
ഉത്തർപ്രദേശിൽ ബിജെപി മന്ത്രി ജില്ല കളക്ടറെ മർദിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വ്യക്തി ഉദ്യോഗസ്ഥനെ മർദിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “*ജില്ലാ കളക്ടറും ബിജെപി മന്ത്രിയും തമ്മിൽ പൊരിഞ്ഞ അടി….യൂ പി യിൽ…*😁”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾക്ക് ഉത്തർ പ്രദേശുമായി യാതൊരു ബന്ധമില്ല എന്ന കണ്ടെത്തി. കൂടാതെ ഈ ദൃശ്യങ്ങളിൽ കാണുന്നത് ഉത്തർ പ്രദേശിലെ ബിജെപിയുടെ മന്ത്രിയുമല്ല. ANI അവരുടെ ഔദ്യോഗിക X അക്കൗണ്ടിൽ നിന്ന് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ANI 17 ജനുവരി 2018നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ സംഭവം ഝാര്‍ഖണ്ഡിലെ ലതേഹാർ എന്ന സ്ഥലത്തിൽ നടന്നതാണ്. തൻ്റെ വാഹനത്തിൻ്റെ നെയിം പ്ലേറ്റ് അഴിച്ചു എടുക്കുന്ന ജില്ല ഗതാഗത ഉദ്യോഗസ്ഥനെ കണ്ടപ്പോൾ ബിജെപി നേതാവ് രാജധാനി യാദവ് രോഷാകുലനായി. യാദവ് ഉദ്യോഗസ്ഥനെ മർദിച്ചു. ഈ സംഭവത്തിനെ കുറിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വാർത്ത നമുക്ക് താഴെ കാണാം.
ഈ വാർത്തയിലും പറയുന്നത് ബിജെപി നേതാവ് രാജധാനി യാദവ് ജില്ല ഗതാഗത ഉദ്യോഗസ്ഥനെ മർദിച്ചു. തൻ്റെ സ്വകാര്യ വാഹനത്തിൻ്റെ നെയിം പ്ലേറ്റ് മാറ്റിയത്തിനെ തുടർന്നാണ് യാദവ് ആക്രമണം നടത്തിയത്. ഇതിന് ശേഷം യാദവിനെതിരെ പോലീസ് കേസ് എടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തെ കുറിച്ചുള്ള റിപബ്ലിക് ന്യൂസിൻ്റെ റിപ്പോർട്ട് നമുക്ക് താഴെ കാണാം.
നിഗമനം
ഉത്തർപ്രദേശിൽ ബിജെപി മന്ത്രി ജില്ല കളക്ടരെ മർദിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഝാര്‍ഖണ്ഡില്‍ 7 കൊല്ലം മുൻപ് നടന്ന ഒരു സംഭവത്തിൻ്റെ ദൃശ്യങ്ങളുമാണ്. വീഡിയോയിൽ മർദിക്കുന്ന വ്യക്തി ഒരു ബിജെപി നേതാവായിരുന്നു മന്ത്രിയല്ല കൂടാതെ മർദനമേറ്റ ഉദ്യോഗസ്ഥൻ ജില്ല കളക്ടർ അല്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ഝാര്‍ഖണ്ഡില്‍ ഒരു ബിജെപി നേതാവ് ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥനെ മര്‍ദിക്കുന്നത്തിന്‍റെ ദൃശ്യങ്ങൾ ഉത്തര്‍പ്രദേശില്‍ മന്ത്രി കളക്ടറെ മര്‍ദിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: Misleading


