ഒരു ബില്‍ഡിംഗില്‍ നിന്ന് പൈപ്പ് ഉപയോഗിച്ച് താഴെ ഇറങ്ങി ആക്രമികളോട് രക്ഷപെടാന്‍ ശ്രമിക്കുന്ന വ്യക്തികളുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

ഈ വീഡിയോ പ്രചരിപ്പിക്കുന്ന ചിലര്‍ അവകാശപ്പെടുന്നത് ഈ വീഡിയോയില്‍ കാണുന്നത് ബലാൽത്സംഗം ചെയ്യുമെന്ന ഭയത്താൽ ആത്മഹത്യ ചെയ്യുന്ന ഹിന്ദു പെൺകുട്ടികളാണ് എന്നാണ്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോയില്‍ നമുക്ക് ചിലര്‍ ഒരു ബില്‍ഡിംഗില്‍ നിന്ന് പൈപ്പ് ഉപയോഗിച്ച് താഴെ ഇറങ്ങാന്‍ ശ്രമിക്കുന്നതായി കാണാം. ഇതില്‍ ചിലര്‍ താഴെ വീഴുന്നതും നമുക്ക് കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ബംഗ്ലാദേശിൽ ജിഹാദികൾ ബലാൽത്സംഗം ചെയ്യുമെന്ന ഭയത്താൽ ആത്മഹത്യ ചെയ്യുന്ന ഹിന്ദു പെൺകുട്ടികൾ ഹൃദയം തകരുന്ന കാഴ്ച

എന്നാല്‍ ഈ അവകാശവാദം എത്രത്തോളം സത്യമാണെന്ന് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പ്രകാരം ഈ സംഭവം നടന്നത് ബംഗ്ലാദേശിലെ ചിട്ടോഗ്രാമിലാണ്. ഈ സംഭവത്തില്‍ യാതൊരു വര്‍ഗീയ ആംഗിളില്ല.

വാര്‍ത്ത‍ വായിക്കാന്‍ - Kaler Kantho | Archived

മുകളില്‍ നല്‍കിയ വാര്‍ത്ത‍ പ്രകാരം 30ഓളം ഛാത്ര ലീഗ് പ്രവര്‍ത്തകര്‍ (ഷെയ്ഖ്‌ ഹസീനയുടെ ആവാമി ലീഗിന്‍റെ വിദ്യാര്‍ഥി പ്രസ്ഥാനം) ചിറ്റഗ്രാമിലെ മുറാദ്പ്പൂര്‍ എന്ന സ്ഥലത്ത് ഒരു കെട്ടിടത്തിന്‍റെ മുകളില്‍ കയിറി രക്ഷപെടാന്‍ ശ്രമിച്ചു. പക്ഷെ പ്രതിഷേധകര്‍ മുകളില്‍ വന്നു ഇവരെ ആക്രമിച്ചു. ഓടി രക്ഷപെടാന്‍ ഇവര്‍ പൈപ്പ് വഴി താഴെ ഇറങ്ങാന്‍ ശ്രമിച്ചു. ഇതിനിടെ 15 പേര്‍ക്കാണ് താഴെ വീണ് പക്കേറ്റത്.

ഈ കാര്യം ജുഗന്തര്‍ എന്ന ഒരു മാധ്യമ വെബ്സൈറ്റ് നല്‍കിയ വാര്‍ത്ത‍യിലും റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്. ഈ സംഭവത്തില്‍ 8 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു എന്ന് റിപ്പോര്‍ട്ട്‌ പറയുന്നു. മറ്റു ബംഗ്ലാദേശി മാധ്യമങ്ങളും ഈ സംഭവം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഇതില്‍ എവിടെയും ഹിന്ദു പെണ്‍കുട്ടികളെ ബലാല്‍സംഘം ചെയ്യാനുള്ള ശ്രമമോ ഏതെങ്കിലും തരത്തിലുള്ള വര്‍ഗീയതയോ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ബില്‍ഡിംഗില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നത് ഛാത്ര ലീഗ് പ്രവര്‍ത്തകരാണ്.

നിഗമനം

വൈറല്‍ വീഡിയോയില്‍ നമ്മള്‍ കാണുന്നത് ഛാത്ര ലീഗ് പ്രവര്‍ത്തകര്‍ ബില്‍ഡിംഗില്‍ നിന്ന് ഇറങ്ങി രക്ഷപെടുന്നതിനിടെ താഴെ വീഴുന്നത്തിന്‍റെതാണ്. ബംഗ്ലാദേശിലെ പ്രതിഷേധകര്‍ ഇവരെ ആക്രമിച്ചപ്പോലാണ് ഈ സംഭവം നടന്നത്. ഇതില്‍ വര്‍ഗീയമായ യാതൊരു ആംഗിള്‍ ഇല്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ബംഗ്ലാദേശിലെ പ്രതിഷേധത്തിന്‍റെ വീഡിയോ വെച്ച് തെറ്റായ വര്‍ഗീയ പ്രചരണം

Written By: Mukundan K

Result: False