കേരളത്തിലെ ഹൈവേകൾ അടക്കമുള്ള പല റോഡുകളും ഉയർന്ന നിലവാരത്തിലേക്ക് പുനർനിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. നിര്‍മ്മാണം പൂർത്തിയായ റോഡുകളുടെയും പാലങ്ങളുടെയും ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ സർക്കാർ വകുപ്പുകളും ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന പേജുകളും പ്രചരിപ്പിക്കുന്നുണ്ട്. ഇതിനിടയിൽ വളരെ മനോഹരമായി പണിത ട്രമ്പറ്റ് ഇന്‍റര്‍സെക്ഷന്‍ ഫ്‌ളൈഓവര്‍ റോഡിന്‍റെ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു

പ്രചരണം

വിദേശരാജ്യങ്ങളോട് കിടപിടിക്കുന്ന ഉയർത്തിക്കെട്ടിയ ആറുവരി-എട്ടുവരി ഫ്ലൈ ഓവർ പാതകളിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇത് കേരളത്തില്‍ ഈയിടെ നിര്‍മ്മിച്ച റോഡുകളാണെന്ന് സൂചിപ്പിച്ച് വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: “7 വർഷം തുടർച്ചയായി ഭരിച്ചപ്പോൾ കേരളം ഇതുപോലെയാണെങ്കിൽ തുടർച്ചകൾ തുടർന്നാൽ പുതുതലമുറയുടെ ഭാഗ്യമായിരിക്കും.♥️”

FB postarchivd link

എന്നാൽ ഈ റോഡ് കേരളത്തിലെതല്ലെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇതാണ്

വീഡിയോയ്ക്ക് ലഭിച്ച കമന്‍റുകളില്‍ ഇത് സേലത്ത് നിന്നുള്ളതാണെന്ന് സൂചനകളുണ്ട്. വീഡിയോ കീ ഫ്രെയിമകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഇത് സേലത്തെ ട്രമ്പറ്റ് ഇന്‍റര്‍സെക്ഷന്‍ ഫ്ലൈ ഓവർ റോഡിന്‍റെതാണ് എന്ന് വ്യക്തമാക്കുന്ന ഒരു ചിത്രം ഫേസ്ബുക്കില്‍ നിന്നും ലഭിച്ചു.

ഇത് ട്രമ്പറ്റ് ഇന്‍റര്‍സെക്ഷന്‍ ഫ്ലൈ ഓവർ മാതൃകയാണ്. ഇത്തരം റോഡിന്‍റെ പ്രത്യേകത ജംഗ്ഷനുകളിൽ വാഹനങ്ങൾ പരസ്പരം കൂട്ടിമുട്ടി അപകടം ഉണ്ടാവാതെ കടന്നുപോകാൻ സാധിക്കും എന്നുള്ളതാണ്. കേരളത്തിൽ ഇത്തരം റോഡുകൾ ഇതുവരെ നിലവിലില്ല. കോഴിക്കോട് ഇരിങ്ങല്ലൂരിൽ ഇത്തരത്തിലുള്ള ഒരു ജംഗ്ഷൻ നിർമാണത്തിലുണ്ടെന്നാണ് വാർത്തകൾ അറിയിക്കുന്നത്. എന്നാൽ നിർമ്മാണം പൂർത്തിയായിട്ടില്ല.

തമിഴ്നാട്ടിലെ തന്നെ ഏറ്റവും നീളം കൂടിയതാണ് സേലത്തെ ബട്ടർഫ്ലൈ ബ്രിഡ്ജ് എന്നറിയപ്പെടുന്ന ഈ മേല്‍പ്പാലം. യൂട്യൂബ് വീഡിയോ ശ്രദ്ധിക്കുക:

സേലം ഫ്ലൈ ഓവർ ഉദ്ഘാടനം ചെയ്തത് 2010 ജൂൺ 11 നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇടപ്പാടി പളനിസ്വാമിയാണ്. മുൻ മുഖ്യമന്ത്രി ജയലളിതയാണ് ഈ മെയിൽ പാലത്തിന് ഉള്ള പ്രൊപ്പോസൽ നൽകിയത് അതിനാൽ അവരുടെ പേരിലാണ് ഫ്ലൈ ഓവർ ഔദ്യോഗികമായി നാമകരണം ചെയ്തിട്ടുള്ളത് ഏർക്കാട് മെയിൻ റോഡിൽ നിന്നാണ് ഫ്ലൈ ഓവറിലേക്ക് എത്തുന്നത്. വീഡിയോ ദേഉശ്യങ്ങളില്‍ അവ്യക്തമായി എന്ന വാട്ടര്‍മാര്‍ക്ക് കാണാം. ഞങ്ങള്‍ ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സേലം മേല്‍പ്പാലത്തിന്‍റെ വീഡിയോ ലഭിച്ചു. സേലത്ത് നിന്നും കോയമ്പത്തൂരിലേയ്ക്കുള്ള മേല്‍പ്പാലം എന്നാണ് അടിക്കുറിപ്പ്.

വൈറൽ വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് കേരളത്തിലെ മേല്‍പ്പാലമല്ല, സേലത്തെതാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ് വൈറൽ വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന ഫ്ലൈ ഓവർ സേലത്ത് നിന്നുള്ളതാണ് കേരളവുമായി പ്രസ്തുത റോഡുകൾക്ക് യാതൊരു ബന്ധവുമില്ല

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:നവീന മേല്‍പ്പാലത്തിന്‍റെ ദൃശ്യങ്ങള്‍ കേരളത്തിലെതല്ല, തമിഴ്നാട്ടിലേതാണ്...

Written By: Vasuki S

Result: False