
ഷാരൂഖ് ഖാന്‍റെ പത്താന്‍ എന്ന സിനിമ റിലീസ് ചെയ്യപ്പെടുന്നതിന് ഏറെനാള്‍ മുമ്പുമുതല്‍ തന്നെ ചര്‍ച്ചയായിരുന്നു. സിനിമയുടെ പോസ്റ്ററിനെതിരെ ഹിന്ദു സംഘടനകള്‍ ആദ്യം പ്രതിഷേധമുയര്‍ത്തി. സിനിമ റിക്കാര്‍ഡ് കളക്ഷന്‍ നേടിയെന്നാണ് വാര്‍ത്തകള്‍. എതിര്‍പ്പുകള്‍ക്കിടയിലും യുപി മുഖ്യമന്ത്രിയായ ബിജെപിയുടെ യോഗി ആദിത്യനാഥ് പത്താന്‍ സിനിമ കാണുകയാണ് എന്ന അവകാശവാദത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഒരു മുറിയില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒറ്റയ്ക്കിരുന്ന് ടെലിവിഷൻ കാണുന്ന ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. പത്താൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഇടയിലും യോഗി ആദിത്യനാഥ് സിനിമ ആസ്വദിക്കുകയാണ് എന്ന സൂചനയോടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “#PATHAAN
ഒറ്റയ്ക്കിരുന്ന് 👙ജെട്ടിയുടെ നിറം🧡
നോക്കി വെള്ളമിറക്കുന്ന
ഭോഗി ജീ മാമൻ 🧡👙😌”
എന്നാല്‍ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ആദിത്യനാഥ് ടെലിവിഷനിൽ ഫിഫ ഫൈനൽ കാണുന്നതാണ് യഥാർത്ഥ ഫോട്ടോ എന്നു വ്യക്തമാക്കുന്ന സൂചനകള്‍ ലഭിച്ചു. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ചിത്രം യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തിരുന്നു. 2022 ഡിസംബർ 18 മുതൽ ട്വിറ്ററിൽ യോഗി ആദിത്യനാഥിന്‍റെ ട്വീറ്റ് ലഭ്യമാണ്. യോഗി ടി വി യിൽ കാണുന്നത് പത്താന്‍ സിനിമയല്ല, ഫുട്ബോള്‍ മത്സരമാണെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ‘#FIFAWorldCup’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
യോഗിയുടെ ടെലിവിഷന്‍ സ്ക്രീനില്‍ നിന്നും ഫുട്ബോള്‍ മല്‍സരത്തിന്‍റെ ദൃശ്യങ്ങള്‍ മാറ്റിയശേഷം പത്താന്‍ സിനിമയിടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുകയാണ്. പ്രചരിക്കുന്ന വീഡിയോ മുഴുവന്‍ കണ്ടാല്‍ യോഗി ആദിത്യനാഥ് ഇരിക്കുന്ന ചിത്രം നിശ്ചലമാണെന്ന് അനായാസം മനസ്സിലാകും. യോഗിയുടെ നിശ്ചല ചിത്രത്തില്‍ പഠാന്‍ വീഡിയോ എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുകയാണ്.
ഫുട്ബോള്‍ മല്‍സരച്ചൂടില്‍ യോഗി ആദിത്യനാഥ് ഉല്‍സാഹപൂര്‍വം മല്‍സരങ്ങള്‍ കാണുന്നത് എഎന്‍ഐ ന്യൂസ് 2022 ഡിസംബര്‍ 18 നു തന്നെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
മറ്റ് പല മാധ്യമങ്ങളും യോഗി ലോകകപ്പ് മല്‍സരങ്ങള്‍ കാണുന്നത് വാര്‍ത്തയാക്കിയിരുന്നു. ഈ ചിത്രങ്ങളില്‍ ഒരെണ്ണം എഡിറ്റ് ചെയ്ത് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയാണ്.

നിഗമനം
പോസ്റ്റിലെ വീഡിയോ എഡിറ്റഡാണ്. ലോകകപ്പ് ഫുട്ബോള്‍ നടന്ന സമയത്ത് യോഗി ആദിത്യനാഥ് ടിവിയില്‍ ഫുട്ബോള്‍ മല്‍സരങ്ങള്‍ കാണുന്ന വേളയിലെ ചിത്രം എഡിറ്റ് ചെയ്ത് പത്താന്‍ സിനിമയുടെ ദൃശ്യങ്ങള്‍ കൂട്ടിചേര്‍ത്ത് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:യോഗി ആദിത്യനാഥ് പത്താന്‍ സിനിമ കാണുന്ന ദൃശ്യങ്ങള്‍ എഡിറ്റഡാണ്… സത്യമറിയൂ…
Fact Check By: Vasuki SResult: Altered
