
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ ജനങ്ങള്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ബിജെപിയില്‍ സീറ്റ് വിതരണത്തിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണ് എന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ നിജസ്ഥിതി നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ബിജെപിയുടെ പോസ്റ്ററുകളുള്ള വാഹനങ്ങല്‍ക്കൂനെരെ അക്രമം നടക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് വീഡിയോയുടെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“*BJP Election rally Team Gets a warm welcome in up?* എല്ലാ കാലവും എല്ലാവരേയും പൊട്ടനാക്കാൻ പറ്റത്തില്ല ചാണക കോണക സംഘികളേ? 😄😃😀😆”
എന്താണ് ഈ സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് അറിയാന്‍ വീഡിയോയില്‍ കാണുന്ന സംഭവത്തിനോട് ബന്ധപെട്ട കീ വേര്‍ഡ്സ ഉപയോഗിച്ച് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് UP തക് പ്രസിദ്ധികരിച്ച ഈ വീഡിയോ ലഭിച്ചു.
വാര്‍ത്തയുടെ പ്രകാരം വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ബാഹ് എന്ന മണ്ഡലത്തിന്‍റെ ടിക്കറ്റ് നേടാന്‍ മുന്‍ മന്ത്രി അറിദമന്‍ സിംഗ് മുന്‍ ബ്ലോക്ക് അധ്യക്ഷന്‍ സുഗ്രീവ് സിംഗ് ചൌഹാന്‍ എന്നിവര്‍ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് ഡിസംബര്‍ 7ന് ഇരുവരെയും പിന്തുണക്കുന്ന സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഈ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണ് നാം കാണുന്നത്. മുകളില്‍ നല്‍കിയ വീഡിയോയില്‍ ആഗ്ര സിറ്റി എസ്.പി. വികാസ് കുമാര്‍ ഗുപ്തയുടെ ബൈറ്റ് നമുക്ക് കേള്‍ക്കാന്‍. ബിജെപിയുടെ നെതകള്‍ അറിദമന്‍ സിംഗിനെയും സുഗ്രീവ് സിംഗ് ചൌഹാനിനെയും പിന്തുണക്കുന്നവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഈ സംഘര്‍ഷത്തില്‍ വാഹങ്ങള്‍ക്കും മറ്റു വസ്തുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. സംഭവത്തിനെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു.
ഈ സംഭവത്തിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയും നമുക്ക് കാണാം. ഈ രണ്ട് നേതാക്കളെയും പിന്തുണക്കുന്നവരാണ് തമ്മില്‍ അടിപിടിയും കല്ലേറും നടത്തിയത് എന്ന് വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.
വാര്‍ത്ത വായിക്കാന്‍- TOI | Archived Link
ഈ ഫാക്റ്റ് ചെക്ക് ഹിന്ദിയില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക
Read In Hindi: भाजपा नेताओं के समर्थकों बीच हुई झड़प के वीडियो को गलत दावे के साथ वायरल किया जा रहा है
നിഗമനം
ആഗ്രയിലെ ഒരു സംഭവത്തിന്‍റെ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി പ്രവര്‍ത്തകരെ നാട്ടുകാര്‍ ആക്രമിച്ചു എന്ന വാദം തെറ്റാണ്. ബിജെപിയുടെ രണ്ട് നേതാക്കളുടെ അനുയായികള്‍ തെരഞ്ഞെടുപ്പ് സീറ്റിനെ ചോളിയുള്ള സംഘര്‍ഷത്തില്‍ തമ്മില്‍ കല്ലെറിയുന്നത്തിന്‍റെതാണ്.

Title:FACT CHECK: UPയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന ആക്രമണത്തിന്‍റെ വീഡിയോയാണോ ഇത്? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Misleading
