ചില ആളുകള്‍ ആര്‍മി ഉദ്യോഗസ്ഥരുമായി തര്‍ക്കിക്കുന്നതായി കാണാം. ഈ ആര്‍മി ഉദ്യോഗസ്ഥര്‍ ബിജെപിക്ക് വേണ്ടി കള്ളവോട്ട് ചെയ്യാന്‍ വന്നതാണ് എന്നാണ് ഈ കൂട്ടരുടെ ആരോപണം.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ അവകാശാവാദം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വ്യക്തി ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനുമായി തര്‍ക്കിക്കുന്നതായി കാണാം. ഈ ആര്‍മി ഉദ്യോഗസ്ഥര്‍ ബിജെപിക്ക് വേണ്ടി കള്ളവോട്ട് കൊടുക്കാന്‍ വന്നതാണ് എന്ന് ഇയാള്‍ ആരോപ്പിക്കുന്നു. പോസ്റ്റിന്‍റെ അടികുറിപ്പില്‍ വീഡിയോയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “അധികാരികൾ അധികാരം നിലനിർത്താൻ കാണിക്കുന്നത് മോദിക്ക് വേണ്ടി കള്ളവോട്ട് ചെയ്യാൻ തോക്കേന്തിയ പട്ടാളവും

എന്നാല്‍ ഈ അവകാശവാദത്തില്‍ എത്രത്തോളം സത്യമാണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തിന്‍റെ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് യുട്യൂബില്‍ ഈ വീഡിയോ ലഭിച്ചു. ഈ വീഡിയോ ഷാന്‍-എ-കശ്മീര്‍ എന്ന യുട്യൂബ് ചാനലില്‍ 2 മെയ്‌ 2019നാണ് പ്രസിദ്ധികരിച്ചത്.

വീഡിയോ കാണാന്‍ - YouTube | Archived

ഞങ്ങള്‍ക്ക് ദി ക്വിന്‍റ 2019ല്‍ പ്രസിദ്ധികരിച്ച ഒരു റിപ്പോര്‍ട്ടും ലഭിച്ചു. ഇതില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ വിശദികരണം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ വിശദികരണം ഇപ്രകാരമാണ്: “സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണമായും തെറ്റാണ്. ജനറല്‍ വോട്ടര്‍ ഐ-ഡി കാര്‍ഡുമായി 1304 പട്ടാലകാര്‍ ജബല്‍പൂറില്‍ വോട്ട് നല്‍കാന്‍ എത്തിയിരുന്നു. അതെ സമയം ചിലര്‍ ഇവരെ തടഞ്ഞു ഇവരുടെ വീഡിയോയുണ്ടാക്കി. ഇവര്‍ കമാന്‍ഡന്‍റിനെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചപ്പോള്‍, ഒരു നടപടിയും എടുക്കാതെ അവിടെ നിന്ന് തിരിച്ചു വരാന്‍ കമാന്‍ഡന്‍റ നിര്‍ദേശം കൊടുത്തു. നിര്‍ദേശ പ്രകാരം ജവാന്മാര്‍ തിരിച്ച് വന്നു.”

ഞങ്ങള്‍ക്ക് ANI പ്രസിദ്ധികരിച്ച ഒരു റിപ്പോര്‍ട്ട് ലഭിച്ചു. ഈ സംഭവത്തില്‍ ആര്‍മി ഉദ്യോഗസ്ഥര്‍ അവരെ വോട്ട് ചെയ്യുമ്പോള്‍ തടഞ്ഞ വ്യക്തികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു എന്ന് ANI റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ ജവാന്മാര്‍ നല്‍കിയ പരാതിയുടെ ഒരു പകര്‍പ്പുണ്ട്.

പരാതി അനുസരിച്ച് 29 ഏപ്രില്‍ 2019ന് ജബല്‍പ്പൂരില്‍ ഗ്രെനെഡിയര്‍ റെജിമെന്‍റല്‍ സെന്‍ററിലെ ജവാന്മാരും അവരുടെ ബന്ധുകളും ബൂത്ത്‌ നമ്പര്‍ 146, സ്വാമി വിവേക്കാനന്ദ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വോട്ട് ചെയ്യാന്‍ പോയിരുന്നു. വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ചില അക്രമികള്‍ ജവാന്മാരെ തടഞ്ഞു അവരുടെ വോട്ടര്‍ ഐ-ഡി തട്ടി എടുത്ത് അവരെ വോട്ട് ചെയ്യാന്‍ സമ്മതിച്ചില്ല.

Read in English | 2019 Video Of Indian Army Personnel Falsely Shared As Army Canvassing Votes For BJP In The Ongoing Elections

നിഗമനം

ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ ബിജെപിക്ക് വേണ്ടി കള്ളവോട്ട് നല്‍കുന്നത് ജനങ്ങള്‍ തടയുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ 2019ലേതാണ്. നിലവില്‍ നടക്കുന്ന ലോകസഭ തെരെഞ്ഞെടുപ്പുമായി ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 2019ല്‍ ജബല്‍പൂരില്‍ വോട്ട് ചെയ്യാന്‍ എത്തിയ പട്ടാളക്കാരെ ചിലര്‍ തടഞ്ഞതിന്‍റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ തെറ്റായ രിതിയില്‍ പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:2019ല്‍ ഇന്ത്യന്‍ സൈന്യ ഉദ്യോഗസ്ഥരെ ചിലര്‍ തടഞ്ഞത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായ രിതിയില്‍ പ്രചരിപ്പിക്കുന്നു...

Fact Check By: K. Mukundan

Result: Misleading