വിവരണം

ബൈക്ക് ആരാധകര്‍ക്ക് വലിയ സ്വാധീനമുള്ളതും ഏറെ പ്രിയപ്പെടതുമായ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇതിന്‍റെ ആദ്യകാല മോഡല്‍ വാഹനം എന്ന പേരില്‍ ഒരു വാഹനം ഒരു വിദേശി സ്റ്റാര്‍ട്ട് ചെയ്യുകയും അതിന്‍റെ ഹെഡ്‌ലൈറ്റും പുറകിലെ ഇന്‍ഡിക്കേറ്റര്‍ ലൈറ്റും തുറന്ന ശേഷം തീ ഉപയോഗിച്ച് ഒരു വിളക്ക് കത്തിക്കുന്നത് പോലെ കത്തിച്ച് തെളിയിക്കുകയും പിന്നീട് ആ വണ്ടി അയാള്‍ ഓടിക്കുകയും ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചടയമംഗലം ന്യൂസ് എന്ന പേജില്‍ നിന്നും 1940ലെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് ഇനി കണ്ടിട്ടില്ലെന്ന് പറയരുത്.. എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 20,000ല്‍ അധികം റിയാക്ഷനുകളും 12,000ല്‍ അധികം ഷെയറുകളും നിലവില്‍ ലഭിച്ചിട്ടുണ്ട്-

Facebook PostArchived Link

എന്നാല്‍ വീഡിയോയില്‍ കാണുന്ന ഈ പഴയകാല മോട്ടോര്‍ ബൈക്ക് യഥാര്‍ത്ഥത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ആദ്യകാല മോഡല്‍ തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ വീഡിയോയില്‍ കാണുന്ന മോട്ടോര്‍ ബൈക്കിന്‍റെ ഇന്ധന ടാങ്കില്‍ എഴുതിയിരിക്കുന്ന ബ്രാന്‍ഡ് ഏതാണെന്നാണ് ഞങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചത്. ഇതില്‍ ബിഎസ്എ എന്നാണ് ചുവന്ന അക്ഷരത്തില്‍ എഴുതിയിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു-

ബിഎസ്എ മോട്ടോര്‍ സൈക്കിള്‍ എന്ന് ഗൂഗിള്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ ബിര്‍മിങ്ഹാം സ്മോള്‍ ആര്‍മ്സ് കമ്പനി എന്ന പഴയകാല മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളെ കുറിച്ചുള്ള വിവരം വിക്കി പീഡിയയില്‍ നിന്നും ലഭ്യമായി.

വിക്കി പീഡിയ വിവരങ്ങള്‍-

ബിഎസ്എ മോട്ടോര്‍സൈക്കിള്‍ മോഡല്‍സ് എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും യെസ്റ്റര്‍ഡേയ്‌സ് എന്ന വെബ്‌സൈറ്റില്‍ നിന്നും പ്രചരിക്കുന്ന വീഡിയോയിലെ ബൈക്കിന് സമാനമായ മോഡല്‍ ബൈക്കിന്‍റെ വിവിധ ചിത്രങ്ങള്‍ കണ്ടെത്താന്‍ സാധിച്ചു. BSA 1915 K 557CC 1 CYL SV 2805 എന്ന മോഡല്‍ ബൈക്കിന്‍റെ ചിത്രങ്ങളാണ് വീഡിയോയിലെ ബൈക്കിന്‍റെ അതെ സമാനതകളോടെ കണ്ടെത്തിയത്. എസ്‌വി 2805 എന്നാല്‍ സൈഡ് വാല്‍വ് 2895 എന്നാണ് അര്‍ത്ഥം. അന്നത്തെ വാഹനങ്ങള്‍ക്ക് കാര്‍ബൈഡ് ഹെഡ്‌ലൈറ്റുകള്‍ ഉപയോഗിച്ചിരുന്നു എന്ന് ഞങ്ങള്‍ വിദഗ്ദ്ധരോട് അന്വേഷിച്ചതില്‍ നിന്നും മനസിലാക്കി. കടുംപച്ച നിറത്തില്‍ മഞ്ഞ ബോര്‍ഡര്‍ നല്‍കിയ ഇന്ധന ടാങ്കില്‍ ബെഎസ്എ എന്നാണ് ഈ മോട്ടോര്‍ സൈക്കിളില്‍ ബ്രാന്‍ഡിങ് നല്‍കിയിരിക്കുന്നത്. ബിഎസ്എ, നോര്‍ട്ടണ്‍, റോയല്‍ എന്‍ഫീല്‍ഡ്, ഹാര്‍ലി ഡേവിഡ്‌സണ്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ 1900ന് ശേഷമാണ് ഇത്തരം ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ആദ്യ കാലങ്ങളില്‍ ബിഎസ്എയുടെ 1915മുതല്‍ 1925 വരെ പുറത്തിറങ്ങിയ 557 സിസി എസ്‌വി 2805 മോഡലിനും പിന്നീട് ഇറങ്ങിയ നിരവധി മോഡലുകള്‍ക്കും വലിയ സ്വീകര്യതയാണ് ലഭിച്ചതെന്നും എസ്റ്റര്‍ഡെയ്‌സിന്‍റെ വെബ്‌സൈറ്റില്‍ വിശദീകരിക്കുന്നുണ്ട്. പിന്നീട് ഈ ബൈക്കുകള്‍ സൈഡ് കാര്‍ മാതൃകയിലും വിപണിയില്‍ എത്തിയിരുന്നു.ബിഎസ്‌എ എസ്24 മോഡലുകളും എസ്‌വി 2805 മോഡല്‍ പരിഷ്‌കരിച്ച് പുറത്തിറക്കിയവയാണ്. 1915ല്‍ പുറത്തിറങ്ങിയ ഈ മോഡല്‍ 1910ലെ ഒളിമ്പിയ ഷോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതായും രേഖകളില്‍ പറയുന്നുണ്ട്.

ഗൂഗിള്‍ കീവേര്‍ഡ് സെര്‍ച്ച് റിസള്‍ട്ട്-

യെസ്റ്റര്‍ഡെയ്‌സ് വെബ്സൈറ്റിലെ വിവരങ്ങള്‍-

Yesterdays WebsiteArchived Link

ഗൂഗിളില്‍ ഇമേജസില്‍ ബിഎസ്എ എസ് 24 എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന ചിത്രങ്ങള്‍-

നിഗമനം

1900ന്‍റെ ആദ്യ വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ ബിഎസ്എ (ബിര്‍മിങ്ഹാം സ്മോള്‍ ആര്‍സ്) കമ്പനി പുറത്തിറക്കിയ മോട്ടോര്‍ സൈക്കിളാണ് വീഡിയോയിലുള്ളതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇത് 1940ലെ റോയല്‍ എൻഫീല്‍‍ഡ് ബൈക്കാണെന്ന പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:1940ല്‍ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്‍റെ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്നത് റോയല്‍ എന്‍ഫീല്‍ഡ് അല്ല.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos

Result: Partly False