കോൺഗ്രസ് ഓഫീസിൽ സംഘടിപ്പിച്ച മതാന്തര പ്രാർത്ഥനയുടെ പരിപാടിയുടെ ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു

Misleading Political

ജയ്പൂരിൽ പുതിയ കോൺഗ്രസ് ഓഫീസിൻ്റെ ഉത്‌ഘാടനം കൽമ ചൊല്ലി നടത്തുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു പരിപാടിയിൽ ഇസ്ലാമിക പ്രാർത്ഥനകൾ നടക്കുന്നത് കാണാം.  വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടുക്കിക്കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “#ജയ്പൂരിൽ പുതിയ കോൺഗ്രസ് ഓഫീസിന്റെ ഉദ്ഘാടനത്തിന് ഗണേശ പൂജയോ മറ്റ് ഹൈന്ദവ ചടങ്ങുകളോ ഉണ്ടായിരുന്നില്ല, പക്ഷേ അവർ കൽമാ ചൊല്ലി. ഉദ്ഘാടിച്ചു 😄 കോൺഗ്രസിലെ ഹിന്ദു പ്രവർത്തകർ ആവേശത്തോടെ പങ്കെടുത്തു, ആരും പ്രതിഷേധിച്ചില്ല. കൊങ്ങികൾ ഹൈന്ദവ വിരുദ്ധരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.. മുസ്ലിം സ്നേഹികളും 😡😡 🙏🕉️🚩” 

 എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ എട്ടർനൽ ഭാരത് എന്ന പേരുള്ള ഒരു ഫെസ്ബൂക് പ്രൊഫൈൽ ഈ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഈ വീഡിയോയിൽ താഴെ ഹീന ഖാൻ എന്ന പേര് നമുക്ക് കാണാം. ഹീന ഖാൻ എന്ന വ്യക്തയുടെ ലൈവ് വീഡിയോയിൽ നിന്നാണ് ഈ ക്ലിപ്പ് എടുത്തത് എന്ന് മനസിലാകുന്നു.

Facebook 

ഹീന ഖാനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഇവരുടെ ഫേസ്‌ബുക്ക് പ്രൊഫൈൽ ലഭിച്ചു. ഇവർ ജയ്പൂരിൽ കോൺഗ്രെസിൻ്റെ ജില്ല സെക്രട്ടറിയാണ്. 31 ഒക്ടോബർ 2023ന് ഇവർ ചെയ്ത ഒരു പോസ്റ്റിൽ നമുക്ക് ഈ പരിപാടിയുടെ ചിത്രങ്ങൾ കാണാം.

പോസ്റ്റ് കാണാൻ – Facebook | Archived

ഈ പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ പരിപാടി കോൺഗ്രസ് ഓഫീസിൽ ഇന്ദിര ഗാന്ധിയുടെ ചരമവാർഷിക ആചരിച്ച് സംഘടിപ്പിച്ച പരിപാടിയാണ്. നമുക്ക് ദൃശ്യങ്ങളിൽ ഹീന ഖാനിനെ കാണാം.

31 ഒക്ടോബറിന് ഈ പരിപാടിയെ കുരിച്ച് ഡി.ഡി. ന്യൂസ് പ്രസിദ്ധികരിച്ച ഒരു വാർത്തയിലും നമുക്ക് ഹീന ഖാനിനെ കാണാം.

വീഡിയോ കാണാൻ – DD News YouTube 

കോൺഗ്രസ് ഓഫീസിൽ ഇന്ദിര ഗാന്ധിയുടെ ചരമവാർഷിക ആചരിച്ച് സംഘടിപ്പിച്ച മതാന്തര പ്രാർത്ഥനയുടെ പരിപാടിയുടെ ദൃശ്യങ്ങളാണ് ഇത് എന്ന് അവധീഷ്‌ പാരീഖ് എന്ന മാധ്യമപ്രവർത്തകൻ വ്യക്തമാക്കുന്ന ട്വീറ്റും ഞങ്ങൾക്ക് ലഭിച്ചു. 

മതാന്തര പ്രാർത്ഥനകളുടെ ഈ പരിപാടിയുടെ വീഡിയോ ഞങ്ങൾ മുൻ രാജസ്ഥാൻ വനിത സമിതിയുടെ പ്രസിഡൻ്റ സംഗീത ബെനിവാളിൻ്റെ അക്കൗണ്ടിലും കണ്ടെത്തി. 

ഈ ദൃശ്യങ്ങൾ ഇതേ പരിപാടിയുടേതാണെന്ന് നമുക്ക് കാണാം. രഘുപതി രാഘവ് രാജ രാം എന്ന ഭജനയാണ് നമുക്ക് വിഡിയോയിൽ കേൾക്കുന്നത്. ഞങ്ങൾ സംഗീത ബെനിവാളിനെ ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞത് ഇങ്ങനെയാണ്: “ഇത് വ്യാജപ്രചരണമാണ്. ഈ പരിപാടിയിൽ ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യൻ തുടങ്ങിയ മതങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടായിരുന്നു. ഈ പരിപാടിയുടെ ചെറിയൊരു ക്ലിപ്പാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഞാൻ ഈ പരിപാടിയിൽ ഉണ്ടായിരുന്നു ഈ പ്രചരണം പൂർണമായും തെറ്റാണ്.” 

നിഗമനം

ജയ്പൂരിൽ പുതിയ കോൺഗ്രസ് ഓഫീസിൻ്റെ ഉത്‌ഘാടനം കൽമ ചൊല്ലി നടത്തുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് 2023ൽ ഇന്ദിര ഗാന്ധിയുടെ ചരമവാര്ഷികക്ക് ജയ്പൂരിൽ കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച മതാന്തര പ്രാർത്ഥന പരിപാടിയുടെ അപൂർണമായ ക്ലിപ്പാണ്. ഈ പരിപാടിയിൽ എല്ലാ മതങ്ങളിലെ പ്രാർത്ഥനകൾ ചൊല്ലിയിരുന്നു. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:കോൺഗ്രസ് ഓഫീസിൽ സംഘടിപ്പിച്ച മതാന്തര പ്രാർത്ഥനയുടെ പരിപാടിയുടെ ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു

Fact Check By: Mukundan K  

Result: Misleading