
കേന്ദ്ര മന്ത്രിയും മുതിര്‍ന്ന്‍ ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമര്‍ശിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ 9 കൊല്ലം പഴയതാണ് എന്ന് കണ്ടെത്തി. ആരെയാണ് നിതിന്‍ ഗഡ്കരി വിമര്‍ശിക്കുന്നത് നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് നിതിന്‍ ഗഡ്കരി പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം നടത്തുന്നതായി കേള്‍കാം. “ശാന്തതയോടെ പ്രതിഷേധം നടത്താനുള്ള അധികാരം ഭരണഘടന എല്ലാവര്‍ക്കും നല്‍കിട്ടുണ്ട്.” എന്നും അദ്ദേഹം പറയുന്നതായി നമുക്ക് കേള്‍ക്കാം. ഈ പ്രസ്താവനയ്ക്ക് നിലവിലെ കര്‍ഷക സമരത്തിനോട് ബന്ധമുണ്ട് എന്നാണ് തോന്നുന്നത്. പക്ഷെ പിന്നിട് അദ്ദേഹം കോണ്‍ഗ്രസ് എങ്ങനെ അന്ന ഹസാരെയും ബാബാ രാംദേവിന്‍റെയും സമരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചു എന്നതിനെ കുറിച്ചും പറയുന്നുണ്ട്. വീഡിയോക്കൊപ്പം നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: “മോദിക്കെതിരെ Gadhkari..”
എന്നാല്‍ ഈ പ്രസ്താവന എവിടെയാണ് അദ്ദേഹം നടത്തിയത് എപ്പോഴാണ് അദ്ദേഹം നടത്തിയത് എന്നതിനെ കുറിച്ച് യാതൊരു വിവരം പോസ്റ്റില്‍ നല്കിയിട്ടില്ല. ഈ സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണ് എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ പ്രത്യേക കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് 2011ല്‍ യുട്യൂബില്‍ ബിജെപി പ്രസിദ്ധികരിച്ച ഈ വീഡിയോ ലഭിച്ചു.
2011ല്‍ നിതിന്‍ ഗഡ്കരി ബിജെപി ദേശിയ അധ്യക്ഷനായിരുന്നു. 15 ഓഗസ്റ്റ് 2011ന് ബിജെപി മുഖ്യലയത്തില്‍ ധ്വജാരോഹണം നടത്തിയതിനെ ശേഷം അദ്ദേഹം മീഡിയക്ക് നല്‍കിയ ബൈറ്റ് ആണ് നാം പ്രസ്തുത പോസ്റ്റില്‍ കാണുന്നത്. അന്ന് മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. കൂടാതെ അന്ന ഹസാരെ ജന്‍ലോക്പാല്‍ ബില്‍ പാസാക്കണം എന്ന ആവശ്യത്തോടെ ജന്തര്‍ മന്തരില്‍ ഉപവാസ സമരം ചെയ്യുകയായിരുന്നു. രാംദേവ് ബാബാ ഡല്‍ഹിയിലെ രാംലീല മൈദാനത്തില്‍ കറുത്ത പണം തിരിച്ച് കൊണ്ട് വരാന്‍ ആവശ്യപെട്ട് ചെയ്ത സമരത്തിനെ ബലം പ്രയോഗിച്ച് ഡല്‍ഹി പോലീസ് നീകം ചെയ്തിരുന്നു. ഈ രണ്ട് കാര്യങ്ങള്‍ അന്നത്തെ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പറയുന്നത് നമുക്ക് വീഡിയോയില്‍ കേള്‍ക്കാം. കൂടാതെ അദ്ദേഹം 2G സ്പേക്ട്രം വിഹിത്തില്‍ നടന്ന അഴിമതിയെ കുറിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നുണ്ട്.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. നിതിന്‍ ഗഡ്കരിയുടെ പഴയ വീഡിയോ ഉപയോഗിച്ചിട്ടാണ് അദ്ദേഹം കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിക്കെതിരെ പ്രസംഗിച്ചു എന്ന തെറ്റായ പ്രചരണമാണ് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്. വീഡിയോയില്‍ 2011ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരെ അന്നത്തെ ബിജെപി അധ്യക്ഷനായ നിതിന്‍ ഗഡ്കരി പരാമര്‍ശിക്കുന്നതാണ് നാം കാണുന്നത്.

Title:നിതിന്‍ ഗഡ്കരിയുടെ പഴയ വീഡിയോ തെറ്റായ വിവരണത്തോടെ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…
Fact Check By: Mukundan KResult: False
