
കേരളത്തിലെ വികസനം കാണിക്കുന്ന റോഡ് എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രം കേരളത്തിലെതല്ല ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം തമിഴ്നാട്ടിലെ ഒരു റോഡിന്‍റെതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ റോഡിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ഒരു റോഡിന്‍റെ ചിത്രം കാണാം. റോഡിന്‍റെ വക്കത്ത് വരച്ച വെച്ച വെള്ള ലൈന്‍ വളയുന്നതായി കാണാം. ലൈന്‍ വളയുന്ന സ്ഥലത്ത് റോഡില്‍ ഒരു ഓല കിടക്കുന്നത് കാണാം. ഈ ഓലയെ മാറ്റാതെ റോഡില്‍ ലൈന്‍ വരച്ചു എന്ന ആരോപണമാണ് ഈ പോസ്റ്റിലൂടെ ഉന്നയിക്കുന്നത്. കുടാതെ ഈ റോഡ് കേരളത്തിലെ ഒരു റോഡ് ആണ് എന്നും ആരോപിക്കുന്നു. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്:
“ലോകത്തിന്‍റെ നാനാ ഭാഗത്തു നിന്നും കേരളത്തിന്റെ ഇതുപോലെ ഉള്ള വികസന മാതൃകകൾ കണ്ടു പഠിക്കാൻ വൻ വ്യവസായികൾ വരാൻ സാധ്യത ഉണ്ട്.
എന്റെ കേരളം എത്ര സുന്ദരം 😋😋😋”
ഈ ചിത്രം പ്രചരിപ്പിക്കുന്നത് ഈ ഒരു പോസ്റ്റ് മാത്രമല്ല ഇത്തരത്തില്‍ പല പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

വസ്തുത അന്വേഷണം
ഈ ഫോട്ടോയെ കുറിച്ച് ഞങ്ങളുടെ തമിഴ് ടീം അന്വേഷണം നടത്തിയിട്ടുണ്ട്. തമിഴില്‍ ഈ ചിത്രത്തിനെ കുറിച്ച് ഫാക്റ്റ് ചെക്ക് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
തമിഴ് നാട്ടിലെ ഡിണ്ടിഗള്‍ ജില്ലയിലെ സനാര്‍പ്പറ്റി മണിയാക്കരന്‍പ്പറ്റി റോഡാണ് നാം ചിത്രത്തില്‍ കാണുന്നത്. കാവേരി കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഒരു ടാങ്കും വാല്‍വും സ്ഥാപിക്കാനായി സ്ഥലം വിട്ടിരുന്നതാണ്. റോഡില്‍ ലൈന്‍ വരക്കുമ്പോള്‍ രാത്രി ആ ലൈന്‍ വാഹനം ഓടിക്കുന്നവര്‍ക്ക് വ്യക്തമായി കാണണം എന്നതിന് വേണ്ടിലൈന്‍ വളച്ചു വരച്ചു.

ലേഖനം വായിക്കാന്‍-Hindu Tamil | Archived Link
ഈ കാര്യം മറ്റു ചില തമിഴ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ചില വാര്‍ത്തകള്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.
നിഗമനം
കേരളത്തിലെ ഒരു റോഡ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം യഥാര്‍ത്ഥത്തില്‍ തമിഴ് നാട്ടിലെ ഡിണ്ടിഗള്‍ ജില്ലയിലെ ഒരു റോഡ് ആണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

Title:വൈറല്‍ ചിത്രത്തില്‍ കാണുന്ന റോഡ് കേരളത്തിലെതാണോ? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
