
രാമായണകഥയിലെ പ്രധാനപ്പെട്ട കഥാപാത്രമായ കുംഭകര്ണ്ണന് ഉപയോഗിച്ചിരുന്ന വാള് പര്യവേഷണത്തിനിടയില്‍ കണ്ടുകിട്ടി എന്നവകാശപ്പെട്ട്ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
വീഡിയോയില്‍ നാല് ചിത്രങ്ങളാണുള്ളത്. ഒരു കൂറ്റൻ വാളിന്റെ പല ആംഗിളുകളില്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്. അസാമാന്യ വലിപ്പം വാളിനുണ്ടെന്ന് ചിത്രങ്ങളില്‍ നിന്നും മനസ്സിലാകുന്നു. ഈ ഫോട്ടോകളിൽ കാണുന്ന വാൾ കുംഭകർണ്ണന്റെതാണെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള വീവരണം ഇങ്ങനെ: “60 അടി നീളവും ആറടി വീതിയുമുള്ള അഷ്ടധാതു വാൾ ശ്രീലങ്കയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ വാൾ കുംഭകർണ്ണൻ്റേതാകാമെന്ന് ശ്രീലങ്കൻ പുരാവസ്തു വകുപ്പ് സ്ഥിതി കരിച്ചു
“
എന്നാൽ കുംഭകർണ്ണന്റെ വാൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയതായി വിശ്വസനീയമായ റിപ്പോർട്ടുകളൊന്നുമില്ലെന്നും വ്യാജ പ്രചരണം മാത്രമാണിതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഇത്രയും പുരാതനമായ ഒരു വാൾ യഥാർത്ഥത്തിൽ ഒരു ഖനനത്തിൽ കണ്ടെത്തിയിരുന്നെങ്കിൽ, അത് വാർത്തയാകുമായിരുന്നു. എന്നിരുന്നാലും, അത്തരം മാധ്യമ റിപ്പോർട്ടുകളൊന്നും ഞങ്ങൾ കണ്ടെത്തിയില്ല.
വൈറൽ ഫോട്ടോകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സൃഷ്ടിച്ചതാണെന്ന് സംശയിച്ച്, AI നിര്‍മ്മിത ഇമേജുകൾ കണ്ടെത്തുന്ന വെബ്സൈറ്റായ ട്രൂ മീഡിയയിൽ ഞങ്ങൾ ഫോട്ടോകൾ ഓരോന്നായി പരിശോധിച്ചു. ഈ ചിത്രങ്ങളെല്ലാം AI സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സൃഷ്ടിച്ചതെന്ന് ട്രൂമീഡിയ പറയുന്നു. ഇത് AI സൃഷ്ടിച്ച ചിത്രം മാത്രമാണെന്നും കുംഭകർണ്ണന്റെതല്ലെന്നും വ്യക്തമാണ്.
ഈ ചിത്രങ്ങളുടെ മുകളില്‍ കൂടുതല്‍ വ്യക്തത വരുത്താനായി ഞങ്ങളുടെ ശ്രീലങ്കന്‍ ടീം ശ്രീലങ്കയിടെ ആര്‍ക്കിയോളജിക്കല്‍ വിഭാഗവുമായി ബന്ധപ്പെട്ടു. പൂര്‍ണ്ണമായും തെറ്റായ പ്രചരണം ആണെന്നും ഇങ്ങനെയൊരു പര്യവേഷണം ലങ്കയില്‍ നടക്കുകയോ ഇത്തരത്തില്‍ ഒരു വാള് ലഭിക്കുകയോ ഉണ്ടായിട്ടില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് ആർക്കിയോളജി ശ്രീലങ്ക, പ്രൊഫ.ഡി.തുസിത മെൻഡിസ് ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു.
കൃത്രിമമായി നിര്‍മ്മിച്ച വാളിന്റെ ചിത്രങ്ങളാണിത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. പര്യവേഷണത്തില്‍ ശ്രീലങ്കയില്‍ നിന്നും രാമായണത്തിലെ കുംഭകര്‍ണ്ണന്റെ വാള് കണ്ടുകിട്ടിയെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് കൃത്രിമമായി നിര്‍മ്മിച്ച ചിത്രങ്ങളാണ്. ശ്രീലങ്കയില്‍ ഇങ്ങനെയൊരു പര്യവേഷണം നടക്കുകയോ ഇത്തരത്തില്‍ ഒരു വാള് ലഭിക്കുകയോ ഉണ്ടായിട്ടില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ വിഭാഗം അറിയിച്ചിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:കുംഭകർണ്ണന്റെ വാള് ശ്രീലങ്കയില്‍ നിന്നും കണ്ടെത്തിയെന്ന വ്യാജ പ്രചരണത്തിന്റെ യാഥാര്‍ത്ഥ്യമിതാണ്…
Written By: Vasuki SResult: False
