അന്യ സംസ്ഥാങ്ങളിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളുടെ ദൃശ്യങ്ങൾ ഉത്തർപ്രദേശ് പോലീസ് സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചവനെ പിടികൂടുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു        

False Political

സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ വിഡിയോയിൽ ആദ്യത്തെ രംഗത്ത് നമുക്ക് റോഡിലൂടെ നടന്ന പോകുന്ന സ്കൂൾ വിദ്യാർത്ഥിനികളെ ഒരു യുവാവ് മോട്ടോർസൈക്കിലിൽ വന്നു പീഡിപ്പിക്കുന്നതായി കാണാം. ഇതിന് ശേഷം ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥിൻ്റെ പോലീസ് ഇയാളെ പിടിച്ച് റോഡിലുടെ പരേഡ് ചെയ്യ്പ്പിച്ച് കൊണ്ട് പോകുന്ന കാഴ്ചയും കാണാം. ഈ സംഭവം ഉത്തർപ്രാദേശിലേതാണ് എന്ന് പ്രചരിപ്പിക്കുന്നുണ്ട്. അബ്ദുൽ എന്ന വ്യക്തിയാണ് ഈ പെൺകുട്ടികളെ പീഡിപ്പിച്ചത് പിന്നീട് യുപി പോലീസ് ഇയാളെ പിടിച്ച് റോഡിലൂടെ പരേഡ് ചെയ്യ്പ്പിച്ച് കൊണ്ട് പോയി എന്നാണ് പ്രചരണം.

പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി.  എന്താണ് ഈ ദൃശ്യങ്ങളിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം. 

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “യുപിഭരിക്കുന്നത് കേരളത്തിലെ പോലെ നട്ടെല്ലില്ലാത്ത ഡാഷ് അല്ല പെട്ടന്ന് തന്നെ പരിഹരമാണ്. ” വീഡിയോയുടെ മുകളിൽ എഴുതിയ വാചകം ഇപ്രകാരമാണ്: “യോഗി പോലീസ് ആക്ഷൻ…അബ്ദുലിൻ്റെ പ്രധാന പരിപാടി സ്കൂളിൽ പോകുന്ന പെൺകുട്ടികളെ പീഡിപ്പിക്കുക” 

എന്നാല്‍ എന്താണ് ഈ പ്രചരണത്തിൻ്റെ   സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങൾ രണ്ട് സംഭവങ്ങളുടെ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. മോട്ടോർസൈക്കിൾ ഓടിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുന്ന സംഭവം നടന്നത് ഉത്തർ പ്രാദേശിലല്ല മഹാരാഷ്ട്രയിലെ പർഭണിയിലാണ്. ഈ സംഭവത്തിനെ കുറിച്ചുള്ള വാർത്ത നമുക്ക് താഴെ കാണാം. 

ഈ വാർത്ത പ്രകാരം നമ്മൾ ദൃശ്യങ്ങളിൽ കാണുന്ന സംഭവം മഹാരാഷ്ട്രയിലെ പർഭണിയിലാണ് സംഭവിച്ചത്. ഡിസംബർ 6, 2024ന് കോളേജിൽ നിന്ന് കൂട്ടുകാരിക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്ന ഒരു യുവതിയെ മുഹമ്മദ് അസ്‌ലം മുഹമ്മദ് സലിം എന്നാണ് ഈ പീഡകൻ്റെ പേര്. മഹാരാഷ്ട്ര പോലീസ് ഇയാളെ പർഭണി ജില്ലയിൽ തന്നെയുള്ള പറളിയിലെ ധർമ്മപുരിയിൽ നിന്ന് പിടികൂടി.   

പോലീസ് പ്രതിയെ പിടിച്ച് കൊണ്ട് പോകുന്ന വീഡിയോ മധ്യപ്രദേശിലെ ഗാഢർവാരയിൽ മധുർ ചൗരസ്യ എന്ന ഒരു വ്യക്തിയുടെ കൊലപാതകം നടത്തിയ പ്രതി വികാസ് കുച്ച്ബന്ദിയെ പോലീസ് പിടിച്ച് കൊണ്ട് പോകുന്നത്തിൻ്റെ ദൃശ്യങ്ങൾ ആണ് നാം കാണുന്നത്. ഈ സംഭവവും ഉത്തർ പ്രദേശിലെതല്ല.

വാർത്ത പ്രകാരം പൈസയുടെ ഇടപാടിനെ തുടർന്നാണ് ഇയാൾ ഈ കൊലപാതകം ചെയ്തത്. ഞങ്ങൾ നരസിംഹപുർ എസ്.പി. മൃഗാഖി ഡെക്കയുമായി ബന്ധപെട്ടു. “ഈ സംഭവം മദ്ധ്യം പ്രദേശിലെ ഗാഢർവാരയിലാണ് സംഭവിച്ചത്. ഈ സംഭവം ഉത്തർ പ്രദേശിലെതല്ല.” എന്ന് അവർ വ്യക്തമാക്കി.

നിഗമനം

ഉത്തർപ്രദേശിൽ നടന്ന ഒരു പീഡനത്തിൻ്റെ സംഭവത്തെ തുടർന്ന് പോലീസ് ഉടനെ രംഗത്തെത്തി പീഡകനെ പരസ്യമായി ശിക്ഷിച്ച് കൊണ്ട് പോകുന്നു എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഈ വീഡിയോയിൽ കാണുന്ന രണ്ട്  സംഭവങ്ങളും വ്യത്യസ്തമാണ് കൂടാതെ ഈ സംഭവങ്ങൾ സംഭവിച്ചത് ഉത്തർ പ്രാദേശിലല്ല.    .

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:അന്യ സംസ്ഥാങ്ങളിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളുടെ ദൃശ്യങ്ങൾ ഉത്തർപ്രദേശ് പോലീസ് സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചവനെ പിടികൂടുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

Written By: Mukundan K  

Result: False