
ബീഹാറിലെ BJP സ്ഥാനാര്‍ഥി വോട്ട് ചോദിക്കാന്‍ ഒരു മുത്തശിയുടെ കാലില്‍ വീണ് കിടക്കുന്ന ഒരു ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രത്തിന് നിലവിലെ ബീഹാര്‍ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി.
പ്രചരണം

Screenshot: Facebook post claiming image showing BJP candidate in Bihar seeking votes by touching voter’s feet.
മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഒരു നേതാവ് മുത്തശിയുടെ കാലില്‍ വിന്നു വോട്ട് ചോദിക്കുന്നത് കാണാം. ഈ ചിത്രത്തിനോടൊപ്പം നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: “ബീഹാറിൽ വോട്ട് ചോദിച്ചെത്തിയ bjp സ്ഥാനാർഥി ഷൂ കണ്ടതോടെ നിയന്ത്രണം പോയതായി കേൾക്കുന്നു….”
ഇതേ പോലെ മറ്റേ ചില പോസ്റ്റുകള്‍ താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Search results showing more such posts.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ചുള്ള യഥാര്‍ത്ഥ്യം അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഫെബ്രുവരി 5, 2020ന് വന്‍ ഇന്ത്യ ഹിന്ദി അവരുടെ യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ച ഒരു വീഡിയോ ലഭിച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ വീഡിയോയാണ് ഇത്. വീഡിയോയില്‍ ഡല്‍ഹി ബിജെപി സ്ഥാനാര്‍ഥി സഞ്ജയ് സിംഗ് ജനങ്ങളുടെ കാലില്‍ വീണ് വോട്ട് അഭ്യര്‍ഥിക്കുന്നതായി കാണാം.

Screenshot: YouTube video uploaded by One India in February showing BJP Vikaspuri candidate Sanjay Singh touching feet of an elderly lady.
ഇതിനെ കുറിച്ചുള്ള വാര്‍ത്ത വന്‍ ഇന്ത്യ അവരുടെ വെബ്സൈറ്റിലും പ്രസിദ്ധികരിച്ചിട്ടുണ്ട്. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Screenshot: One India Hindi Report
വാര്‍ത്ത വായിക്കാന്‍-Hindi One India | Archived Link
നിഗമനം
ബീഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപെടുത്തി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ചിത്രം ബീഹാറിലെതല്ല. ബീഹാറില്‍ നടക്കുന്ന തെരെഞ്ഞെടുപ്പും പ്രചാരണവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധമില്ല. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വികാസ്പുരിയിലെ ബിജെപി സ്ഥാനാര്‍ഥി സഞ്ജയ് സിംഗ് വോട്ടര്‍മാരുടെ കാലില്‍ വിന്നു വോട്ട് അഭ്യര്‍ഥിച്ചിരുന്നു. ഈ ചിത്രം അദ്ദേഹത്തിന്‍റെതാണ്.

Title:BJP സ്ഥാനാര്‍ഥി ജനങ്ങളുടെ കാലില്‍ വീണു വോട്ട് തേടുന്നതിന്‍റെ ഈ ചിത്രം ബീഹാറിലെതല്ല…
Fact Check By: Mukundan KResult: False
