ഹിന്ദു മഹാസഭയുടെ ഭീഷണിയെ തുടര്‍ന്ന്‍ മധുരയിലെ ഈദ്ഗാഹ് പള്ളിയുടെ ചുറ്റുവട്ടത്തില്‍ 6 ഡിസംബറിന് വലിയ സുരക്ഷ പ്രബന്ധങ്ങള്‍ എരുപെടുത്തിയിരുന്നു. മധുരയിലെ പള്ളി പൊളിച്ച് ശ്രി കൃഷ്ണന്‍റെ ക്ഷേത്രം നിര്‍മിക്കും എന്നായിരുന്നു ഹിന്ദു മഹാസഭയുടെ ഭീഷണി. ഹിന്ദു സംഘടനകള്‍ മധുരയില്‍ പള്ളിയെ ആക്രമിക്കുന്നു എന്ന് കാണിക്കുന്ന വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോ മധുരയിലെതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. എന്താണ് വീഡിയോയുടെ സത്യാവസ്ഥയെന്നു നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് കാവി പതാക പിടിച്ച് ബാറിക്കേഡുകള്‍ പൊളിച്ച് പ്രതിഷേധിക്കുന്നതായി കാണാം. വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്:

“#മധുരയിലെ_കൃഷ്ണജന്മഭൂമി ജിഹാദികളുടെ കൈയ്യിൽ നിന്ന് മോചിപ്പിക്കുന്നു

#ജയ് ശ്രീറാം 🚩

#ഹരേ കൃഷ്ണ 🚩🙏🚩

എന്നാല്‍ ഈ വീഡിയോ മധുരയിലെതാണോ ഇല്ലയോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയില്‍ കാണുന്ന സംഭവത്തിനോട് ബന്ധപെട്ട കീ വേര്‍ഡ്‌ ഉപയോഗിച്ച് ഞങ്ങള്‍ ഗൂഗിളില്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചു. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ യുട്യൂബ് വീഡിയോ ലഭിച്ചു. ഈ വീഡിയോ ഒക്ടോബര്‍ മാസത്തിലാണ് യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തതാണ്.

YouTube

വീഡിയോയുടെ ശീര്‍ഷക പ്രകാരം ഈ വീഡിയോ ഛത്തീസ്ഗഡിലെ കോര്‍ബയിലെതാണ്. വിശ്വ ഹിന്ദു പരിഷദ് സംഘടിപ്പിച്ച ഒരു റാലിയുടെ വീഡിയോയാണിത്‌ എന്ന് മനസിലാവുന്നു. വൈറല്‍ വീഡിയോയില്‍ കാണുന്ന HDFC ബാങ്ക് നമുക്ക് യുട്യൂബ് വീഡിയോയിലും കാണാം.

ഫെസ്ബൂക്കിലും ഈ റാലിയുടെ പല വീഡിയോകളും ചിത്രങ്ങളും ലഭ്യമാണ്. ഈ വീഡിയോകള്‍ ഒക്ടോബര്‍ മാസത്തിലാണ് പ്രസിദ്ധികരിചിരിക്കുന്നത്. ഛ്ത്തീഗഡിലെ കവര്‍ധ എന്ന സ്ഥലത്തില്‍ കാവി ധ്വജത്തിനെ അപമാനിച്ചതിനെ പ്രതിഷേധിച്ച് വിശ്വ ഹിന്ദു പരിഷദ് ഒക്ടോബര്‍ 12ന് സംസ്ഥാനത്തില്‍ പല ഇടങ്ങളില്‍ റാലി സംഘടിപ്പിച്ചിരുന്നു. കോര്‍ബയിലെ സുഭാഷ് ചൌക്ക് എന്ന സ്ഥലത്തില്‍ സംഘടിപ്പിച്ച ഇത്തരമൊരു റാലിയുടെ ദൃശ്യങ്ങളാണ് നാം വീഡിയോയില്‍ കാണുന്നത്.

Facebook

നിഗമനം

മധുരയുടെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഛത്തീസ്ഗഡിലെ കോര്‍ബ എന്ന നഗരത്തില്‍ ഒക്ടോബര്‍ മാസത്തില്‍ നടന്ന വിശ്വ ഹിന്ദു പരിഷദിന്‍റെ പ്രതിഷേധ റാലിയുടെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Avatar

Title:ഛത്തീസ്ഗഡില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ മധുരയുടെ പേരില്‍ പ്രചരിപ്പിക്കുന്നു...

Fact Check By: Mukundan K

Result: False