മുഖ്യ തെരെഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ കാൽ തൊഴുന്നത്തിൻ്റെ ദൃശ്യങ്ങൾ AI നിർമ്മിതമാണ് 

Altered Political

മുഖ്യ തെരെഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ കാൽ തൊഴുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വ്യക്തിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ദൃശ്യങ്ങൾ എ.ഐ. നിർമ്മിതമാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ കാൽ തൊഴുന്നത്തിൻ്റെ ദൃശ്യങ്ങൾ  കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: 

“ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തിരെഞ്ഞെടുപ്പ് കമ്മീഷൻ (സിവിൽ സർവീസ് കാരൻ) കേവലം ഒരു രാക്ഷ്ട്രീയക്കാരന്റെ മുന്നിൽ നട്ടെല്ല് വളക്കുന്ന വൃത്തി കെട്ട കാഴ്ച….. ഇയാളാണോ 140 കോടി ജനങൾക്ക് വേണ്ടി ജനാധിപത്യം സംരക്ഷിക്കുന്നത്…???”  

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഈ വീഡിയോ സൂക്ഷിച്ച് നോക്കിയാ നമുക്ക് ഈ വിഡിയോയിൽ ക്രമക്കേടുകൾ കാണാം. ഗ്യാനേഷ് കുമാർ അമിത് ഷായുടെ തൊഴിൽ ഷാൾ ഇടുമ്പോൾ അദ്ദേഹത്തിൻ്റെ കൈ അപ്രത്യപക്ഷമാകുന്നു പക്ഷെ ഷാൾ തന്നെ അമിത് ഷായുടെ കയ്യിൽ എത്തുന്നത് നമുക്ക് കാണാം. ഞങ്ങൾ ഈ വീഡിയോയെ സ്ലോ ആക്കി മ്യൂസിക് എടുത്ത് താഴെ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വിഡിയോയിൽ നിങ്ങൾക്ക് ഈ ക്രമക്കേട് വ്യക്തമായി കാണാം.

ഇത് പോലെയുള്ള ക്രമക്കേട് എ.ഐ. ഉപയോഗിച്ച് നിർമ്മിച്ച വീഡിയോകളിൽ കാണാം. ഞങ്ങൾ ഇത് പോലെയുള്ള പല വിഡിയോകൾ ഇതിനെ മുനമ്പ് അന്വേഷിച്ചിട്ടുണ്ട്. ഇതിൽ ചില അന്വേഷണ റിപോർട്ടുകൾ നിങ്ങൾക്ക് താഴെ കാണാം.

Also Read | യോഗി ആദിത്യനാഥ് കങ്കണ രണാവത്തിനെ ആലിംഗനം ചെയ്യുന്ന വീഡിയോ A.I. നിർമ്മിതമാണ്  

Also Read | ഇന്ത്യയും പാക്കിസ്ഥാനിൻ്റെയും വനിതാ ടീം ക്യാപ്റ്റനുകളുടെ എ.ഐ. നിർമിത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ 

ഈ AI വെബ്സൈറ്റുകളിൽ ഒരു ചിത്രം സമർപ്പിച്ച് ഒരു പ്രോംപ്റ്റ് നൽകിയ ഒരു ചെറിയ വീഡിയോ ക്ലിപ്പ് ഇവർ നിർമ്മിക്കും. ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് content garden എന്ന വെബ്സൈറ്റിൽ അമിത് ഷായും ഗ്യാനേഷ് കുമാരിൻ്റെ ചിത്രം കണ്ടെത്തി. വീഡിയോയിൽ കാണുന്ന വസ്ത്രങ്ങൾ തന്നെയാണ് ഈ ചിത്രത്തിൽ അമിത് ഷായും ഗ്യാനേഷ് കുമാറും ധരിച്ച് ഇരിക്കുന്നത്.

ഈ ചിത്രം ഉപയോഗിച്ചിട്ട് ഈ വൈറൽ വീഡിയോ ഉണ്ടാക്കിയതാകാം. ഈ വീഡിയോ  പ്രകാരം ഈ ചിത്രത്തിൽ കാണുന്നത് ഒരു പഴയെ പരിപാടിയാണ്. അന്ന് ഗ്യാനേഷ് കുമാർ സഹകരണ മന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്നു. ഈ ഫോട്ടോയിനെ കുറിച്ച് നൽകിയ വിവരങ്ങൾ വെച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പരിപാടിയുടെ വീഡിയോ കണ്ടെത്തി. 8 നവംബർ 2023നാണ് സഹകരണ മന്ത്രാലയം ഈ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തത്.

ഈ വീഡിയോയിൽ 1:25:07നാണ് ഗ്യാനേഷ് കുമാർ അമിത് ഷായിന് ഷാൾ ഇടിച്ച് അഭിവാദ്യങ്ങൾ നൽകുന്നതായി കാണാം. അദ്ദേഹം ഷാൾ ഇടിച്ച് മാറി നിൽക്കുന്നത് നമുക്ക് വ്യക്തമായി കാണാം.

നിഗമനം

സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന മുഖ്യ തെരെഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ കാൽ തൊഴുന്നത്തിൻ്റെ ദൃശ്യങ്ങൾ AI നിർമ്മിതമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.         

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:മുഖ്യ തെരെഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ കാൽ തൊഴുന്നത്തിൻ്റെ ദൃശ്യങ്ങൾ AI നിർമ്മിതമാണ്

Fact Check By: K. Mukundan 

Result: Altered