‘ദ് കേരള സ്റ്റോറി’ സിനിമയുടെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ നിരോധിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ദ് കേരള സ്റ്റോറി എന്ന വിവാദ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. കേരളത്തില്‍ നിന്നും 32,000 ഹിന്ദു പെണ്‍കുട്ടികള്‍ മതം മാറി മുസ്‌ലിം മതം സ്വീകരിച്ച് സിറിയയിലേക്ക് ഐഎസില്‍ ചേരാന്‍ പോയി എന്ന് അവകാശപ്പെട്ടാണ് സിനിമയുടെ ട്രയിലര്‍ പുറത്തിറക്കിയതും. ഇതോടെ സിനിമ സംഘപരിവാര്‍ നടത്തുന്ന വ്യാജ പ്രചരണത്തിന്‍റെ ഭാഗമായിട്ടുള്ളതാണെന്നും സിനിമയുടെ പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. സുപ്രീം കോടതി സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശവും […]

Continue Reading

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വിളക്ക് എണ്ണയും നല്ലെണ്ണയും നിരോധിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നല്ലെണ്ണയും വിളക്ക് എണ്ണയും നിരോധിച്ചു എന്നും ഇനി മുതല്‍ ക്ഷേത്രങ്ങളില്‍ വെളിച്ചെണ്ണ മാത്രമെ സ്വീകരിക്കുകയുള്ളു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി വ്യാപക പ്രചരണം നടക്കുകയാണ്. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമാണ് പ്രധാനമായും ഈ പ്രചരണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നല്ലെണ്ണ, വിളക്കെണ്ണ തുടങ്ങിയ എണ്ണകൾ നിരോധിച്ചു. വെളിച്ചെണ്ണ മാത്രമേ ക്ഷേത്രങ്ങളിൽ ഇനി സ്വീകരിക്കൂ. ഭൂരിപക്ഷം നല്ലെണ്ണയും വിളക്കെണ്ണയും നിർമ്മിക്കുന്നത് വ്യാജമായാണ്. ഹോട്ടലുകളിലും മറ്റും മത്സ്യം , മാംസം […]

Continue Reading

ചിത്രം ആമിര്‍ ഖാന്‍ സിനിമ ലാൽ സിംഗ് ഛദ്ദയുടെ പ്രീമിയര്‍ ഷോയില്‍ നിന്നുള്ളതല്ല. റിലീസിങ്ങിന് മുമ്പ് നടന്ന ചെന്നൈ പ്രസ് മീറ്റില്‍ നിന്നുള്ളതാണ്…

അമീര്‍ ഖാന്‍റെ പുതിയ ചിത്രമായ ലാൽ സിംഗ് ഛദ്ദയുടെ പ്രീമിയര്‍ ഷോ  കാണാന്‍  നടന്‍റെ സാന്നിധ്യമുണ്ടായിട്ടും മറ്റാരും പങ്കെടുത്തില്ല എന്ന അവകാശവാദവുമായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  പോസ്റ്റിലെ ചിത്രത്തില്‍ ലാൽ സിംഗ് ഛദ്ദയുടെ മറ്റ് അഭിനേതാക്കളോടൊപ്പം തീയേറ്ററില്‍ ഇരിക്കുന്ന അമീര്‍ ഖാന്‍റെ  ചിത്രങ്ങൾ ഫോട്ടോ ജേണലിസ്റ്റുകളും ക്യാമറമാന്മാരും ക്ലിക്കുചെയ്യുന്നത് കാണാം. ലാല്‍ ഛദ്ദയുടെ റിലീസ് ദിവസത്തെ തിയേറ്ററിലെ  ചിത്രമാണിത് എന്നു സൂചിപ്പിച്ച് ചിത്രത്തിന് നല്കിയിരിക്കുന്ന വിവരണം  ഇങ്ങനെയാണ്: “ഭാരതത്തിന്റെ സഹിഷ്ണുതയെ വെല്ലുവിളിച്ചവൻ ഇന്ന് തിയേറ്ററിൽ ഇരുന്ന് […]

Continue Reading

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു എന്ന് മലയാളം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് വ്യാജ വാര്‍‍ത്ത..

വിവരണം സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി.. എന്ന തലക്കെട്ട് നല്‍കി 24 ന്യൂസ് ചാനലിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന വാര്‍ത്ത ഇപ്പോള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മെയ് 18ന് നടന്ന മന്ത്രിസഭ യോഗത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ധാരണയായെന്നും നേരത്തെ മെയ് 26ന് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു എന്നതുമാണ് വാര്‍ത്തയുടെ ഉള്ളടക്കം. 186ല്‍ അധികം ഷെറുകളും 40ല്‍ അധികം റിയാക്ഷനുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. 24 ന്യൂസ് ഫെയ്‌സ്ബുക്ക് പേജിലെ വാര്‍ത്തയുടെ […]

Continue Reading

1000 രൂപയുടെ പുതിയ നോട്ട് പുറത്തിറങ്ങിയോ…?

വിവരണം  Kundara News എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ഒക്ടോബർ 15 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “വന്നല്ലോ ആയിരം രൂപ നോട്ട്….☝” എന്ന അടിക്കുറിപ്പോടെ 1000 രൂപാ നോട്ടിന്‍റെ ഇരു പുറങ്ങളുടെയും ചിത്രം പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഫേസ്‌ബുക്ക് പേജുകളിലും ട്വിറ്റർ അക്കൗണ്ടുകളിലും ഇതേ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.  archived link FB post റിസർവ്  ബാങ്ക് 2000 രൂപയുടെ നോട്ടിന്‍റെ അച്ചടി നിർത്തുന്നുവെന്നും പുതിയ 500, 1000 രൂപ നോട്ടുകൾ വിനിമയത്തിനിറക്കുന്നുവെന്നും വാർത്തകൾ […]

Continue Reading

200 രൂപയുടെ നാണയം ഇന്ത്യയിൽ പുറത്തിറക്കിയോ..?

വിവരണം  Cinema Darbaar എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 25 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റിന് 600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. 200 രൂപയുടെ ഒരു നാണയതിന്റെ ചിത്രമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. “അങ്ങനെ 200 രൂപയുടെ കോയിനും ഇറങ്ങി” എന്ന അടിക്കുറിപ്പും ചിത്രത്തിന് നൽകിയിട്ടുണ്ട്.  FB post archived link നോട്ടു നിരോധനത്തിന് ശേഷം സാമൂഹിക  മാധ്യമങ്ങളിൽ റിസർവ് ബാങ്ക് പുതിയ നോട്ടുകൾ ഇറക്കുന്നു എന്നും പുതിയ നാണയങ്ങൾ ഇറക്കുന്നുവെന്നും നിറയെ വ്യാജ […]

Continue Reading