നാഗ്പൂരിലെ ദൃശ്യങ്ങൾ കർണാടകയിൽ സർക്കാർ അനുമതി നിഷേധിച്ചിട്ടും RSS നടത്തിയ പഥസഞ്ചലനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

False Political

കർണാടക കലബുർഗി ജില്ലയിൽ സർക്കാർ അനുമതി നിഷേധിച്ചിട്ടും 1,500 സ്വയംസേവകർ  പങ്കെടുത്ത പഥസഞ്ചലനം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ RSS പ്രവർത്തകർ പഥസഞ്ചലനം ചെയ്യുന്നത് നമുക്ക് കാണാം  കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “കർണാടക കലബുറഗി ജില്ലയിലെ സേഡത്തിൽ ജിഹാദികളുടെ മൂഡ് താങ്ങി സർക്കാർ അനുമതി നിഷേധിച്ചിട്ടും 1,500 സ്വയംസേവകർ പങ്കെടുത്ത പഥസഞ്ചലനം 🚩🚩🚩🚩 ”  

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ Xൽ ലഭിച്ചു. 

Archived

ഈ പോസ്റ്റ് ചെയ്തത് 25 മെയ് 2025നാണ്. ANIയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ പഥസഞ്ചലനം നടന്നത് മഹരാഷ്ട്രയിലെ നാഗ്പൂരിലാണ് എന്ന് ANI വ്യക്തമാക്കുന്നു. ഈ വീഡിയോ ശ്രദ്ധിച്ച് നോക്കിയാൽ ഇതിൽ ഒരു കടയുടെ ‘HITLER’ എന്ന പേര് നമുക്ക് കാണാം. കൂടാതെ ഒരു കടയുടെ ‘MAFIA’ എന്ന പേര് എഴുതിയതും കാണുന്നുണ്ട്. 

ഈ കടകളെ ഞങ്ങൾ ഗൂഗിൾ മാപ്പിൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഈ  കടകൾ നാഗ്പൂരിലെ തിരങ്ങ ചൗക്ക് എന്ന സ്ഥലത്തിലാണ്  സ്ഥിതി ചെയ്യുന്നത് എന്ന് കണ്ടെത്തി. താഴെ നമുക്ക് ഈ സ്ഥലത്തിൻ്റെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ കാണാം. 

നിഗമനം

കർണാടക കലബുർഗി ജില്ലയിൽ സർക്കാർ അനുമതി നിഷേധിച്ചിട്ടും 1,500 സ്വയംസേവകർ  പങ്കെടുത്ത പഥസഞ്ചലനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ മെയ് മാസത്തിൽ നാഗ്പൂരിൽ നടന്ന പഥസഞ്ചലനത്തിൻ്റെതാണ്. അന്വേഷണത്തിൽ നിന്ന് ഇത് വ്യക്തമാകുന്നു.         

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:നാഗ്പൂരിലെ ദൃശ്യങ്ങൾ കർണാടകയിൽ സർക്കാർ അനുമതി നിഷേധിച്ചിട്ടും RSS നടത്തിയ പഥസഞ്ചലനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan 

Result: False

Leave a Reply