ഗുജറാത്തില്‍ ഈ ദളിത് യുവാവിനെ ആക്രമിച്ചതിന്‍റെ യഥാര്‍ത്ഥ കാരണം ഇതാണ്...
വിവരണം
“സംഘി തീവ്രവാദം” എന്ന വാചകത്തോടെ2019 ഏപ്രില്‍ 21 മുതല്‍ മതേതര കേരളം എന്ന ഫെസ്ബൂക്ക് പേജ് പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിന്‍റെ ഒപ്പം പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: “ഇതാണ് ബിജെപിയുടെ ഹിന്ദു ഭരണം. ഗുജറാത്തില്‍ +2 പരിക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിയെ ഹിന്ദുത്വ ഭികരര്‍ മണിക്കൂറോളം മരത്തില്‍ കെട്ടി മര്‍ദിച്ചു. ദളിതര്‍ അക്ഷരം പഠിക്കാന്‍ വന്നു എന്താണ് അവര്‍ കണ്ടെത്തിയ കുറ്റം. പിന്നോക്ക ജാതിക്കാര്‍ പഠിക്കാന്‍ പാടില്ലെന്നും കൂലി വേല ചെയ്യേണ്ടവരാണെന്നും അവര്‍ ആക്രോശിച്ചതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയുന്നു. ആര്യ ബ്രാഹ്മണന്‍ നിർമ്മിച്ചെടുത്ത ഹിന്ദു ജാതി നിയമങ്ങൾ പാലിച്ച് ജിവിക്കാനാണ് RSS തലവന്‍ ഗോള്വല്കര്‍ നിര്‍ദേശിക്കുന്നതും. ബിജെപിക്ക് അധികാരമുള്ള ഇടങ്ങളില്‍ അവര്‍ അത് നടപ്പിലാക്കുന്നു എന്ന് മാത്രം.” എന്നാല്‍ ഈ യുവാവ് പഠിക്കുന്നു കൂലിപ്പണി ചെയുന്നില്ല എന്നതിനാണോ ഈ യുവാവിനെ ക്രൂരമായി ഹിന്ദുകള്‍ മർദ്ദിച്ചത്? അതോ ഇതിന്‍റെ പിനില്‍ വേറെ വല്ല കാരണവുമുണ്ടോ? നമുക്ക് അന്വേഷിക്കാം.
വസ്തുത വിശകലനം
ഈ സംഭവം 2019 മാർച്ച് 18 ല്‍ ഗുജറാത്തിലെ പാട്ടന്‍ ജില്ലയിലെ ചാനാസ്മ താലൂക്കിലെ ഗോരാദ് ഗ്രാമത്തിലാണ് സംഭവിച്ചത്. പ്ലസ് 2 പരിക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥിയെ മുഖപരിചയമുള്ള ഒരു വ്യക്തി മറ്റെയൊരു വ്യക്തിയുമായി ബൈക്കില്‍ തട്ടികൊണ്ടുപോയി ഒരു കൃഷിസ്ഥലത്തുള്ള മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചിരുന്നു. ഈ സംഭവത്തിനെ കുറിച്ച് ഗുജറാത്ത് ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് താഴെ നല്‍കിട്ടുണ്ട്.
പക്ഷെ ഒരു സവര്‍ണ ജാതിയിലെ പെണ്‍കുട്ടിയെ സ്നേഹിച്ചതിനാണ് ഈ യുവാവിനെ ആ പെൺകുട്ടിയുടെ വിട്ടുകാർ മർദ്ദിച്ചതെന്നാണ് ജിഗ്നേഷ് മേവാനി ആരോപിക്കുന്നത്. ഇതിനെ കുറിച്ച് പ്രസിദ്ധികരിച്ച വിവിധ വാര്‍ത്ത റിപ്പോർട്ടുകളും ഞങ്ങള്‍ പരിശോധിച്ചു. ഒരു സവര്‍ണ ജാതിയിലെ പെൺകുട്ടിയോടൊപ്പം പ്രണയമുണ്ട് എന്ന് സംശയിച്ച് പെൺകുട്ടിയുടെ വിട്ടുകാര്‍ ഈ യുവാവിനെ തല്ലി എന്ന് തന്നെയാണ് ഈ വാര്‍ത്തകളില്‍ അറിയിക്കുന്നത്. ഈ സംഭവത്തെ കുറിച്ച് വിവിധ മാധ്യമങ്ങൾ പ്രസിദ്ധികരിച്ച വാര്‍ത്തകള്‍ താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിച്ചു വായിക്കാം.
Chauthi Duniya | Archived Link |
Daily Hunt | Archived Link |
News18 | Archived Link |
ദളിത് വിദ്യാര്‍ഥി പഠിക്കാന്‍ പാടില്ല എന്ന കാരണം കൊണ്ട് ഹിന്ദുക്കള്‍ ഈ ദളിത് യുവാവിനെ മര്‍ദിച്ചു എന്ന പ്രചരണം തെറ്റാണ്. ഇങ്ങനെയൊരു വിവരം വാര്‍ത്തകളില്‍ അറിയിക്കുന്നില്ല.
നിഗമനം
ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നത് തെറ്റിധാരണ സൃഷ്ടിക്കുന്ന രിതിയിലാണ്. സവര്‍ണ ജാതിയിലെ പെൺകുട്ടിയെ സ്നേഹിച്ചതിനാല്‍ പെൺകുട്ടിയുടെ വീട്ടുകാരാണ് ഈ യുവാവിനെ മർദ്ദിച്ചത്. അതിനാല്‍ വസ്തുത അറിയാതെ ഈ പോസ്റ്റ് ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.
Title:ഗുജറാത്തില്‍ ഈ ദളിത് യുവാവിനെ ആക്രമിച്ചതിന്‍റെ യഥാര്‍ത്ഥ കാരണം ഇതാണ്...
Fact Check By: Harish NairResult: False