
വിവരണം
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ഒരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചില വാര്‍ത്താ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടുകളുടെ ചിത്രങ്ങളാണ് കൂടുതലും പ്രചരിക്കുന്നത്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ രൂപം താഴെ കാണാം.
എന്നാല്‍ ഇതൊരു വ്യാജ പ്രചാരണമാണ്. യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം
വസ്തുതാ വിശകലനം
ഫെസ്ബുക്കിലും വാട്ട്സ് ആപ്പിലും പ്രചരണം വ്യാപകമായി നടക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകള്‍ താഴെ കാണാം.
ഞങ്ങള്‍ ഈ വാര്‍ത്തയെ കുറിച്ച് കൂടുതലറിയാനായി വൈദ്യത വുക്ക് പബ്ലിക്ക് റിലേഷന്‍സ് ഓഫീസറുമായി ബന്ധപ്പെട്ടു. “ഇത് വെറും വ്യാജ പ്രചാരണമാണ്. യഥാര്‍ഥത്തില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് അല്ല, സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനാണ് വൈദ്യുതിയുടെ താരിഫ് നിശ്ചയിക്കുന്നത്. 2019 ജൂലൈയിലാണ് ഒടുവില്‍ പുതുക്കി നിശ്ചയിച്ചത്. ഇനി പുതുക്കണമെങ്കില്‍ കെ എസ് ഇ ബി കമ്മീഷന് മുമ്പാകെ അപേക്ഷ നല്‍കണം. ഇതുവരെ കെ എസ് ഇ ബി യുടെ ഭാഗത്ത് നിന്ന് അത്തരത്തില്‍ ഒരു നീക്കം ഉണ്ടായിട്ടില്ല. വ്യാജ പ്രചാരണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഞങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദീകരണം നല്‍കിയിരുന്നു.” ഇതാണ് അദ്ദേഹം നല്കിയ മറുപടി.
തുടര്‍ന്ന് ഞങ്ങള്‍ കെ എസ് ഇ ബി യുടെ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍ പ്രസ്തുത വിശദീകരണം ലഭിച്ചു.
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വൈദുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്ന തീരുമാനങ്ങളൊന്നും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ നടക്കുന്നതൊക്കെ വ്യാജ പ്രചാരണങ്ങള്‍ മാത്രമാണെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.

Title:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന പ്രചാരണ വ്യാജമാണ്…
Fact Check By: Vasuki SResult: False
