കർണാടകയിൽ പോലീസ് ക്രൂരത എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഉത്തർ പ്രദേശ് പോലീസിൻ്റെ ദൃശ്യങ്ങൾ  

False Political

കർണാടകയിൽ പോലീസ് സ്റ്റേഷനിൽ ഒരു പ്രതിയെ ക്രൂരമായി പോലീസ് മർദിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ  ഒരു പോലീസ് സ്റ്റേഷനിൽ പ്രതിയെ പോലീസ് ക്രൂരമായി മർദിക്കുന്നത്  നമുക്ക് കാണാം. വീഡിയോയിൽ കന്നഡയിൽ ആഖ്യാനവും കേൾക്കാം. ഈ വീഡിയോ പോലീസ് ക്രൂരതക്കെതിരെയാണ് പറയുന്നത്. പോലീസിൻ്റെ വേഷത്തിൽ നടക്കുന്ന ഈ കുറ്റവാളിയെ ശിക്ഷ ലഭിക്കണം എന്ന തരത്തിലാണ് വീഡിയോയെ കുറിച്ച് പറയുന്നത്. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: 

“കൊങ്ങികൾ സ്നേഹത്തിന്റെ കട നടത്തുന്ന കർണാടകയിൽ പോലിസിന്റെ സ്നേഹ പ്രകടനം. 😆

 എന്നാൽ എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് bhadas4media.com  എന്ന വെബ്സൈറ്റിൽ ഈ സംഭവത്തെ കുറിച്ച് ഒരു വാർത്ത ലഭിച്ചു. 

വാർത്ത വായിക്കാൻ – bhadas4media | Archived

24 ഏപ്രിൽ 2025ന് പ്രസിദ്ധികരിച്ച ഈ വാർത്ത പ്രകാരം ഈ ദൃശ്യങ്ങൾ ഉത്തർപ്രദേശിലെ ജൗൻപുർ നഗരത്തിലെ മുഗര ബാദ്ഷഹാപുർ പോലീസ് സ്റ്റേഷനിൽ നടന്ന ഒരു സംഭവത്തിൻ്റെതാണ്. വാർത്ത പ്രകാരം ദൃശ്യങ്ങളിൽ ഒരു വ്യക്തിയെ മർദിക്കുന്നത് മുഗര ബാദ്ഷഹാപുർ സ്റ്റേഷൻ ഓഫീസർ (എസ്.ഓ.) വിനോദ് മിശ്രയാണ്. ഈ വിവരങ്ങൾ വെച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ യുപി തക്കിൻ്റെ യൂട്യൂബ് ചാനലിൽ ഞങ്ങൾക്ക് ഒരു വാർത്ത ലഭിച്ചു. ഈ വാർത്ത റിപ്പോർട്ട് താഴെ കാണാം.    

 വാർത്ത പ്രകാരം ഒരു യുവാവ് എന്തോ കാര്യത്തിന് മുഗര ബാദ്ഷാഹാപുർ എസ.ഓ. വിനോദ് മിശ്രക്ക് പണം നൽകിയിരുന്നു. കാര്യം നടക്കാത്തതിനെ തുടർന്ന് പണം തിരിച്ച് ചോദിക്കാൻ പോയ യുവാവിനെ മിശ്ര തൂണിൽ കെട്ടി മർദിച്ചു എന്നാണ് റിപോർട്ടുകൾ പറയുന്നത്. ഈ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് ജൗൻപുർ എസ.പി. കെസിൻ്റെ അന്വേഷണത്തിനായി  എ.എസ.പി. ജൗൻപുർ ഗ്ഗ്രാമീൺ ശൈലേന്ദ്ര സിംഗിനെ നിർദ്ദേശിച്ചു. ഈ വാർത്തയിൽ എ.എസ്.പി. ശൈലേന്ദ്ര സിംഗ് പറയുന്നത് ഇങ്ങനെയാണ്: “സോഷ്യൽ മീഡിയയിൽ ഒരു വ്യക്തിയെ മുഗര പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ വൈറൽ ആയിട്ടുണ്ട്. ഈ വീഡിയോ ശ്രദ്ധയിൽ പെട്ട ഉടനെ ഈ സംഭവത്തിൻ്റെ ഡിവിഷണൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിശദമായി ഈ സംഭവത്തിൻ്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകേയാണ് കൂടാതെ സ്റ്റേഷൻ ഓഫീസറിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ നിന്ന് മുന്നിൽ വരുന്ന വസ്തുതകൾ അനുസരിച്ച് അടുത്ത നടപടികൾ സ്വീകരിക്കും.”  

പണത്തിൻ്റെ ഇടപാടുമായി സംബന്ധിച്ച ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഇത്തരമൊരു കാര്യം ഇത് വരെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല എന്ന് സിംഗ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം മുഗര ബാദ്ഷാഹാപുർ എസ്.ഓ. വിനോദ് മിശ്രയും യുവാവിൻ്റെ കൈ പിടിച്ച മറ്റു രണ്ട് പോലീസുകാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഡിവിഷണൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളെ അറിയിച്ചു.    

https://twitter.com/jaunpurpolice/status/1915350244725792893

നിഗമനം

കർണാടകയിൽ പോലീസ് സ്റ്റേഷനിൽ ഒരു പ്രതിയെ ക്രൂരമായി പോലീസ് മർദിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഉത്തർ പ്രദേശിലെ ജൗൻപുരിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ്. ഈ ദൃശ്യങ്ങൾ കർണാടകയിലേതല്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:കർണാടകയിൽ പോലീസ് ക്രൂരത എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഉത്തർ പ്രദേശ് പോലീസിൻ്റെ ദൃശ്യങ്ങൾ  

Fact Check By: Mukundan K  

Result: False