
ബംഗ്ലാദേശിലെ ചിറ്റഗോംഗ് കുന്നിൻ പ്രദേശങ്ങളിലെ ഗോത്ര സമൂഹങ്ങൾ ഇന്ത്യയിൽ ചേരണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു പ്രതിഷേധ റാലിയിൽ ഒരു വ്യക്തി പ്രസംഗിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “നിവർത്തികേട്. ഞങ്ങൾ ഇന്ത്യയിൽ ചേരാൻ ആഗ്രഹിക്കുന്നു..🙏 വർഷങ്ങളായി തുടരുന്ന അവഗണനയും അതിർത്തിക്കപ്പുറത്തുള്ള ശക്തമായ ബന്ധങ്ങളും ചൂണ്ടിക്കാട്ടി ബംഗ്ലാദേശിലെ ചിറ്റഗോംഗ് കുന്നിൻ പ്രദേശങ്ങളിലെ ഗോത്ര സമൂഹങ്ങൾ ഇന്ത്യയിൽ ചേരണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം…”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. 23 സെപ്റ്റംബർ 2024ന് ഈ ദൃശ്യങ്ങൾ വോയിസ് ഓഫ് സി.എച്.ടി. എന്ന ഫേസ്‌ബുക്ക് പേജ് പോസ്റ്റ് ചെയ്തതായി നമുക്ക് താഴെ കാണാം.
പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ ത്രിപുരയിൽ നടന്ന ഒരു റാലിയുടേതാണ്. ഈ റാലിയിൽ ബംഗ്ലാദേശിലുള്ള ചാറ്റോഗ്രാം ഹിൽ ട്രാക്ടസ് (CHT) ഇന്ത്യയിൽ വിലയിക്കണം എന്ന് ആവശ്യപ്പെട്ടു. ഇത് നടന്നില്ലെങ്കിൽ ത്രിപുരയിലെ നാൾ രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് നൽകില്ല എന്നും ഇവർ പ്രഖ്യാപിച്ചതായി അടികുറിപ്പിൽ പറയുന്നു. ഈ റാലി 23 സെപ്റ്റംബർ 2024ൽ ത്രിപുരയിലെ പേചർത്തൽ എന്ന സ്ഥലത്താണ് നടന്നതെന്ന് പോസ്റ്റിൽ പറയുന്നു. ഈ സ്ഥലത്തിൻ്റെ പേര് നമുക്ക് വീഡിയോയിൽ കാണുന്ന ഒരു ബാനറിലും കാണാം.

പേചർത്താൽ ത്രിപുരയിലെ നോർത്ത് ത്രിപുര ജില്ലയിലെ ഒരു നഗരമാണ്. ഇവിടെയുള്ളവർ ബംഗ്ലാദേശിലെ ചാറ്റോഗ്രാം ഹിൽ ട്രാക്ട്സിൽ താമസിക്കുന്ന ജനങ്ങളുമായി ഐതിഹാസിക ബന്ധമുള്ളവരാണ്. ഇവിടെയുള്ള ത്രിപുരി, ചക്കമ, മർമ അടക്കമുള്ള ഗോത്ര വംശങ്ങളാണ് ബംഗ്ലാദേശിലെ CHTയിലുമുള്ളത്. അതിനാൽ ഷെയ്ഖ് ഹസീനയുടെ വീഴ്ചക്ക് ശേഷം ബംഗ്ലാദേശിലെ CHTയിൽ ന്യുനപക്ഷങ്ങൾക്കെതിരെ നടന്ന ഹിംസയെ പ്രതിഷേധിച്ചിട്ടാണ് ഇവർ ഈ റാലി സംഘടിപ്പിച്ചത്. ഇത്തരത്തിൽ പല പ്രതിഷേധ റാലികൾ ഈ സമയത്ത് ത്രിപുരയിലെ ഹിന്ദുവും ബുദ്ധിസ്റ്റുകളും സംഘടിപ്പിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള വാർത്തകൾ നിങ്ങൾക്ക് ഈ ലിങ്കുകൾ ഉപയോഗിച്ച് വായിക്കാം NDTV, NET, Tripura Chronicle.
നിഗമനം
പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിം തൊപ്പി ധരിച്ച ചിത്രം എഡിറ്റഡാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ത്രിപുരയിലെ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ ബംഗ്ലാദേശിൽ ഇന്ത്യ അനുകൂല റാലി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False


