
വിവരണം
പാലക്കാട് രണ്ട് പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചുവെന്നും കോഴിയില്‍ നിന്നുമാണ് ഇവര്‍ക്ക് നിപ്പ വന്നതെന്നും അവകാശപ്പെടുന്ന ഒരു വാട്‌സാപ്പ് സന്ദേശം കഴിഞ്ഞ കുറെ നാളുകളായി ഫെയ്‌സ്ബുക്കിലും പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഈ സന്ദേശം വാട്‌സസാപ്പില്‍ നിന്നും കോപ്പി ചെയ്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്‌ത് പ്രചരിപ്പിക്കുന്നത്.
രാമചന്ദ്രന്‍ നായര്‍ എന്ന ഒരു വ്യക്തി കൊച്ചിയില്‍ അടുത്ത ഇടയില്‍ നിപ്പ വീണ്ടും വന്ന ശേഷം ജൂണ്‍ 16നു ഇതെ പോസ്റ്റ് വീണ്ടു പങ്കു വച്ചിട്ടുണ്ട്. പലരും പങ്കുവയ്ക്കുന്ന പോസ്റ്റിന്‍റെ ഉള്ളടക്കം ഒന്ന് തന്നെയാണ്.

എന്നാല്‍ പാലക്കാട് ഗവ. ആശുപത്രിയിലോ പാലക്കാട് ജില്ലയിലെ മറ്റ് ഏതെങ്കിലും ആശുപത്രികളിലോ നിപ്പ സ്ഥിരീകരിച്ചിട്ടുണ്ടോ? കോഴിയില്‍ നിന്നും നിപ്പ വൈറസ് പകരുമോ? പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസറുമായി ഞങ്ങളുടെ പ്രതിനിധി വിഷയം സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി ഇങ്ങനെയാണ്.
“കോഴിക്കോട് നിപ്പ വൈറസ് ബാധയുണ്ടായ സമയം മുതല്‍ ഈ വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ്. ഇപ്പോള്‍ വീണ്ടും കൊച്ചിയില്‍ നിപ്പ സ്ഥിരീകരിച്ചതോടെ വീണ്ടും ഇതെ സന്ദേശം പ്രചരിക്കുന്നുണ്ട്. എന്നാല്‍ പാലക്കാട് ഇത്തരത്തില്‍ ആര്‍ക്കും തന്നെ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. വൈറസ് ബാധ സംശയിക്കുന്ന ആരും തന്നെ ഒരു ആശുപത്രികളിലുമില്ല. സന്ദേശം വ്യാജമാണ്.” (ഡിഎംഒ, പാലക്കാട്)
മാത്രമല്ല കോഴി ഇറച്ചിയില്‍ നിന്നും നിപ്പ വൈറാസ് പടരുമെന്നും കോഴിയില്‍ വൈറസ് സാന്നിദ്ധ്യം ഉണ്ടെന്നും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടില്ല. ഇത്തരത്തില്‍ കോഴി ഇറച്ചി ഭക്ഷിക്കരുതെന്നോ മറ്റോയുള്ള സന്ദേശങ്ങളും സര്‍ക്കാര്‍ കോഴിക്കോടും കൊച്ചിയലും നിപ്പ സ്ഥിരീകരിച്ചപ്പോള്‍ നല്‍കിയിട്ടില്ല. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ആരോഗ്യവകുപ്പ് രംഗത്ത് വന്നിരുന്നു. വ്യാജ സന്ദേശം പങ്കുവച്ചവര്‍ക്കെതിരെ കര്‍ശന നടപടിയും സ്വീകരിച്ചിരുന്നു. വ്യാജ സന്ദേശം അയച്ചയാള്‍ക്കെതിരെ കേസ് രജിസട്‌ര്‍ ചെയ്തതായി വാര്‍ത്തയും ലഭ്യമാണ്.
പാലക്കാട് നിപ്പ സ്ഥിരീകരിച്ചെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് യുവാവിനെതിരെ കേസ് എടുത്തെന്ന മലയാള മനോരമ ഓണ്‍ലൈന്‍ വാര്‍ത്ത –

കോഴി ഇറച്ചിയില്‍ നിന്നും നിപ്പ പകരുമെന്ന സന്ദേശം വ്യാജമാണെന്ന വാര്‍ത്ത റിപ്പോര്‍ട്ട് (വാര്‍ത്ത ജാലകം) –

Archived Link | Archived Link |
നിഗമനം
പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ തന്നെ പ്രചരണത്തെ തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇത്തരം ഭയപ്പെടുത്തുന്നതും വ്യാജവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്നും പോസ്റ്റ് പ്രചരിപ്പിക്കുന്നവര്‍ തിരിച്ചറിയേണ്ടതാണ്.

Title:പാലക്കാട് നിപ്പ സ്ഥിരീകരിച്ചെന്ന പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ എന്ത്?
Fact Check By: Harishankar PrasadResult: False
