വിവരണം

സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളത്ത് നടക്കുന്നതിന് മുന്നോടിയായി എല്ലാ ജില്ലാകളിലും കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണ്. ബ്രാഞ്ച്, ലോക്കല്‍, ഏരിയ, ജില്ലാ അടിസ്ഥാനത്തിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്. ഇതിനിടയില്‍ സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ കൂട്ടയടി എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തിരക്കുള്ള ഒരു പ്രധാന റോഡില്‍ വേഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന് തോന്നിക്കുന്ന കുറച്ച് പേര്‍ പരസ്പരം തമ്മിലടിക്കുന്ന വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. വര്‍ക്കല സിപിഎം ഏരിയ സമ്മേളനത്തിലും കൂട്ടയടി.. എന്ന തലക്കെട്ട് നല്‍കി ഗായത്രി ഉണ്ണികൃഷ്ണന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 121ല്‍ അധികം റിയാക്ഷനുകളും 32ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook PostArchived Link

എന്നാല്‍ പ്രചരിക്കുന്ന കൂട്ടത്തല്ലിന്‍റെ വീഡിയോ സിപിഎം ഏരിയ സമ്മേളനത്തിന് ഇടിയിലുണ്ടായ സംഘര്‍ഷത്തിന്‍റെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രചരിക്കുന്ന വീഡിയോ പരിശോധിച്ചതില്‍ നിന്നും അതില്‍ കാണുന്ന വി4 ന്യൂസ് എന്ന ലോഗോയിലെ പേര് ഫെയ്‌സ്ബുക്കില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതൊരു പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമമാണെന്ന് തിരിച്ചറിഞ്ഞു. അവരുടെ ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും നവംബര്‍ 20ന് 2.37 മിനിറ്റുകളുള്ള ഇതെ വീഡിയോ അവര്‍ പങ്കുവെച്ചിരിക്കുന്നതായി കണ്ടെത്താന്‍ സാധിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇങ്ങനെയാണ് NCPപ്രവർത്തകർ തമ്മിൽ കൂട്ടത്തല്ലും അസഭ്യവർഷവും കുളത്തൂപ്പുഴ ജംഗ്ഷനിലാണ് സംഭവം.. അതായത് കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയില്‍ എന്‍സിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ വീഡിയോയാണ് ഇതെന്നതാണ് വസ്‌തുത.

കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങളുടെ പ്രതിനിധി വി4 ന്യൂസ് പേജിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് വീഡിയോ കുളത്തുപ്പുഴയില്‍ നിന്നുമുള്ളതാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കുളത്തിപ്പുഴയില്‍ എന്‍സിപി പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രകടനം നടത്തിയതായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. കുളത്തുപ്പുഴ മണ്ഡലം കമ്മിറ്റി അറിയാതെയാണ് പ്രകടനം നടത്തിയതെന്ന് ആരോപിച്ച് ചില നേതാക്കള്‍ പ്രകടനം തടഞ്ഞതോടെ അടിപിടി

നടക്കുകയായിരുന്നു എന്നും വി4 ന്യൂസ് പ്രതിനിധി അറിയിച്ചു.

വി4 ന്യൂസ് പങ്കുവെച്ച വീഡിയോ-

Facebook Video - V4 News

അതെ സമയം തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ഏരിയ സമ്മേളനത്തില്‍ സംഘര്‍ഷം നടന്നു എന്നും 4 പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റന്നും മുഖ്യധാര മാധ്യമങ്ങള്‍ എല്ലാം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘വര്‍ക്കല ഏരിയ ‘എന്ന കീ വേര്‍ഡ‍് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതതില്‍ നിന്നും ഇതെ കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടെതത്താനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുമായി വര്‍ക്കല സമ്മേളനവുമായി യാതൊരു ബന്ധവുമില്ല.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

നിഗമനം

കൊല്ലം ജില്ലയിലെ കൊളത്തുപ്പുഴയില്‍ എന്‍സിപി പ്രവര്‍ത്തകര്‍ തമ്മിലടിച്ച വീഡിയോയാണ് സിപിഎമ്മിന്‍റെ പേരില്‍ പ്രചരിക്കുന്നതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ തിരുവനന്തപുരം വര്‍ക്കലയിലെ സിപിഎം ഏരിയ സമ്മേളനത്തില്‍ സംഘര്‍ഷം നടന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ പ്രചരണം ഭാഗികമായി തെറ്റാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം..

Fact Check By: Dewin Carlos

Result: False