വൈറല്‍ വീഡിയോയില്‍ ഹെലികോപ്റ്റെറില്‍ സഞ്ചരിക്കുന്നത് മൌലാന സജ്ജാദ് നോമാനിയല്ല. സത്യാവസ്ഥ അറിയൂ… 

Misleading Political

മഹാരാഷ്ട്രയില്‍ മഹാവികാസ് ആഘാഡി കൊടുത്ത ഹെലികോപ്റ്റരില്‍ മൌലാന സജ്ജാദ് നൊമാനി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് മൌലാന സജ്ജാദ് നൊമാനിയല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു മൌലാന ഹെലികോപ്റ്റരില്‍ സഞ്ചരിക്കുന്നത് കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “മൗലാന സജ്ജാദ് നൊമാനിയ്ക്ക് മഹാരാഷ്ട്രയിലുടനീളം സഞ്ചരിക്കാൻ കോൺഗ്രസ്, ശരത് പവാർ, ഉദ്ധവ് താക്കറെ എന്നിവർ ചേർന്ന് ഔദ്യോഗികമായി ഒരു ഹെലികോപ്റ്റർ നൽകിയിരുന്നു… ഇതിനായി കോടിക്കണക്കിന് രൂപ ചിലവാക്കിയിരുന്നു! ഇദ്ദേഹം പത്രസമ്മേളനത്തിലൂടെ തന്റെ 20 ആവശ്യങ്ങൾ മുന്നോട്ട് വച്ചു, ആവശ്യങ്ങളും ഔദ്യോഗികമായി തന്നെ പുറത്തിറക്കി.

ആർഎസ്എസ്സിനെ നിരോധിക്കണം, മുസ്ലീമിനെ ഡെപ്യൂട്ടി സിഎം ആക്കണം, വക്ഫ് ബോർഡിന് പൂർണ്ണ സ്വാതന്ത്ര്യം നൽകണം,

മഹാരാഷ്ട്രയിൽ 1 ലക്ഷം ഏക്കർ സ്ഥലം വക്ഫ് ബോർഡിന് നൽകണം എന്നിവയായിരുന്നു ചില ആവശ്യങ്ങൾ. ആരുടെയും സ്ഥലം ഏറ്റെടുക്കാൻ വക്ഫ് ബോർഡിന് പൂർണ്ണ സ്വാതന്ത്ര്യം നൽകണം,

വക്ഫ് ബോർഡിൽ 10,000 മുസ്ലീം ഉദ്യോഗസ്ഥരെ നിയമിക്കണം എന്നിവയും ഉൾപ്പെടുന്നു. മഹാരാഷ്ട്ര ജനത കോൺഗ്രസ് മുന്നണിയുടെ ചതി തിരിച്ചറിഞ്ഞു. If and when Congress win election and capture power we will see the ultimate change to Islamic rule like we see now in Bangladesh.

A small Panchyat in Kasargod got Islam majority, there they started capturing Temple land to make it public lavatory to destroy the divinity of Temple.”.

എന്നാല്‍ ശരിക്കും ഈ വീഡിയോയില്‍ നാം കാണുന്നത് മൌലാന സജ്ജാദ് നൊമാനിയാണോ? കോണ്‍ഗ്രസ്‌, ശിവസേന (ഉദ്ധവ് ബാലസാഹബ് താക്കറെ), എന്‍.സി.പി.- ശരദ് പവാര്‍ എന്നി പാര്‍ട്ടികള്‍ നിര്‍മിച്ച മഹാ വികാസ് ആഘാഡി നല്‍കിയ ഹെലികോപ്റ്റരില്‍ ആണോ മൌലാന നൊമാനി ഇവരുടെ പ്രചരണം നടത്തുന്നത്? എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഈ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ യുട്യൂബില്‍ ലഭിച്ചു. ഈ വീഡിയോയുടെ ശീര്‍ഷക പ്രകാരം ഈ വ്യക്തി മൌലാന അര്‍ഷദ് മദനിയാണ്.

മൌലാന അര്‍ഷദ് മദനി ദാറുല്‍ ഉലൂം ദേവ്ബന്ദിന്‍റെ മുഖ്യാധ്യപകനും, ജമിയത് ഉലാമ ഇ ഹിന്ദിന്‍റെ അധ്യക്ഷനുമാണ്. ഇദ്ദേഹം ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്‍റെ ഉപാധ്യക്ഷനുമാണ്. ഞങ്ങള്‍ക്ക് ഇദ്ദേഹത്തിന്‍റെ ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്ന മറ്റൊരു വീഡിയോയും ഞങ്ങള്‍ക്ക് യുട്യൂബില്‍ ലഭിച്ചു. ഈ വീഡിയോയുടെ ശീര്‍ഷകം പ്രകാരം ഈ വീഡിയോ അദ്ദേഹം ബംഗ്ലാദേശില്‍ യാത്ര ചെയ്യുമ്പോള്‍ എടുത്തതാണ്.

ഞങ്ങള്‍ ഈ ഊഹം വെച്ച് ഈ സംഭവത്തിനെ കുറിച്ച് വാര്‍ത്തകള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ആര്‍ ഇസ്ലാം 24 എന്ന മാധ്യമ വെബ്സൈറ്റില്‍ അര്‍ഷദ് മദനിയുടെ ബംഗ്ലാദേശ് സന്ദര്‍ശനവുമായി ബന്ധപെട്ട ഒരു വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍ പ്രകാരം മൌലാന മദനി നവംബര്‍ 15 മുതല്‍ നവംബര്‍ 23 വരെ ബംഗ്ലാദേശ് സന്ദര്‍ശനം നടത്തിയിരുന്നു.

വാര്‍ത്ത‍ വായിക്കാന്‍ – Ourislam24.com | Archived

മൌലാന അര്‍ഷദ് മദനിയുടെ ഔദ്യോഗിക ഫെസ്ബൂക്ക് പേജിലും അദ്ദേഹം ഹെലികോപ്റ്റരില്‍ നിന്ന് ബംഗ്ലാദേശില്‍ വരുന്നത്തിന്‍റെ ദൃശ്യങ്ങള്‍ പങ്ക് വെച്ചിട്ടുണ്ട്. 

അങ്ങനെ ദൃശ്യങ്ങളില്‍ ഹെലികോപ്റ്റരില്‍ സഞ്ചരിക്കുന്നതായി നാം കാണുന്നത് മൌലാന സജ്ജാദ് നൊമാനിയല്ല എന്ന് വ്യക്തമാണ്. 

പക്ഷെ ആരാണ് മൌലാന സജ്ജാദ് നൊമാനി? 

മൌലാന സജ്ജാദ് നൊമാനി ഒരു ഇസ്ലാമിക വിദ്വാന്‍ ആണ്. ഇദ്ദേഹം ആള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡിന്‍റെ (AIMPLB) അംഗവുമാണ്. ഇദ്ദേഹം AIMPLBയുടെ പ്രവക്താവും കൂടിയാണ്. ഈ അടുത്ത കാലത്ത് ഇദ്ദേഹം ഒരു വീഡിയോയില്‍ മുസ്ലിംകള്‍ മഹാരാഷ്ട്രയിലെ ത്രെഞ്ഞെടുപ്പില്‍ മഹാ വികാസ് ആഘാഡിക്ക് വോട്ട് ചെയ്യണം എന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബിജെപി ‘വോട്ട് ജിഹാദിന്‍റെ’ ആരോപണം ഉന്നയിച്ച് വിവാദമുണ്ടാക്കിയിരുന്നു.

മഹാരാഷ്ട്രയില്‍ ഇദ്ദേഹം ശരിക്കും പോസ്റ്റില്‍ പറയുന്ന പോലെ ആവശ്യങ്ങള്‍ കോണ്‍ഗ്രസും സഖ്യ കക്ഷികളുടെ മുന്നില്‍ വെച്ചിരുന്നു? 

പോസ്റ്റില്‍ പറയുന്ന ആവശ്യങ്ങള്‍ ആദ്യം പ്രത്യക്ഷപെട്ടത് ആള്‍ ഇന്ത്യ ഉലെമ ബോര്‍ഡ്‌ എന്ന സംഘടനയുടെ പേരിലാണ്. എന്‍.ഡി.എക്കെതിരെ പിന്തുണ വേണമെങ്കില്‍ മഹാവികാസ് ആഘാഡി വഖഫ് ബോര്‍ഡ്‌ ഭേദഗതി റദ്ദാക്കണം, RSSനെ നിരോധിക്കണം തുടങ്ങിയ 17 ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആവശ്യങ്ങള്‍ മൌലാന സജ്ജാദ് നൊമാനി ഉന്നയിച്ചതായി എവിടെയും റിപ്പോര്‍ട്ടുകള്‍ പറയുന്നില്ല.

കോണ്‍ഗ്രസ്‌ സഖ്യം ശരിക്കും ഈ ആവശ്യങ്ങള്‍ അങ്ങികരിച്ച്  ഇദ്ദേഹത്തിന് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഹെളികപ്റെര്‍ നല്‍കിയിരുന്നു?

ഈ ആവശ്യങ്ങള്‍ കോണ്‍ഗ്രസ്‌ ആംഗികരിച്ചു എന്ന തരത്തില്‍ യാതൊരു റിപ്പോര്‍ട്ടുകള്‍ ഇല്ല. കുടാതെ മൌലാന സജ്ജാദ് നൊമാനി Xല്‍ ഒരു പോസ്റ്റ്‌ ചെയ്ത് ഈ ആവശ്യങ്ങള്‍ അദ്ദേഹം മഹാ വികാസ് ആഘാഡിയുടെ മുന്നില്‍ വെച്ചിരുന്നില്ല കുടാതെ ആള്‍ ഇന്ത്യ ഉലെമ ബോര്‍ഡ്‌ എന്ന സംഘടനയുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Archived

കുടാതെ ഇദ്ദേഹത്തിന് മഹാ വികാസ് ആഘാടി ഹെലികോപ്റ്റര്‍ നല്‍കി എന്ന തരത്തില്‍ യാതൊരു വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.

നിഗമനം

സമൂഹ മാധ്യമങ്ങളില്‍ മൌലാന സജ്ജാദ് നൊമാനി കോണ്‍ഗ്രസും സഖ്യ കക്ഷികള്‍ നല്‍കിയ ഹെലികോപ്റ്ററില്‍ കോണ്‍ഗ്രസ്‌ സഖ്യത്തിന് വേണ്ടി പ്രചരണം നടത്തുന്നത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദാറുല്‍ ഉലൂം ദേവ്ബന്ദിന്‍റെ മുഖ്യാധാപകന്‍ മൌലാന അര്‍ഷദ് മദനിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്‍റെതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:വൈറല്‍ വീഡിയോയില്‍ ഹെലികോപ്റ്റെറില്‍ സഞ്ചരിക്കുന്നത് മൌലാന സജ്ജാദ് നോമാനിയല്ല. സത്യാവസ്ഥ അറിയൂ…

Written By: Mukundan K  

Result: Misleading