അപകടത്തിന് തൊട്ട് മുൻപ് നടത്തിയ ഫേസ്‌ബുക്ക് ലൈവ് വീഡിയോ അഹമ്മദാബാദിൽ അപകടപ്പെട്ട എയർ ഇന്ത്യ 171 വിമാനത്തിൽ സഞ്ചരിക്കുന്ന യാത്രിയുടെതല്ല  

False National

അഹമ്മദാബാദിൽ ലണ്ടനിലക്ക് പോകുന്നത്തിനിടെ അപകടപ്പെട്ട  എയർ ഇന്ത്യ വിമാനം AI 171ൽ സഞ്ചരിച്ചിരുന്ന ഒരു യാത്രിയുടെ അവസാനത്തെ ഫെസ്ബൂക് ലൈവ് എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോ അഹമ്മദാബാദിൽ നടന്ന വിമാന  അപകടത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു വ്യക്തി വിമാനത്തിൽ വീഡിയോയുണ്ടാക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്: “അഹ്‌മദാബാദ് വിമാന ദുരന്തന്തിനു തൊട്ട് മുൻപുള്ള facebook video live” 

എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ പഴയതാണെന്ന് മനസിലായി. 17 ജനുവരി 2023ന് ദി ഇന്ത്യൻ എക്സ്പ്രസ്സ് ഈ വീഡിയോയെ കുറിച്ച് പ്രസിദ്ധികരിച്ച വാർത്ത നമുക്ക് താഴെ കാണാം.

വാർത്ത വായിക്കാൻ – The Indian Express | Archived 

വാർത്ത പ്രകാരം നമ്മൾ വീഡിയോയിൽ കാണുന്നത് ഉത്തർ പ്രദേശ് സ്വദേശിയായിരുന്ന സോനു ജയ്‌സ്വാൾ എന്ന ഒരു യുവാവിനെയാണ്. ജനുവരി 2023ൽ നേപ്പാളിലെ പൊഖ്രയിൽ അപകടപ്പെട്ട യേതി എയർലൈൻസ് വിമാനത്തിൽ സഞ്ചരിക്കുമ്പോളാണ് സോനു ഈ വീഡിയോ എടുത്തത്. സോനു ഈ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. സോനു അടക്കം 5 ഭാരതീയരാണ് ഈ അപകടത്തിൽ കൊല്ലപ്പെട്ടത്. 2023ൽ സ്ട്രൈറ്റ് ടൈംസ് അവരുടെ യുട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ചത് സോനുവിൻ്റെ വീഡിയോയാണ്. 

മുകളിൽ നൽകിയ വീഡിയോയിൽ 0.12 സെക്കൻഡിൽ നമുക്ക് ബോളിവുഡ് നടി മനീഷ കോയ്രാലയുടെ ഒരു പരസ്യം കാണാം. 

ഈ പരസ്യത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പരസ്യം നേപ്പാളിലെ NIC Asia എന്നൊരു ബാങ്കിൻ്റെ പരസ്യമാണെന്ന് കണ്ടെത്തി. ഈ പരസ്യം ഈ ബാങ്ക് അവരുടെ ഫേസ്‌ബുക്ക് പേജിൽ 7 ജൂൺ 2023ന് പ്രസിദ്ധികരിച്ചിട്ടുണ്ട്. 

പോസ്റ്റ് കാണാൻ – Facebook | Archived  

നിഗമനം

അഹമ്മദാബാദിൽ ലണ്ടനിലക്ക് പോകുന്നത്തിനിടെ അപകടപ്പെട്ട  എയർ ഇന്ത്യ വിമാനം AI 171ൽ സഞ്ചരിച്ചിരുന്ന യാത്രിയുടെ അവസാനത്തെ ഫെസ്ബൂക് ലൈവ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ 2023ൽ നേപ്പാളിൽ നടന്ന ഒരു വിമാനാപകടത്തിൻ്റെതാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:അപകടത്തിന് തൊട്ട് മുൻപ് നടത്തിയ ഫേസ്‌ബുക്ക് ലൈവ് വീഡിയോ അഹമ്മദാബാദിൽ അപകടപ്പെട്ട എയർ ഇന്ത്യ 171 വിമാനത്തിൽ സഞ്ചരിക്കുന്ന യാത്രിയുടെതല്ല

Fact Check By: K. Mukundan 

Result: False

Leave a Reply

Your email address will not be published. Required fields are marked *