
ഫെസ്ബൂക്കില്‍ നിന്ന് സ്ത്രികളുടെ ചിത്രങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന സിപിഎം നേതാവിനെ സ്ത്രികള്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ 2023ല്‍ ഇരിങ്ങാലക്കുടയിലെ ഒരു ധ്യാനകേന്ദ്രത്തില്‍ നടന്ന സംഘര്ഷത്തിന്റെതാണ് എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.
പ്രചരണം
മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ഒരു കൂട്ടം സ്ത്രികള്‍ ഒരാളെ മര്‍ദിക്കുന്നതായി കാണാം. ഇയാളുടെ വാഹനത്തിനെയും സ്ത്രികള്‍ ആക്രമിക്കുന്നത് നമുക്ക് വീഡിയോയില്‍ കാണാം. വീഡിയോയില്‍ കാണുന്ന സംഭവത്തെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “Fb യിൽ നിന്ന് സഖാവ് ഫോട്ടോ ശേഖരിക്കും പിന്നെ വീട്ടിൽ വന്നു മോർഫിങ് ചെയ്തു പ്രെചരിപ്പിക്കും ഒടുവിൽ സഖികെട്ട വീട്ടമ്മമാർ ചേർന്ന് ബ്രാഞ്ച് സെക്രട്ടറിക്ക് അവാർഡ് കൊടുത്തു 😂”
എന്നാല്‍ ഈ പ്രചരണത്തില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോ ഇതിനെ മുമ്പും തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്. അന്ന് ഞങ്ങള്‍ ഇതിന്റെ വസ്തുത കണ്ടെത്തി പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് ഇവിടെ നല്കിയ ലിങ്ക് ക്ലിക്ക് ചെയ്ത് വായിക്കാം.
24 ന്യൂസ് നല്കിയ വാര്‍ത്ത പ്രകാരം തൃശൂര്‍ ജില്ലയിലെ മുരിയാട് ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതാണ്. എംപറര്‍ ഇമ്മാനുവല്‍ സഭയിലെ വിശ്വാസികളായ സ്ത്രീകള്‍ സഭ ബന്ധം ഉപേക്ഷിച്ച മുരിയാട് സ്വദേശി ഷാജിയെയും കുടുംബത്തെയുമാണ് കാറില്‍ സഞ്ചരിക്കവെ വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു എന്നതാണ് 24 നല്‍കിയിരിക്കുന്ന വാര്‍ത്ത. അതെ സമയം സഭയിലെ വിശ്വാസിയായ ഒരു സ്ത്രീയുടെ ചിത്രം സഭ ബന്ധം ഉപേക്ഷിച്ച ഷാജി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതാണ് പ്രകോപനത്തിനും പ്രതികരണത്തിനും കാരണമെന്നും വിശ്വാസികളായ സ്ത്രീകള്‍ ആരോപിച്ചു എന്ന് റിപ്പോര്‍ട്ടര്‍ ചാനലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഫാക്ട് ക്രെസെന്‍ഡോ മലയാളം മുരിയാട് പ്രദേശം ഉള്‍പ്പെടുന്ന ആളൂര്‍ പോലീസ് സ്റ്റേഷനില്‍ ഫോണില്‍ ബന്ധപ്പെട്ട് വിഷയത്തിന്റെ രാഷ്ട്രീയ സ്വഭാവവുണ്ടോ എന്ന് അന്വേഷിച്ചിരുന്നു. ആളൂര്‍ പോലീസ് സ്റ്റേഷനില്‍ എസ്.ഐ. ആയിരുന്ന ഷിബിന്‍ എം.ബി. ഈ സംഭവത്തില്‍ യാതൊരു രാഷ്ട്രിയ പരമായ ആംഗിള്‍ കണ്ടെത്തിയില്ല എന്ന് വ്യക്തമാക്കിയിരുന്നു.
കുടാതെ ഞങ്ങള്‍ ഇരിങ്ങാലക്കുട സി.പി.എം. പാര്ട്ടിയുമായിയും ബന്ധപെട്ടു. സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗമായ ആര്.എല്‍.ശ്രീലാല്‍ ഈ പ്രചരണത്തിനെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്: “സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് മുരിയാട്. എന്നാല്‍ അവിടെ ധ്യാന കേന്ദ്രത്തില്‍ നടന്ന സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ആര്‍ക്കും തന്നെ സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല.”
നിഗമനം
2023ല്‍ തൃശൂറിലെ മുരിയാടില്‍ എംപരര് ഇമ്മാനുവല്‍ സഭയിലെ വിശ്വാസികള്‍ സഭ വിട്ടു പോയ ഷാജി എന്ന ഒരു വ്യക്തിയെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് സ്ത്രികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച സി.പി.എം. നേതാവിനെ സ്ത്രികള്‍ മര്‍ദ്ദിക്കുന്നു എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഇരിങ്ങാലക്കുടയിലെ ധ്യാനകേന്ദ്രത്തില്‍ നടന്ന സംഘര്‍ഷത്തിന്റെ വീഡിയോ സി.പി.എം. നേതാവിനെ സ്ത്രികള്‍ മര്‍ദ്ദിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…
Written By: Mukundan KResult: False
