
ഉത്തരേന്ത്യയില്‍ ദളിതര്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണം എന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ രണ്ട് പെണ്‍കുട്ടികളെ രണ്ട് പേർ ക്രൂരമായി മര്‍ദിക്കുന്നത് നമുക്ക് കാണാം. വീഡിയോ വളരെ വേഗത്തിലാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറല്‍ ആവുന്നുന്നത്. അതിനാല്‍ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് ലഭിച്ച വസ്തുതകൾ വീഡിയോയെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ നടത്തുന്ന പ്രചരണവുമായി വളരെ വ്യത്യസ്തമാണ്. ഈ സംഭവം ജാതീയ വിവരണത്തോടെയാണ് പ്രചരിപ്പിക്കുന്നത് എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവത്തില്‍ യാതൊരു ജാതി പ്രശ്നവുമില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വിവരണം
Archived Link |
മുകളില്‍ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റിന്‍റെ ക്യാപ്ഷന്‍ ഇപ്രകാരമാണ്: “മുസ്ലിങ്ങൾ മാത്രം അല്ല സങ്കികളുടെ ലക്ഷ്യം എന്ന് തെളിയിക്കുന്ന വീഡിയോ. ഉത്തരേന്ത്യയിൽ ദളിതരെ ക്രൂരമായി മർദ്ദിക്കുന്ന സംഘ പരിവാർ തെണ്ടികൾ. മുസ്ലിങ്ങൾ കഴിഞ്ഞാൽ പിന്നെ കമ്മ്യൂണിസ്റ്റ്, ക്രിസ്താനികൾ , ദളിതർ , ഈഴവർ ആണ് ഇവരുടെ ലക്ഷ്യം. സവർണ്ണർ മാത്രം ഉൾകൊള്ളുന്ന ഒരു ഹൈന്ദവ രാഷ്ട്രം അതാണ് സങ്കികളുടെ സ്വപ്നം. വിചാരധാരയും, മനുസ്മൃതിയും ജീവിത പ്രത്യയശാസ്ത്രമായി അംഗികരിക്കുന്നവർ മനുഷ്യത്യത്തിന് പരിഗണന നൽകാറില്ല.”
ഇതേ ക്യാപ്ഷന്‍ വെച്ച് വീഡിയോ പ്രചരിപ്പിക്കുന്ന ചില പോസ്റ്റുകള്‍–

വസ്തുത അന്വേഷണം
വീഡിയോയിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ വീഡിയോയുടെ ചില ദൃശ്യങ്ങളുടെ സ്ക്രീന്‍ഷോട്ട് എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അതില്‍ നിന്ന് ഒരു ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ദൈനിക്ക് ഭാസ്കര്‍ എന്ന ഹിന്ദി മാധ്യമ വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഈ വീഡിയോ ലഭിച്ചു. റിപ്പോര്‍ട്ടിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Bhaskar | Archived Link |
‘പ്രേമിച്ചതിന് പെണ്‍കുട്ടികളെ ബന്ധുകള്‍ ശിക്ഷിച്ചു’ എന്നാന്ന് വാര്‍ത്തയുടെ തലകെട്ടിന്‍റെ [പരിഭാഷ. വാര്‍ത്ത പ്രകാരം സംഭവം ബീഹാറിലെ ഭാഗല്‍പ്പുരിലെതാണ്. ഇവിടെ രണ്ട് പെണ്‍കുട്ടികള്‍ ജനുവരി 5, 2020ന് കാമുകന്മാരുടെ കൂടെ ഇറങ്ങി പോയിട്ട് മൂന്ന് ദിവസത്തിനു ശേഷം അതായത് 8 ജനുവരി 2020ന് ഗ്രാമത്തിലേക്ക് തിരിച്ച് വന്നപ്പോള്‍ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ അവരെ മര്‍ദിച്ചു. ഈ സംഭവമാണ് നമ്മള്‍ ദൃശ്യങ്ങളില്‍ കാണുന്നത്. ഈ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയപ്പോള്‍ ഭാഗല്‍പ്പൂര് ജില്ല എസ്.എസ്.പി. ആശിഷ് ഭാരതി അന്വേഷണത്തിന് ഉത്തരവിട്ടു എന്നും വാര്‍ത്ത പറയുന്നു.
മുകളില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഈ പെണ്‍കുട്ടികള്‍ അടുത്തുള്ള ഗ്രാമത്തില്‍ അവരുടെ കാമുകന്മാരുടെ ഒപ്പം കല്യാണം കഴിക്കുന്നതിന്‍റെ ഉദ്ദേശ്യത്തോടെ ഇറങ്ങി പോയി പക്ഷെ മൂന്ന് ദിവസത്തിനു ശേഷം അവര്‍ തിരിച്ച് വിട്ടിലേക്ക് വന്നു. ഈ സമയത്ത് പെണ്‍കുട്ടികളുടെ ചിറ്റപ്പന്മാര്‍ ഇവരെ മര്‍ദിച്ചു. സംഭവത്തിന്‍റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തമല്ലെങ്കിലും ഈ പെണ്‍കുട്ടികളെ മര്‍ദിക്കുന്നത് പെണ്‍കുട്ടികളുടെ ബന്ധുക്കാര്‍ തന്നെയാണ് എന്ന് വ്യക്തമാണ്.
നിഗമനം
ഈ വീഡിയോ തെറ്റായ വിവരണം ചേര്‍ത്തി പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ കാണുന്ന സംഭവം യഥാര്‍ത്ഥത്തില്‍ രണ്ട് പെണ്‍കുട്ടികളെ പ്രേമിച്ച് വീട് വിട്ടു പോയതിനാല്‍ ബന്ധുക്കൾ മര്‍ദിക്കുന്നതിന്‍റെതാണ്. ഈ വീഡിയോ ജാതീയ വിവരണം ചേര്‍ത്ത് തെറ്റായി സമുഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. അതിനാല്‍ വസ്തുത അറിയാതെ മാന്യ വായനക്കാര്‍ ഇത്തരത്തില്‍ പോസ്റ്റുകൾ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Title:FACT CHECK: ബീഹാറില്‍ രണ്ട് പെണ്‍കുട്ടികളെ ബന്ധുക്കൾ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ജാതീയ വിവരണത്തോടെ പ്രചരിക്കുന്നു…
Fact Check By: Mukundan KResult: False
