FACT CHECK: 2050-ല്‍ ഇന്ത്യ മുസ്ലിം ഭുരിപക്ഷ രാജ്യമാകും എന്ന പ്രചരണം വ്യാജമാണ്; സത്യാവസ്ഥ അറിയൂ....
കൊല്ലം 2050 വരുന്നതോടെ ഇന്ത്യയില്‍ ഹിന്ദുകള്‍ ന്യുനപക്ഷമായി മാറും അതെ പോലെ മുസ്ലിങ്ങള്‍ ഭുരിപക്ഷവുമായി മാറും എന്ന് വാദിക്കുന്ന ഭാരത് ലൈവ് എന്ന ഫെസ്ബൂക്ക് പേജില്‍ പ്രസിദ്ധികരിച്ച വീഡിയോ കുറച്ച് ദിവസങ്ങളായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്.
പക്ഷെ ഈ വീഡിയോയില്‍ വാദിക്കുന്നത് സത്യമാണോ? യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ 2050ല്‍ ഹിന്ദുകള്‍ ന്യുനപക്ഷമാകുമോ? ഇല്ല! ഞങ്ങള്‍ വീഡിയോ പരിശോധിച്ചപ്പോള്‍ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുത വിരുദ്ധമാണ് എന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഇന്ത്യ മുസ്ലീം രാഷ്ട്രമാകും ഇനി 20 വർഷം മാത്രം”. ഇതേ വാദം തന്നെയാണ് വീഡിയോയില്‍ വിശദികരിക്കുന്നത്. ഈ വാദങ്ങളുടെ അടിസ്ഥാനം ദി ഇന്‍സ്റ്റിട്യുറ്റ് ഓഫ് വേള്‍ഡ് ഡെമോഗ്രാഫിക് (The Institute of World Demographic) എന്നൊരു സംസ്ഥയുടെ റിപ്പോര്‍ട്ട് ആണ് എന്ന് വീഡിയോയില്‍ അവതാരകന്‍ പറയുന്നു. വീഡിയോയില്‍ അവതാരകന്‍ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യയും മുസ്ലിം ജനസംഖ്യയെ കുറിച്ചും ചില കണക്കുകള്‍ നല്‍കുന്നുണ്ട്. കണക്കുകള്‍ ഇപ്രകാരമാണ്:
“1948ല്‍ ഇന്ത്യയില്‍ ഹിന്ദുകളുടെ ജനസംഖ്യ 88.2% ആയിരുന്നു അതെ സമയം മുസ്ലിംകളുടെ ജനസംഖ്യ വെറും 6% ആയിരുന്നു. 1951ല്‍ ഹിന്ദുകളുടെ ജനസംഖ്യ 4.1% കുറഞ്ഞ് 84.1% ആയപ്പോള്‍ മുസ്ലിംകളുടെ ജനസംഖ്യ 3.8% വര്‍ധിച്ച് 9.8% ആയി.”
പിന്നിട് അവതാരകന്‍ 2011ലെ ജനസംഖ്യയുടെ കണക്കുകളും വരാന്‍ പോകുന്ന കൊല്ലങ്ങളില്‍ ഹിന്ദുകളുടെയും മുസ്ലിങ്ങളുടെയും ജനസംഖ്യ എത്രയായിരിക്കും എന്നത്തിനെ കുറിച്ച് പ്രവചിക്കുന്നുണ്ട്. നടന്ന സെന്‍സസ് പ്രകാരമുള്ള കണക്കുകള്‍ നല്‍കുന്നത് ഇങ്ങനെയാണ്:
കൊല്ലം | ഹിന്ദുകള്‍ | മുസ്ലിംകള് |
2011 | 73.2% | 22.6% |
2017 | 68.6% | 27.2% |
2021 | 65.7% | 32.8% |
2031 | 60.4% | 38.1% |
2037 | 55.0% | 43.6% |
2040 | 30.5% | 66.9% |
2041 | 11.2% | 84.5% |
തീര്‍ത്തും അബദ്ധപരമായ ഈ കണക്കുകള്‍ ആര്‍ക്കും വിശ്വസിക്കാന്‍ ആകില്ല. പക്ഷെ ഈ കണക്കുകളുടെ അടിസ്ഥാനം വീഡിയോയില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന ഒരു റിപ്പോര്‍ട്ട് ആണ് എന്ന് വീഡിയോയില്‍ വാദിക്കുന്നു. ഇങ്ങനെ വല്ല റിപ്പോര്‍ട്ട് ഉണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയില്‍ പറഞ്ഞ ദി ഇന്‍സ്റ്റിട്യുറ്റ് ഓഫ് വേള്‍ഡ് ഡെമോഗ്രാഫിക് എന്ന സ്ഥാപനത്തിന്‍റെ ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തിരഞ്ഞു നോക്കി. പക്ഷെ ഇങ്ങനെയുള്ള യാതൊരു റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് ലഭിച്ചില്ല. പിന്നിട് വീഡിയോയില്‍ കാണിക്കുന്ന റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ റിപ്പോര്‍ട്ട് പ്യു റീസര്‍ച്ച് എന്ന സ്ഥാപനം പുരത്തിറക്കിയ ഒരു റിപ്പോര്‍ട്ട് ആണ് എന്ന് മനസിലായി.
റിപ്പോര്‍ട്ട് വായിക്കാന്‍-Pew Research | Archived Link
വീഡിയോയില്‍ കാണിക്കുന്ന റിപ്പോര്‍ട്ടിന്‍റെ തലകെട്ടും ലേഖകന്‍റെ പേരും ശ്രദ്ധിച്ചാല്‍ രണ്ടു റിപ്പോര്‍ട്ടുകളും ഒന്നാണ് എന്ന് വ്യക്തമാകും.
ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് 2050 ലോകത്തില്‍ ഏറ്റവും അധികം ഹിന്ദുകളുടെയും മുസ്ലിങ്ങളുടെയും ജനസംഖ്യ ഭാരതത്തിലുണ്ടാകും. വീഡിയോയില്‍ വാദിക്കുന്നതിന് വിപരിതമായി ഈ റിപ്പോര്‍ട്ട് പ്രകാരം 2050ലും ഹിന്ദുകള്‍ തന്നെയായിര്‍ക്കും ഇന്ത്യയിലെ ഏറ്റവും വലിയ മതവിഭാഗം. മുസ്ലിംകളുടെ ജനസംഖ്യ വര്‍ദ്ധിച്ചാലും അവര്‍ 18.4% ആയിരിക്കുകയുള്ളു. അതെ സമയം 2050ല്‍ ഹിന്ദുക്കള്‍ ഇന്ത്യയുടെ ജനസംഖ്യയുടെ 76.7% ആയിരക്കും.
പ്രത്യേകം പറഞ്ഞാല്‍, ഇതേ വീഡിയോയില്‍ കാണിക്കുന്ന സ്ക്രീന്‍ഷോട്ടില്‍ തന്നെ 2050ല്‍ ഇന്ത്യയില്‍ നാലുപേരില്‍ മുന്ന്‍ പേര്‍ ഹിന്ദുകളായിരിക്കും വ്യക്തമായി കാണുന്നുണ്ട്. താഴെ നല്‍കിയ വീഡിയോയുടെ സ്ക്രീന്‍ഷോട്ടില്‍ ഈ കാര്യം അടയാളപെടുത്തിയിട്ടുണ്ട്.
1948ല്‍ സെന്‍സസ് നടക്കാത്തത് കൊണ്ട്, ഈ കൊല്ലം ഇന്ത്യയിലെ ജനസംഖ്യയെ കുറിച്ച് വിശ്വസനീയമായ കണക്കുകള്‍ എവിടെയും ലഭിച്ചില്ല. പക്ഷെ 1951 മുതല്‍ 2011 വരെ നടന്ന സെന്‍സസിന്‍റെ കണക്കുകള്‍ നമുക്ക് താഴെ കാണാം.
റിപ്പോര്‍ട്ട് വായിക്കാന്‍-Untitled-1 (socialjustice.nic.in)
കൊല്ലം | ഹിന്ദുകള്‍ | മുസ്ലിംകള് |
1951 | 84.1% | 9.8% |
1961 | 83.45% | 10.69% |
1971 | 82.73% | 11.21% |
1981 | 82.30% | 11.75% |
1991 | 81.53% | 12.61% |
2001 | 80.46% | 13.43% |
2011 | 78.35% | 14.20% |
മുകളില്‍ നല്‍കിയ കണക്കുകള്‍ പ്രകാരം ഇത് വരെ ഹിന്ദുകളുടെ ജനസംഖ്യയില്‍ 2.11 ശതമാനത്തെ കാളും അധികം കുറവ് രേഖപെടുത്തിയിട്ടില്ല. 2001-2011 എന്ന ദശകത്തിലാണ് ഈ കുറവ് രേഖപെടുത്തിയിരിക്കുന്നത്. അതെ സമയം മുസ്ലിം ജനസംഖ്യയില്‍ വന്ന ഏറ്റവും കൂടതല്‍ വളര്‍ച്ച 1951-1961 എന്ന ദശകത്തിലായിരുന്നു. ഈ കാലഘട്ടത്തില്‍ മുസ്ലിം ജനസംഖ്യയില്‍ രേഖപെടുത്തിയ വളര്‍ച്ച വെറും 0.89% ആയിരുന്നു. വീഡിയോയില്‍ വാദിക്കുന്ന പോലെ രണ്ട് അക്കം വളര്‍ച്ചയോ/കുറവോ ഇരു മത വിഭാഗനങ്ങളുടെ ജനസംഖ്യയില്‍ രേഖപെടുത്തിയിട്ടില്ല എന്നാണ് യഥാര്‍ത്ഥ്യം. ഇതേ പോലെ കേരളത്തിനെ കുറിച്ചും ഇതിനെ മുന്നേ പ്രചരിച്ചപ്പോള്‍ ഞങ്ങള്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
നിഗമനം
വീഡിയോയില്‍ വാദിക്കുന്നത് പൂര്‍ണമായും വ്യാജ പ്രചരണമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഇന്ത്യയില്‍ കൊല്ലം 2050ല്‍ മുസ്ലിംകളുടെ ജനസംഖ്യ 84 ശതമാനമാകും എന്ന് യാതൊരു റിപ്പോര്‍ട്ടും പറയുന്നില്ല. വീഡിയോയില്‍ കാണിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം 2050ല്‍ മുസ്ലിം ജനസംഖ്യ 18.4% ആകും എന്നാണ് അനുമാനിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:2050-ല്‍ ഇന്ത്യ മുസ്ലിം ഭുരിപക്ഷ രാജ്യമാകും എന്ന പ്രചരണം വ്യാജമാണ്; സത്യാവസ്ഥ അറിയൂ....
Fact Check By: Mukundan KResult: False