
ബംഗ്ലാദേശില്‍ ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഹിന്ദു പെണ്‍കുട്ടികളുടെ പീഡനത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ദൃശ്യങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ റീല്‍ ഹിന്ദു പെണ്‍കുട്ടികളെ ബംഗ്ലാദേശില്‍ പീഡിപ്പിക്കുന്നത്തിന്‍റെ ദൃശ്യങ്ങലാണ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതാണ്. വീഡിയോയുടെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ബംഗ്ലാദേശില്‍ ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിങ്ങള്‍ പീഡിപ്പിക്കുന്നു.”
എന്നാല്‍ ശരിക്കും ഈ വീഡിയോ ബംഗ്ലാദേശില്‍ ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത്തിന്‍റെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യുട്യൂബില്‍ ഈ വീഡിയോ ലഭിച്ചു. ഈ വീഡിയോയുടെ ശീര്‍ഷക പ്രകാരം ഈ വീഡിയോ ബ്രഹ്മന്ബാരിയ എന്ന പ്രദേശത്തില്‍ പ്രതിഷേധകര്‍ ഷെയ്ഖ് ഹസീനയുടെ വിദ്യാര്‍ഥി പ്രസ്ഥാനം ഛാത്ര ലീഗിന്‍റെ നെതകളുടെ വീഡിയോയാണ് എന്ന് മനസിലാകുന്നു.
ഫെസ്ബൂക്കിലും ഈ വീഡിയോ ലഭ്യമാണ്. ഫെസ്ബൂക്കില്‍ നല്‍കിയ വിവരണം പ്രകാരവും ഈ വീഡിയോ ബ്രഹ്മന്ബാരിയയിലെ ഛാത്ര ലീഗിന്‍റെ നെതകളുടെതാണ്. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ ഛാത്ര ലീഗിന്‍റെ വനിതാ നേതാവിനെ ചെവി പിടിച്ച് സിറ്റ് അപ്പ് ചെയ്യിപ്പിച്ചു. ഈ ദൃശ്യങ്ങലാണ് നാം കാണുന്നത്.
മറ്റൊരു ഫെസ്ബൂക്ക് വീഡിയോയില്‍ കറുത്ത ചുരിദാറും ചുവന്ന ഷാള്‍ ഉടുത്ത പെണ് വൈറല്‍ വീഡിയോയില്‍ പീഡിപ്പിക്കപ്പെടുന്ന പെന്നിന്‍റെ കയ്യിലുള്ള അതെ പര്‍സ് എടുത്ത് പരിശോധിക്കുന്നതായി നമുക്ക് കാണാം.
ഈ വീഡിയോയില്‍ പീഡിപ്പിക്കപെട്ട പെണ്‍കുട്ടിയുടെ ഐ.ഡി. കാണുന്നുണ്ട്. ഈ പെണ്‍കുട്ടി ഒരു മുസ്ലിമാണ് കുടാതെ ഛാത്ര ലീഗിന്‍റെ നേതാവുമാണ് എന്ന് ഈ ഐ.ഡിയില്‍ നിന്ന് വ്യക്തമാകുന്നു. അഫ്സാന ഇബാദ് എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്.
നിഗമനം
ബംഗ്ലാദേശില്‍ ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു എന്ന് ആരോപ്പിച്ച് പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശില്‍ ഛാത്ര ലീഗിന്‍റെ നേതാവിനെ പ്രതിഷേധകര്‍ തള്ളുന്നത്തിന്‍റെ ദൃശ്യങ്ങള്‍ ആണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബംഗ്ലാദേശില്‍ ഛാത്ര ലീഗിന്‍റെ നേതാവിനെ പ്രതിഷേധകര്‍ തള്ളുന്നത്തിന്‍റെ ദൃശ്യങ്ങള്‍ ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു എന്ന വ്യാജമായ പ്രചരണം….
Written By: Mukundan KResult: False
