ബി.ബി.സിയുടെ പേരില്‍ പ്രചരിക്കുന്ന കേരള പൊലീസിനെതിരെയുള്ള ഈ ട്വീറ്റ് വ്യാജമാണ്...
സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപെട്ടു മന്ത്രി കെ.ടി. ജലീലിനെ ഇ.ഡി. ചോദ്യം ചെയ്തതിനെ തുടര്‍ന്ന്‍ കേരളത്തില്‍ പ്രതിപക്ഷം മന്ത്രിക്കെതിരെ തെരുവിലിറങ്ങി. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി എന്നി പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് പല ഇടതും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ച് മന്ത്രി ജലീല്‍ രാജി വെക്കണം എന്ന് ആവശ്യപെട്ടു. ഇത്തരമൊരു പ്രതിഷേധത്തിന്‍റെ ഇടയിലാണ് ഒരു പ്രതിഷേധകന്‍റെ മുകളില്‍ കയറി ഇരിക്കുന്ന കേരള പോലീസ് ഉദ്യോഗസ്ഥന്‍റെ ഒരു ഫോട്ടോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയത്. പല മാധ്യമങ്ങള്‍ ഇതിന്‍റെ താരതമ്യം അമേരിക്കയില്‍ പോലീസ്സുകാര്‍ കൊന്ന കറുത്ത വംശനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ സംഭവവുമായി നടത്തി.
എന്നാല്‍ അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയും ഈ സംഭവത്തിനെ അപലപിച്ച് വാര്‍ത്ത നല്‍കി എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. ഈ പ്രചാരണത്തിന്‍റെ അടിസ്ഥാനം ബി.ബി.സി. ചെയ്ത ഒരു ട്വീറ്റ് ആണ് എന്ന് മനസിലാക്കുന്നു. പക്ഷെ ഞങ്ങള്‍ ഈ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് പരിശോധിച്ചപ്പോള്‍ ഈ സ്ക്രീന്‍ഷോട്ട് വ്യാജമാണ് എന്ന് കണ്ടെത്തി. കൂടാതെ ഇങ്ങനെയൊരു ട്വീറ്റ് ബി.ബി.സി. നടത്തിയിട്ടില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. എന്താണ് സാമുഹ്യ മാധ്യമങ്ങളിലെ പ്രചാരണവും യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.
പ്രചരണം
ബി.ബി.സി. നടത്തിയ ട്വീറ്റ് എന്ന് വാദിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്ന പ്രചരണം നമുക്ക് മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടുകളില്‍ കാണാം.
വസ്തുത അന്വേഷണം
ട്വീറ്റിനെ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ട്വീറ്റില്‍ പല അക്ഷരതെറ്റുകളും വ്യാകരണ തെറ്റുകളും നമുക്ക് വ്യക്തമായി കാണാം. സ്ക്രീന്‍ഷോട്ടിലുള്ള വിവിധ തെറ്റുകള്‍ ഒന്ന്‍-ഒന്നായി നമുക്ക് നോക്കാം.
1. ക്രൂരതയോടെ എന്ന് പറയാന്‍ ഉപയോഗിക്കുന്ന ‘Brutally (ബ്രൂട്ടലി)” എന്ന വാക്ക് തെറ്റായി Brutaly എന്ന് എഴുതിയിട്ടുണ്ട്.
2. പ്രതിഷേധകര്‍ അതായത് Protestors എന്ന വാക്കും തെറ്റായി എഴുതിയിട്ടുണ്ട്. കുടാതെ ‘protesters who seeking’ എന്ന ഉപവാക്യവും തെറ്റാണ്.
3. കേരളം വിശേഷ നാമം ആയതിനാല്‍ ഇംഗ്ലീഷില്‍ കേരളത്തിന്‍റെ ആദ്യ അക്ഷരം ‘K’ ക്യാപിറ്റല്‍ ആയിരിക്കണം.
4. പ്രതി എന്ന് സുചിപ്പിക്കുന്ന ‘Culprit’ വാക്കും ട്വീറ്റില്‍ തെറ്റിയിട്ടുണ്ട്. ഇത്തരം നിസാരമായ തെറ്റുകള്‍ ബി.ബി.സി പോലെയുള്ള വലിയ അന്താരാഷ്ട്ര മാധ്യമ പ്രസ്ഥാനം നടത്തും എന്ന സാധ്യത വളരെ കുറവാണ്.
അതിനാല്‍ ഞങ്ങള്‍ ട്വീറ്ററില്‍ ഈ ട്വീറ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു ട്വീറ്റും ബി.ബി.സിയുടെ ട്വിട്ടര്‍ അക്കൗണ്ടില്‍ കണ്ടെത്തിയില്ല.
5. ഞങ്ങള്‍ ബി.ബി.സിയുടെ വെബ്സൈറ്റ് പരിശോധിച്ചപ്പോള്‍ ട്വീറ്റില്‍ കാണുന്ന തലകെട്ടുള്ള യാതൊരു വാര്‍ത്ത അവിടെ കണ്ടെത്തിയില്ല. ഞങ്ങള്‍ ഈ തലകെട്ടിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഈ തലകെട്ട് യഥാര്‍ത്ഥത്തില്‍ ജനം ടി.വി. അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു ഇംഗ്ലീഷ് വാര്‍ത്തയുടെതാണ് എന്ന് കണ്ടെത്തി.
നിഗമനം
ബി.ബി.സി. കേരളത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ നടന്ന പ്രതിഷേധത്തില്‍ പോലീസ് നടപടിയെ കുറിച്ച് പ്രസിദ്ധികരിച്ച ട്വീറ്റ് എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണ്. ഇത്തരത്തിലൊരു വാര്‍ത്ത ബി.ബി.സി. പ്രസിദ്ധികരിച്ചിട്ടില്ല.
Title:ബി.ബി.സിയുടെ പേരില്‍ പ്രചരിക്കുന്ന കേരള പൊലീസിനെതിരെയുള്ള ഈ ട്വീറ്റ് വ്യാജമാണ്...
Fact Check By: Mukundan KResult: False