
കൊൽക്കത്തയിലെ ഹൗറ പാലത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “#കൊൽക്കത്തയിലെ ഹൗറ പാലത്തിൽ കാവി വസന്തം.. 🚩🚩 🚩 ശരിക്കും പറഞ്ഞാൽ, ബംഗാളിൽ ആദ്യമായി ഹിന്ദുക്കൾ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ രുചി ആസ്വദിച്ചു…. ബംഗാൾ മുഴുവൻ ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ കൊണ്ട് പ്രതിധ്വനിക്കുന്നു… 🙏…”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് ഞങ്ങൾ കണ്ടെത്തി. ഈ ദൃശ്യങ്ങൾ 9 മാർച്ച് 2026ന് ഈ ദൃശ്യങ്ങൾ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റ് കാണാൻ –Instagram | Archived
Indialive24.7 എന്ന പേരുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഈ ദൃശ്യങ്ങൾ 9 മാർച്ചിന് പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ പോസ്റ്റ് പ്രകാരം ഈ ദൃശ്യങ്ങൾ കൊൽക്കത്തയിലെ ഹൗറ പാലത്തിൽ ഒരു ഘോഷയാത്രയുടേതാണ്. ഈ ഘോഷയാത്രയിൽ പങ്കെടുത്തവരും പാലത്തിൻ്റെ മുകളിൽ സഞ്ചരിക്കുന്നവരും ജയ് ശ്രീ രാം എന്ന മുദ്രാവാക്യം വിളിച്ചിരുന്നു.

പോസ്റ്റ് കാണാൻ – Instagram | Archived
ഞങ്ങൾ ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് യൂട്യൂബിൽ ഈ സംഭവത്തിൻ്റെ കുറിച്ച് ദൈർഘ്യം കൂടുതലുള്ള ഒരു വീഡിയോ ലഭിച്ചു. ഈ വീഡിയോ യൂട്യൂബിൽ പ്രസിദ്ധികരിച്ചത് മാർച്ച് 1നാണ്. വീഡിയോയുടെ ശീർഷക പ്രകാരം ഈ ദൃശ്യങ്ങൾ ഹൗറയിൽ നടന്ന ഹോളി ആഘോഷങ്ങളുടെതാണ്.
അങ്ങനെ ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പും കഴിഞ്ഞ ആഴ്ച നടന്ന ഫലം പ്രഖ്യാപനവുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധമില്ല എന്ന് വ്യക്തമാണ്.
നിഗമനം
കൊൽക്കത്തയിലെ ഹൗറ പാലത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയെ ദൃശ്യങ്ങളാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)




