

ചിത്രം കടപാട്: ഫെസ്ബൂക്
വിവരണം
ഇന്ത്യൻ ആർമിയുടെ ആരാധകൻ” എന്ന ഫേസ്ബുക്ക് പേജിൽ ‘ഇന്ത്യൻ നേവിയുടെ മാലാഖ ഊർവിഷ ജാരിവാല… പാകിസ്ഥാനിൽ ആക്രമണം നടത്തിയ മിരാഷ് 2000 ഫൈറ്റർ വിമാനം ഓടിച്ച വനിതാ’ എന്ന വിവരണവുമയി ഒരു വനിതാ പൈലറ്റിന്റെ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പുൽവാമ ആക്ര മണം നടന്നതിന്റെ പതിമൂന്നാം ദിനം ഇന്ത്യ അതിശക്തമായി തിരിച്ചടി നൽകിയത് വ്യോമാക്രമണം വഴിയാണ്. 12 മിരാഷ് വിമാനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. അതിലൊന്ന് മേൽപറഞ്ഞ വനിതാ പൈലറ്റ് പറത്തി എന്നാണ് പോസ്റ്റിലെ വാദം. ലൈക്കുകളും ഷെയറുകളും നിറഞ്ഞു കൊണ്ടിരിക്കുന്ന ഈയൊരു പ്രചാരണത്തിന്റെ സത്യാവസ്ഥ ഒന്ന് അവലോകനം ചെയ്യാം.

വസ്തുതാ വിശകലനം
ഞങ്ങള് ഈ വീഡിയോയുടെ സ്ക്രീന്ഷോട്ട് എടുത്ത് Google reverse image search നടത്തി. അതിന്റെ ഫലങ്ങൾ താഴെ:


ഈ വാദഗതിയെ സംബന്ധിച്ച് ഇന്റർനെറ്റിൽ ലഭ്യമായ എല്ലാ വിവരങ്ങളും ഞങ്ങൾ ശേഖരിച്ചു. ഹിന ജൈസ്വാൾ എന്ന വനിതാ പൈലറ്റ് ഇന്ത്യൻ വ്യമസേനയുടെ ഇന്ത്യയുടെ ആദ്യ ഫ്ലൈറ്റ് എൻജിനിയർ പദവി കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ചു എന്ന ഒരു വാർത്ത ടൈംസ് ഓഫ് ഇന്ത്യ ഇക്കഴിഞ്ഞ ഫെബ്രുവരി 15 ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേ വാർത്ത ടൈംസ് ഓഫ് ഇന്ത്യ യെ ഉദ്ധരിച്ചു കൊണ്ട് scoop whoop എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Scoopwhoop.com | Archived Link
ഇന്ത്യൻ സൈന്യത്തിന്റെ വിവരങ്ങൾ പൂർണമായും പ്രതിപാദിക്കുന്ന ഭാരത രക്ഷക് എന്ന വെബ്സൈറ്റിൽ സൈന്യത്തിന്റെ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിൽ ഫ്ലൈറ്റ് ലഫ്റ്റനന്റ് സ്നേഹ ഷേഖാവത് എന്ന പേരിൽ പ്രസ്തുത വനിതാ പൈലറ്റിന്റെ വിവരം ചിത്രം സഹിതം നൽകിയിട്ടുണ്ട്. ഫെസ്ബുക്കിൽ പ്രചരിക്കുന്ന അതേ ചിത്ര ത്തിലൊന്നാണ് ഇവിടെ പതിപ്പിച്ചിട്ടുള്ളത്.

മാധ്യമങ്ങളിലെ പ്രചരണം പോലെ ഇൗ പൈലറ്റ് ഹിന ജൈസ്വാലോ ഊർവ്വി ഷാ ജാരിവാലയോ അല്ല.2012 ലെ റിപ്പബ്ലിക് ദിനത്തിൽ വ്യോമസേനയുടെ 144 പേരടങ്ങിയ ടീമിനെ പരേഡിൽ നയിച്ചത് സ്നേഹയായിരുന്നു.
Toyapps.com | Archived Link
നിഗമനം
ഊർവിഷ ജാരിവാല എന്ന വനിതാ പൈലറ്റ് ഫെബ്രുവരി 26 ന് ഇന്ത്യ നടത്തിയ ആക്രമണത്തിൽ മിരാഷ് 2000 പറത്തി എന്ന വാർത്ത വ്യാജമാണ്. വ്യോമാക്രമണം നടത്തിയ ഓഫീസർമാരുടെ പേരുവിവരങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക വൃന്ദങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അനൗദ്യോഗികമായി വന്ന വാർത്തകളിലും വനിതാ പൈലറ്റിന്റെ വിശദാംശങ്ങൾ ഇല്ല. ഇൗ വാർത്ത തീർത്തും വ്യാജമാണ്. മാന്യ വായനക്കാർ വാർത്ത വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാതിരിക്കുക.
