സമൂഹ മാധ്യമങ്ങളില്‍ പ്രശസ്ത ഗായകന്‍ മുഹമ്മദ്‌ റഫിയുടെ പേരക്കുട്ടിയുടെ വീഡിയോ എന്ന തരത്തില്‍ ഒരു സ്ത്രി ഭജന പാടുന്ന വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയില്‍ കാണുന്ന സ്ത്രി മുഹമ്മദ്‌ റഫിയുടെ പേരക്കുട്ടിയല്ല. വീഡിയോയില്‍ ഭജന പാടുന്ന ഈ സ്ത്രി ആരാണ് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു സ്ത്രി കൃഷ്ണ ഭജന പാടുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ പേരക്കുട്ടി ഹരിനാമ സങ്കീർത്തനം വളരെ ഹൃദയസ്പർശിയായ രീതിയിൽ നടത്തുന്നു....

എന്നാല്‍ ശരിക്കും ഈ ഭജന പാടുന്നത് മുഹമ്മദ്‌ റഫിയുടെ പേരകുട്ടിയാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ഭജന പാടുന്നത് മുഹമ്മദ്‌ റഫിയുടെ പേരകുട്ടിയല്ല. വീഡിയോയില്‍ ഭജന പാടുന്നത് ഭജന ഗായികയായ ഗീതാഞ്ജലി റായിയാണ്. ഗീതാഞ്ജലിയുടെ യുട്യൂബ് ചാനലില്‍ ഈ ഭജനം നമുക്ക് കേള്‍ക്കാം.

ഈ ഭജന ഗീതാഞ്ജലി റായി ചിന്മയ മിഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് പാടിയത്. ഈ ഭജനയുടെ സംഗീത സംവിധാനം ചെയ്തത് ശ്രി ശ്രി രവി ശങ്കറിന്‍റെ ആര്‍ട്ട്‌ ഓഫ് ലിവിംഗ് ആണ്. ഗീതാഞ്ജലി റായി ഒരു പ്രശസ്ത ഭജന ഗായികയാണ്. ഇവര്‍ക്ക് മുഹമ്മദ്‌ റഫിയുമായി യാതൊരു ബന്ധമില്ല. ഗീതാഞ്ജലിയെ കുറിച്ചുള്ള വിവരം അവരുടെ വെബ്സൈറ്റില്‍ വായിക്കാം.

നിഗമനം

ഭജന ഗായിക ഗീതാഞ്ജലി റായി കൃഷ്ണ ഭജന പാടുന്നത്തിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ മുഹമ്മദ്‌ റഫിയുടെ പേരക്കുട്ടി എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:വൈറല്‍ വീഡിയോയില്‍ ഭജന്‍ പാടുന്ന സ്ത്രി പ്രശസ്ത ഗായകന്‍ മുഹമ്മദ്‌ റഫിയുടെ പേരക്കുട്ടിയല്ല...

Fact Check By: K. Mukundan

Result: False