
പ്രചരണം
സാമൂഹ്യ മാധ്യമങ്ങളിൽ ഇന്നലെ മുതൽ മുതൽ ഒരു ചിത്രം വൈറലാവുന്നുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കവാടത്തിന്റെതാണ് ചിത്രം. വലിയ കവാടത്തിനു മുകളിൽ കോളെജിന്റെ പേര് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. Rajnikanth Medical College of Engineering for Commerce and Arts “എന്താണ് ആണ് ഈ കോളേജിൽ പഠിപ്പിക്കുന്നത് എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ” എന്ന് അര്‍ത്ഥം വരുന്ന ഇംഗ്ലീഷ് വാചകത്തോടൊപ്പം പരിഹാസത്തോടെ ചിത്രം പലരും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

ഞങ്ങൾ ചിത്രത്തെക്കുറിച്ച് കുറിച്ച് അന്വേഷിച്ചു. എഡിറ്റ് ചെയ്ത് പേരുമാറ്റി വ്യാജ പ്രചരണമാണ് ചിത്രം ഉപയോഗിച്ച് നടത്തുന്നത് എന്ന് അന്വേഷണത്തില്‍ മനസ്സിലായി.
വസ്തുത ഇതാണ്
സേവ്യര്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെന്റ് ഭുവനേശ്വര്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രധാന കവാടത്തിന്റെ ചിത്രം എഡിറ്റ് ചെയ്തശേഷം രജനികാന്ത് മെഡിക്കല്‍ കോളേജ് എന്ന് എഴുതിച്ചേർത്ത് പ്രചരിപ്പിക്കുകയാണ്. ഏറ്റവും ലളിതമായി ഞങ്ങൾ ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം ഗൂഗിൾ ഉപയോഗിച്ച് നടത്തിനോക്കിയപ്പോള്‍ ചിത്രവുമായി യോജിക്കുന്ന ചില സൂചനകള്‍ ലഭിച്ചു. ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയില്‍ പെട്ട സേവ്യര്‍ ഇൻസ്റ്റിറ്റ്യൂട്ടിന്റെതാണ് ചിത്രം. 2012 മുതല്‍ ചിത്രം വികിപീഡിയ കോമണ്‍സില്‍ ലഭ്യമാണ്.
45 വിദ്യാർത്ഥികൾക്ക് കോവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് (ബിഎംസി) തിങ്കളാഴ്ച ഭുവനേശ്വറിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ (XIMB) കാമ്പസ് അടച്ചു എന്ന വാര്‍ത്ത ഇതേ ചിത്രം ഉള്‍പ്പെടുത്തി ഇന്ത്യന്‍ എക്സ്പ്രസ് നല്‍കിയിട്ടുണ്ട്.

വാർത്ത 2021 മാർച്ച് 22, 23 തിയതികളില്‍ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യൻ എക്സ്പ്രസ് നൽകിയിരിക്കുന്ന വാർത്തയിൽ ഇതേ ചിത്രം തന്നെയാണ് ഉള്ളത്. ഇതേ ചിത്രം എഡിറ്റ് ചെയ്താണ് പോസ്റ്റിലെ പ്രചരണം നടത്തിയിരിക്കുന്നത്.
ഇതേ പ്രചരണം ഫേസ്ബുക്കില്‍ 2017 മുതല്‍ നടക്കുന്നുണ്ട്.

സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് മാനേജ്മെൻറ് ഭുവനേശ്വർ എന്ന് കവാടത്തിനു മുകളിൽ കോളെജിന്റെ പേര് എഴുതിയിരിക്കുന്നത് നമുക്ക് കാണാം. അകത്തേക്ക് പോകുന്ന നാലുപേരുടെ ചിത്രം ശ്രദ്ധിക്കുക. പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രവുമായി യാതൊരു വ്യത്യാസവും ഇല്ല എന്ന് കാണാം. പോസ്റ്റിലെ ചിത്രത്തില്‍ ഇടത്തും വലത്തും കുറച്ച് സ്കെയിലിംഗ് നടത്തിയിട്ടുണ്ട് എന്നുമാത്രം.

ഭുവനേശ്വറിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ ഗേറ്റ് കവാടത്തിലെ കോളെജിന്റെ പേര് എഡിറ്റ് ചെയ്തു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കൊമേഴ്സ് ആൻഡ് ആർട്ട് എന്ന് ആക്കി വ്യാജപ്രചരണം നടക്കുകയാണ്.
നിഗമനം
ചിത്രം എഡിറ്റ് ചെയ്തതാണ്. ഭുവനേശ്വറിലുള്ള സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രധാന കവാടം ആണിത്. കവാടത്തിന്റെ മുകളിൽ എഴുതിയ പേര് എഡിറ്റ് ചെയ്തു രജനീകാന്ത് മെഡിക്കൽ കോളേജ് ആൻഡ് കൊമേഴ്സ് ആൻഡ് ആർട്ട് എന്നാക്കി വ്യാജ പ്രചരണം നടത്തുകയാണ്
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:‘രജനീകാന്ത് മെഡിക്കൽ കോളേജ് ഓഫ് എഞ്ചിനിയറിംഗ് ഫോര്‍ കൊമേഴ്സ് ആൻഡ് ആർട്ട്’ എന്നെഴുതിയ പ്രധാന ഗേറ്റിന്റെ സത്യമിതാണ്…
Fact Check By: Vasuki SResult: Altered
