ഒരു കുരങ്ങന്‍ കുട്ടി മറ്റേ കുരങ്ങന്‍ കുട്ടിയെ കെട്ടി പിടിച്ച് നില്‍ക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ക്ക് വയനാട്ടില്‍ല്‍ സംഭവിച്ച ഉരുള്‍പൊട്ടലുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് കുരങ്ങന്‍ കുഞ്ഞുങ്ങളുടെ വൈകാരികമായ ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “വയനാട്ടിലെ ദുരന്തഭൂമിയിൽ നിന്നും കരളലിയിക്കുന്നൊരു കാഴ്ച്ച 😪 (A heartbreaking view from the disaster area of ​​Wayanad 😪)

എന്നാല്‍ ശരിക്കും ഈ കാഴ്ച വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്നുള്ളതാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ടിക്ക് ടോക്കില്‍ ലഭിച്ചു. വി.പി.എന്‍ ഉപയോഗിച്ച് ഞങ്ങള്‍ ഈ പോസ്റ്റ്‌ പരിശോധിച്ചു. ബിന്ദു ചൌധരി എന്ന യുസരാണ് ഈ വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

പോസ്റ്റ്‌ കാണാന്‍ - TikTok | Archived

20 ജൂലൈയിലാണ് ഈ വീഡിയോ ടിക്ക്-ടോക്കില്‍ പ്രസിദ്ധികരിച്ചിരിക്കുന്നത്. വയനാടിലെ മുണ്ടക്കൈ, ചൂരല്‍മല എന്നിവടങ്ങളില്‍ ദുരന്തം സംഭവിച്ചത് 30 ജൂലൈയായിരുന്നു. അതായത് ഈ വീഡിയോപോസ്റ്റ്‌ ചെയ്തതിന്‍റെ 10 ദിവസം കഴിഞ്ഞിട്ട്. അങ്ങനെ ഈ വീഡിയോയ്ക്ക് വയനാടില്‍ വന്ന ദുരന്തവുമായി യാതൊരു ബന്ധമില്ല. ഞങ്ങള്‍ ഈ വീഡിയോ എവിടെയുള്ളതാണ് എന്ന് അറിയാന്‍ അന്വേഷണം നടത്തി. പക്ഷെ ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ എവിടെയുള്ളതാണ് എന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ വീഡിയോയെ എവിടെ എടുത്തതാണ് എന്നതിനെ കുറിച്ചുള്ള വിവരം ലഭിച്ചാല്‍ ഈ റിപ്പോര്‍ട്ടില്‍ ചേര്‍ക്കുന്നതാണ്.

നിഗമനം

വയനാടില്‍ ദുരന്തം സംഭവിച്ച സ്ഥലത്തില്‍ നിന്ന് രണ്ട് കുഞ്ഞ് കുരങ്ങന്മാരുടെ വീഡിയോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയ്ക്ക് വയനാടിലെ ദുരന്തവുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:കുരങ്ങന്മാരുടെ ഈ വീഡിയോ വയനാടില്‍ വന്ന ദുരന്തത്തിന് ശേഷം എടുത്തതല്ല; സത്യാവസ്ഥ അറിയൂ...

Fact Check By: K. Mukundan

Result: Misleading