ഉത്തര്‍പ്രദേശില്‍ വാക്സിന്‍ ജനങ്ങള്‍ക്ക്‌ കുത്താതെ വെറുതേ കളഞ്ഞ എ.എന്‍.എം. നിഹാ ഖാനിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ ദൃശ്യങ്ങള്‍ ഇന്ത്യയില്‍ നടന്ന സംഭവത്തിന്‍റെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. ഈ വീഡിയോയില്‍ കാണുന്ന സംഭവം എവിടുത്തെതാണ് എന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്:

“#വാക്സിൻ ജിഹാദ്

പരമാവധി ഷെയർ ചെയ്യുക

പുതിയത് എത്തി മക്കളെ അതാണ് വാക്സിൻ ജീഹാദ്! ഉത്തരപ്രദേശിലെ അലി ഗഡ്ൽ നിന്നുള്ള വാർത്തയാണ്.

വാക്സിൻ നിറച്ച സിറിഞ്ച് കൊണ്ട് കുത്തിയ ശേഷം, മരുന്ന് ഇൻജക്റ്റ് ചെയ്യാതെ സിറിഞ്ച് ഊരി എടുത്ത് അത് വെയിസ്റ്റ് ബിന്നിൽ ഇടുകയാണ് ചെയ്തിരുന്നത്. 29 മരുന്നു നിറച്ച സിറിഞ്ചുകൾ കണ്ടെത്തി.

മറ്റു മതസ്ഥർക്ക് വാക്സിൻ്റ രക്ഷ കിട്ടാതെ ആക്കുക. ജിഹാദിൻ്റെ മറ്റൊരു വേർഷൻ.

നേഴ്സ് നിഹ ഖാൻ അറസ്റ്റിൽ ; ജോലിയും പോയി കിട്ടി.

വിഡിയോ കാണുക.”

വീഡിയോയിലും ഹിന്ദിയില്‍ പറയുന്നത് ചുവന്ന ടി-ഷര്‍ട്ട്‌ ധരിച്ച ഒരു വ്യക്തിയെ വാക്സിന്‍ കുത്തുന്ന പോലെ കാണിച്ച് അവസാനം വാക്സിന്‍ മരുന്ന് കയറ്റാതിരിക്കുന്നത്തിന്‍റെ ഈ ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നടന്ന സംഭവത്തിന്‍റെതാണ് എന്നാണ്. എന്നാല്‍ ഈ പ്രചരണം യഥാര്‍ത്ഥ്യമാണോ അല്ലയോ നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ആദ്യം ഞങ്ങള്‍ അന്വേഷിച്ചത് നിഹാ ഖാന്‍റെ സംഭവത്തെ കുറിച്ചാണ് പിന്നിട് അന്വേഷിച്ചത് ഈ വീഡിയോയെ കുറിച്ചും. ആദ്യം യുപിയില്‍ നടന്ന സംഭവം എന്താണ് എന്ന് നോക്കാം.

ഉത്തര്‍പ്രദേശില്‍ വാക്സിന്‍ പാഴാക്കിയത്തിന് എ.എന്‍.എം. നിഹാ ഖാനിനെ അറസ്റ്റ് ചെയ്ത സംഭവം യഥാര്‍ത്ഥ്യമാണ്

ഉത്തര്‍പ്രദേശിലെ അലിഗഡിലെ ഒരു സാമുഹിക ചികിത്സ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന നിഹാ ഖാനിനെയും ഈ കേന്ദ്രത്തില്‍ വാക്സിനേഷനിന്‍റെ ചുമതലയുള്ള ആഫ്രീന്‍ ജെഹ്രക്കെതിരെ പോലീസ് പരാതി എടുത്തിട്ടുണ്ട്. ഇവര്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്‍റെ ഡസ്റ്റ് ബിനില്‍ നിന്ന് വാക്സിന്‍ നിറഞ്ഞ 29 സിറിഞ്ചുകള്‍ കണ്ടെതിയത്തിനെ തുടര്‍ന്നാണ്‌ ഇവര്‍ക്കെതിരെ ഈ നടപടിയുണ്ടായത്. ഈ സംഭവത്തില്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്. നിഹാ ഖാനിനെത്തിരെ വാക്സിന്‍ പാഴാക്കിയത്തിനെ തുടര്‍ന്ന്‍ കേസേടുതപ്പോള്‍ ഈ കാര്യം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാത്തതിനാലാണ് അഫ്രീന്‍ ജെഹ്രക്കെതിരെ കേസ് എടുത്തത്.

ലേഖനം വായിക്കാന്‍-Indian Express | Archived Link

പക്ഷെ...പോസ്റ്റില്‍ കാണുന്ന ദൃശ്യങ്ങള്‍ ഇന്ത്യയിലെതല്ല

ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവം ദക്ഷിണാമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ നടന്നതാണ്. ഇക്വഡോറിലെ ഗുവായാക്വില്‍ എന്ന നഗരത്തിലാണ് ഈ സംഭവം സംഭിച്ചത്. വീഡിയോയില്‍ ചുവന്ന ടിഷര്‍ട്ട്‌ ധരിച്ച വ്യക്തി യോഗ്യത ഇല്ലാതെ കൈക്കൂലി നല്‍കി കുത്തിവെപ്പ് എടുക്കാന്‍ എത്തിയതായിരുന്നു. വാക്സിനേഷന്‍ കേന്ദ്രത്തിലെ ഡോക്ടര്‍ ആദ്യം ഇയാളെ വാക്സിന്‍ കുത്തിയപ്പോലെ നടിച്ചു പിന്നിട് കുത്തിവെക്കുകയും ചെയ്തു. വാക്സിന്‍ കുത്തുന്നത് പോലെ നടിക്കുമ്പോലുള്ള വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വയറലായി. ഈ സംഭവത്തെ തുടര്‍ന്ന്‍ ജനങ്ങള്‍ രോഷം പ്രകടിപ്പിക്കാന്‍ തുടങ്ങി.

ഇതിനെ തുടര്‍ന്ന്‍ രാഷ്‌ട്രപതിയുടെ ജനറല്‍ സെക്രട്ടറി ഹോര്‍ഹെ വാത്തെദ് രേഷ്വാന്‍ ഈ സംഭവത്തിനെ കുറിച്ച് ട്വീറ്റ് ചെയ്ത് വിവരം അറിയിച്ചു. ഇത്തരത്തിലെ സംഭവങ്ങളെ ഒരിക്കലും സഹിക്കാനാകില്ല. ഈ സംഭവത്തില്‍ ആദ്യം വാക്സിന്‍ കുത്തി വെക്കുന്ന പോലെ നടിച്ച് പിന്നിട് വാക്സിന്‍ കുത്തി വെച്ച് കൊടുത്ത ആ ഡോക്ടരെ അറസ്റ്റ് ചെയ്തു എന്ന് അദ്ദേഹം വീഡിയോ സഹിതം ട്വീറ്റ് ചെയ്തു.

വീഡിയോയില്‍ ചുവന്ന ടി-ഷര്‍ട്ട് ധരിച്ച വ്യക്തിയെയും ഇക്വഡോര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അറസ്റ്റിന്‍റെ വീഡിയോയും ജനറല്‍ സെക്രട്ടറി ഹോര്‍ഹേ ട്വീറ്റ് ചെയ്തിട്ടുണ്ട്.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോയിന് പോസ്റ്റില്‍ പറയുന്ന വാര്‍ത്ത‍യുമായി യാതൊരു ബന്ധവുമില്ല. ഉത്തര്‍പ്രദേശില്‍ വാക്സിന്‍ പാഴാക്കിയതിനെ തുടര്‍ന്ന്‍ നിഹാ ഖാന്‍ എന്ന എ.എന്‍.എമിനെ അറസ്റ്റ് ചെയ്തു എന്ന് സത്യമാണ് പക്ഷെ ഈ സംഭവത്തിനോട് ബന്ധപെടുത്തി പ്രചരിപ്പിക്കുന്ന വീഡിയോ ഇന്ത്യയില്‍ നടന്ന സംഭവത്തിന്‍റെതല്ല. വീഡിയോ ദക്ഷിണാമേരിക്കന്‍ രാജ്യം ഇക്വഡോറില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഉത്തര്‍പ്രദേശില്‍ പിടിയിലായ എ.എന്‍.എം. നിഹാ ഖാന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഇന്ത്യയിലെതല്ല...

Fact Check By: Mukundan K

Result: Partly False