ലോകത്തിന്‍റെ മുന്നിൽ ഫലസ്തീനികൾ അഭിനയിക്കുന്നു എന്ന് കാണിക്കുന്ന വീഡിയോ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിൽ നമുക്ക് ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഒരു വ്യക്തിയെ ആംബുലൻസിൽ കൊണ്ടുപോകുന്നതായി കാണാം. ഈ വ്യക്തിയുടെ അമ്മ തന്‍റെ മകനെ ഇങ്ങനെയൊരു അവസ്ഥയിൽ കണ്ട് കരയുമ്പോൾ, ഇയാൾ എഴുന്നേറ്റു തലയിലുള്ള കെട്ട് അഴിക്കുന്നു. അതോടെ ഈ വ്യക്തിയുടെ അമ്മ കരച്ചില്‍ നി൪ത്തുന്നു. പോസ്റ്റിന്‍റെ അടികുറിപ്പിൽ വീഡിയോയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “പാലിവുഢ് നാടകവുമായി ഇറങ്ങിയിട്ടുണ്ട്,.. ലോകകരച്ചിൽ ദിനം ആഘോഷിക്കാൻ...ഇവൻമാർ മനുഷ്യരെ ചിരിപ്പിച്ചുകൊല്ലും..

എന്നാൽ പോസ്റ്റിൽ ആരോപിക്കുന്ന പോലെ ഈ ദൃശ്യങ്ങളിൽ നമുക്ക് കാണുന്നത് അതോ ഇതൊരു വ്യാജപ്രചരണമാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് AP നടത്തിയ ഒരു വസ്തുത അന്വേഷണ റിപ്പോർട്ട് ലഭിച്ചു. ഈ റിപ്പോർട്ട് പ്രകാരം ഈ വീഡിയോ ഗാസയിൽ നടന്ന ഒരു സംഭവത്തിന്‍റെതാണ്. പരിക്കേറ്റ ഈ വ്യക്തിയെ ആശുപത്രിയിൽ കൊണ്ട് പോകുന്നതിനിടെ അമ്മ കരയാൻ തുടങ്ങിയപ്പോൾ ഈ വ്യക്തി തന്‍റെ തലയിലെ കെട്ട് അഴിച്ച് തനിക്ക് ഒന്നും സംഭവിച്ചില്ല അമ്മ വിഷമിക്കരുത് എന്ന് അറബിയിൽ ആവശ്യപ്പെടുന്നത്.

ഈ കാര്യം കൊളംബിയ സർവകലശാലയിലെ അറബി പ്രൊഫ്. നാസർ അബ്ദോ APയോട് വ്യക്തമാക്കി. “സാധരണ ഇങ്ങനെയൊരു അവസ്ഥയിൽ തന്‍റെ സ്നേഹിതരെ ആശ്വസിപ്പിക്കാൻ തനിക്ക് ഒന്നും സംഭവിച്ചില്ല എന്ന് ആളുകൾ പറയാറുണ്ട്. ഇതൊരു സാംസ്കാരിക പ്രവർത്തിയാണ്.” എന്നും അദ്ദേഹം പറയുന്നു.

പലസ്തീനിലെ വസ്തുത അന്വേഷണ സ്ഥാപനമായ കാഷിഫ് ഈ പ്രചരണം നേരത്തെ പൊളിച്ചിരുന്നു. കാഷിഫിന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അവർ പറയുന്നത് ഇങ്ങനെയാണ്: “വീഡിയോയിൽ കാണുന്ന ചെറുപ്പക്കാരൻ വെറും തന്‍റെ അമ്മയെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ എടുത്ത പലസ്തീൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് അവാദ് ഈ കാര്യം വ്യക്തമാക്കി. കാഷിഫിനോട് അവാദ് വീഡിയോയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് ഞാൻ നാസർ ആശുപത്രിയുടെ മുന്നിൽ നിൽക്കുകയായിരുന്നു. അതെ സമയം ഒരു സ്ത്രീ കരച്ചിലോടെ ആശുപത്രിയിൽ ഓടി പോകുന്നതായി കണ്ടു. ആരോ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് കരുതി ഞാൻ ഈ സ്ത്രീയുടെ പുറകെ ഓടി. അപ്പോഴാണ് ഈ സ്ത്രീയുടെ മകനെ ഐ.സി.യുവിൽ കൊണ്ട് പോകുന്നതായി ഞാൻ കണ്ടു. ഇയാൾക്ക് തലയിൽ പരിക്കുണ്ടായിരുന്നു. തലയിലെ ബാൻഡേജ് അഴിച്ച് തന്‍റെ അമ്മയെ സമാധാനിപ്പിക്കുകയാണ് ഇയാൾ ചെയ്തത്.”

Instagram Archived Link

ഇസ്രയേലിനെ മോശമായി ചിത്രീകരിക്കാൻ പലസ്തീൻ ജനങ്ങൾ നാടകം ചെയ്യുന്നു എന്ന് അവകാശപ്പെട്ട് ഇതിനു മുമ്പും പല പ്രചരണങ്ങൾ നടത്തിയിട്ടുണ്ട്. ഈ പ്രചരണങ്ങളെ കുറിച്ച് നമുക്ക് താഴെ വായിക്കാം Link1, 2, 3.

നിഗമനം

പലസ്തീൻ ജനങ്ങൾ പരിക്കേറ്റു എന്ന തരത്തിൽ നടിക്കുന്നു എന്ന് അവകാശപ്പെട്ട് പ്രചരിക്കുന്ന വീഡിയോ യഥാർത്ഥത്തിൽ പരിക്കേറ്റ ഒരു വ്യക്തി തന്‍റെ വിഷമിക്കുന്ന അമ്മയെ സമാധാനിപ്പിക്കുന്നതിന്‍റെതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പരിക്കേറ്റുവെന്ന് പലസ്തീൻ ജനത ലോകത്തിന്‍റെ മുന്നിൽ നടിക്കുന്നുവെന്ന തരത്തിൽ വീണ്ടും വ്യാജപ്രചരണം…

Written By: Mukundan K

Result: False