FACT CHECK: ഈ ചിത്രങ്ങള്‍ സിയാച്ചിനില്‍ ഉറങ്ങുന്ന ഇന്ത്യന്‍ ഭടന്‍മാരുടെതല്ല…

ദേശിയം

സിയാച്ചിനില്‍ രൂക്ഷമായ കാലാവസ്ഥയും പരിസ്ഥിതികളെ നേരിടുന്ന ഇന്ത്യന്‍ സൈന്യത്തിലെ ഭടന്‍മാരുടെ ചിത്രം എന്ന അവകാശത്തോടെ രണ്ട് ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഫാക്റ്റ് ക്രെസണ്ടോ അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ ഇന്ത്യന്‍ ജവാന്മാരുടെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

Screenshot: An example of viral Facebook post sharing images claiming them to be of Indian Soldiers in Siachen.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ രണ്ട് ചിത്രങ്ങള്‍ നമുക്ക് കാണാം. കാവല്‍ ഇരിക്കുന്ന സൈനികന്‍ തണുപ്പത്ത്  ഉറങ്ങുന്നതിന്‍റെ ചിത്രങ്ങളാണ് ഇവ. ചിത്രങ്ങള്‍ക്കൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “ഇന്ത്യൻ ഭടൻമ്മാരുടെ കർമ്മധീരതയ്ക്ക് ഒരു ലൈക്ക് കൊടുക്കാം”

ഈ പോസ്റ്റിനെ പോലെ തന്നെ ഈ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്ന ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook Search results showing similar posts that got viral within 24 hours.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ചിത്രം ഇന്ത്യന്‍ സൈന്യത്തിന്‍റെ തല്ല എന്ന് മനസിലായി. ഈ ചിത്രങ്ങള്‍ 2012 മുതല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. റഷ്യന്‍ വെബ്സൈറ്റുകളിലാണ് ഈ ചിത്രങ്ങള്‍ ഏറ്റവും മുമ്പേ പ്രസിദ്ധികരിച്ചതാണ്. 

Screenshot: Site where the image seems to have first appeared.

Archived Link

പോസ്റ്റിന്‍റെ പ്രകാരം ഈ ഫോട്ടോകള്‍ റഷ്യന്‍ കമാണ്ടോകളുടെതാണ്. 2014ല്‍ ഇതേ ഫോട്ടോകള്‍ യൂക്രെനിലെ മീഡിയ യുക്രെന്‍ സൈന്യം എന്ന തരത്തില്‍ പ്രചരിപ്പിച്ചിരുന്നു. ഈ പ്രചാരണത്തിനെ കുറിച്ച് താഴെ നല്‍കിയ ഫാക്റ്റ് ചെക്ക്‌ റിപ്പോര്‍ട്ടില്‍ നമുക്ക് വായിക്കാം. ഈ റിപ്പോര്‍ട്ട്‌ പ്രകാരം ഈ ചിത്രങ്ങള്‍ റഷ്യന്‍ കമാണ്ടോകളുടെ പരിശീലനത്തിന്‍റെതാണ്. 

Screenshot: Stop Fake Fact Check published in 2014 debunking images carried out as Ukranian soldiers by Ukranian Media.

റിപ്പോര്‍ട്ട്‌ വായിക്കാന്‍- StopFake | Archived Link

ഇതേ ചിത്രങ്ങള്‍ അഫ്ഗാനിസ്ഥാനിലും ഇതേ തരത്തില്‍ പ്രചരിപ്പിചിട്ടുണ്ട് എന്ന് ഇന്നി ചില ഫാക്റ്റ് ചെക്ക് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചപ്പോള്‍ മനസിലായത്.

Screeshot: Russian Fact Check Report showing similar claim in Afghanistan.

റിപ്പോര്‍ട്ട്‌ വായിക്കാന്‍-Archived Link

ഇന്ത്യയില്‍ ഈ പ്രചരണം പുതിയതല്ല. ഈ ചിത്രങ്ങള്‍ ഈ വാദത്ത്തിനോടൊപ്പം ആദ്യം പ്രത്യക്ഷപെട്ടപ്പോള്‍, അന്നും പല വസ്തുത അന്വേഷണ മാധ്യമങ്ങള്‍  ഈ പ്രചരണത്തിനെ പൊളിച്ചിരുന്നു. ബാംഗ്ലൂര്‍ മിറര്‍ പ്രസിദ്ധികരിച്ച അന്വേഷണത്തിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Screenshot:2017  Bangalore Mirror Fact Check

ലേഖനം വായിക്കാന്‍-Bangalore Times | Archived Link

നിഗമനം

സിയാച്ചിനിലെ ഇന്ത്യന്‍ ഭടന്‍മാര്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വൈറല്‍ ചിത്രങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെതല്ല. 2012 മുതല്‍ ഈ ചിത്രങ്ങള്‍ റഷ്യന്‍ വെബ്സൈറ്റില്‍ റഷ്യന്‍ കമാണ്ടോയുടെ ചിത്രങ്ങള്‍ എന്ന തരത്തില്‍ ലഭ്യമാണ്.

Avatar

Title:ഈ ചിത്രങ്ങള്‍ സിയാച്ചിനില്‍ ഉറങ്ങുന്ന ഇന്ത്യന്‍ ഭടന്‍മാരുടെതല്ല…

Fact Check By: Mukundan K 

Result: False