കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത്തിൻ്റെ വീഡിയോ നരേന്ദ്ര മോദി പ്രധാനമന്ത്രി ആവുന്നതിന് മുൻപുള്ളതല്ല  

Misleading Political

നരേന്ദ്ര മോദി പ്രധാനമന്ത്രി ആവുന്നതിന് മുൻപ് ഇന്ത്യൻ സൈന്യ ഉദ്യോഗസ്ഥരുടെ അവസ്ഥ കാണിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ വീഡിയോ നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് ശേഷമുള്ളതാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.  

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ചിലർ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതായി കാണാം. ഇവർ ‘ആസാദി’, ‘ഇന്ത്യ ഗോ ബാക്ക്’ എന്ന മുദ്രാവാക്യങ്ങളും ഇവർ ഉന്നയിക്കുന്നുണ്ട്. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്: “*മോദിജി വരുന്നതിനു മുൻപുള്ള ഇന്ത്യൻ പട്ടാളക്കാരുടെ അവസ്ഥ ഇതായിരുന്നു .ഇത് വളരെ ഭയാനകമായ രോഗമാണ്._* ആ കഴിഞ്ഞ നാളുകൾ തിരികെ കൊണ്ടുവരില്ല,ആ നാളുകൾ എൻ്റെ സൈനികരെ കാണിക്കില്ല എന്ന് ഞാൻ ഈ മണ്ണിൽ സത്യം ചെയ്യുന്നു…* *വന്ദേമാതരം*”  

എന്നാല്‍ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ എന്താണെന്ന്   നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി അന്വേഷിച്ചു. അന്വേഷണത്തിൽ ഞങ്ങൾക്ക് TFC എന്ന യൂട്യൂബ് ചാനലിൽ ഈ വീഡിയോ ലഭിച്ചു. കശ്മീരിലെ ശ്രീനഗറിൽ ഉപതെരഞ്ഞെടുപ്പിന് ശേഷം യുവാക്കൾ CRPF ജവാൻമാരെ ആക്രമിച്ചു. ഈ വീഡിയോ പോസ്റ്റ് ചെയ്തത് ഏപ്രിൽ 21, 2017നാണ്.

വീഡിയോ കാണാൻ –  YouTube  

ഞങ്ങൾ കൂടുതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഇന്ത്യ ടുഡേ ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച റിപ്പോർട്ടും ഞങ്ങൾക്ക് യുട്യൂബിൽ ലഭിച്ചു.കശ്മീരിൽ CRPF ജവാൻമാർക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചു എന്നാണ് വീഡിയോയുടെ ശീർഷകം പറയുന്നത്. ഈ വാർത്ത പ്രകാരം സംഭവം ഏപ്രിൽ 12, 2017നാണ് സംഭവിച്ചത്. ഈ സമയത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്നു. കൂടാതെ ജമ്മു കശ്മീരിൽ BJP-PDP സഖ്യമായിരുന്നു ഭരിച്ചിരുന്നത്.

ഇന്ത്യ ടുഡേയുടെ വാർത്ത പ്രകാരം ഈ സംഭവം ഏപ്രിൽ 9, 2017ൽ ശ്രീനഗറിലെ ബഡ്ഗാമിൽ നടന്ന ഉപതെരഞ്ഞെടുപ്പിന് ശേഷം CRPF ജവാന്മാരെ ആക്രമണത്തിൻ്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപെട്ടിരുന്നു. ഈ വീഡിയോയിൽ കാണുന്നവർക്കെതിരെ പോലീസ് കേസ് എടുത്തു എന്നും വാർത്തയിൽ പറയുന്നു.

വാർത്ത വായിക്കാൻ – India Today | Archived  

നിഗമനം

നരേന്ദ്ര മോദി വരുന്നതിനു മുൻപുള്ള ഇന്ത്യൻ പട്ടാളക്കാരുടെ അവസ്ഥ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ 2017ൽ നടന്ന ഒരു സംഭവത്തിൻ്റെതാണ്  എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.            

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത്തിൻ്റെ വീഡിയോ നരേന്ദ്ര മോദി പ്രധാനമന്ത്രി ആവുന്നതിന് മുൻപുള്ളതല്ല

Written By: Mukundan K  

Result: Misleading