര തുടങ്ങുന്നത്തിന് മുൻപുള്ളതാണ് കൂടാതെ വോട്ട് അധികാർ റാലി പുരണീയയിൽ ഇത് വരെ എത്തിയിട്ടില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:കോൺഗ്രസ് എം.പി. പപ്പു യാദവ് ബിഹാറിൽ വെള്ളപൊക്കത്തിൽ ബാധിച്ചവർക്ക് പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ വോട്ട് അധികാ൪ യാത്രയുടെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: Misleading
