
പ്രധാനമന്ത്രിയായിരിക്കുമ്പോൾ ലോകനേതാക്കൾക്ക് മുന്നിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പിന്നിൽ ഇരുത്തി അപമാനിച്ച ചിത്രങ്ങൾ എന്ന തരത്തിൽ ചില ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ചില ചിത്രങ്ങൾ കാണാം. ചിത്രങ്ങളിൽ കോൺഗ്രസ് നേതാക്കൾ ലോകനേതാക്കളോടൊപ്പം ഇരിക്കുന്നത് കാണാം. ഇതിൽ ഡോ. മൻമോഹൻ സിങ് സൈഡിൽ ഇരിക്കുന്നത് കാണാം. അതെ സമയം ലോകനേതാക്കൾക്കൊപ്പം സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ ഇരിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ഈ പോസ്റ്റ് കാണുന്ന കോൺഗ്രസ് അനുഭാവികളോട് ഒരു ചോദ്യം, ഇതിൽ ആരായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി 😂😂ഇതു പറഞ്ഞിട്ട് പോരെ മറ്റുള്ളവരെ വിമർശിക്കുന്നത് 😂”
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ലോകനേതാക്കളുടെ അടുത്ത് ഇരിക്കുമ്പോൾ പ്രധാനമന്ത്രി ആയിരുന്ന ഡോ.മൻമോഹൻ സിങിനെ സൈഡിൽ ഇരുന്നിരുന്നു എന്നാണ് ഈ പോസ്റ്റുകളിൽ ആക്ഷേപിക്കുന്നത്. എന്നാൽ എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രങ്ങളെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രങ്ങൾ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ വസ്തുത നമുക്ക് ഒന്ന്-ഒന്നായി പരിശോധിക്കാം.
ആദ്യത്തെ ചിത്രം
ഈ ചിത്രം ഞങ്ങൾക്ക് ANIയുടെ X അക്കൗണ്ടിൽ കണ്ടെത്തി. 23 നവംബർ 2017നാണ് അന്നത്തെ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഘെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. അന്ന് സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് ആയിരുന്നു. അത് കൊണ്ട് റനിൽ വിക്രമസിംഘെക്കൊപ്പം സോണിയ ഗാന്ധി ഇരിക്കുന്നതായി കാണാം. ഡോ. മൻമോഹൻ സിങ് മറ്റു കോൺഗ്രസ് നേതാക്കൾക്കൊപ്പം ഇരുന്നു.
രണ്ടാമത്തെ ചിത്രം
ഈ ചിത്രവും 2017ൽ കോൺഗ്രസ് നേതാക്കളും ശ്രീലങ്കൻ പ്രധാനമന്ത്രിയും തമ്മിൽ നടന്ന കുടിക്കാഴ്ചയുടേതാണ്. ഈ സമയത്തും ഡോ.മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നില്ല.
മൂന്നാമത്തെ ചിത്രം

ജനുവരി 2019ൽ അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിനിധിസംഘം സൗത്ത് ആഫ്രിക്കയുടെ രാഷ്ട്രപതി സിറിൽ രാമഫോസയെ സന്ദർശിക്കുന്നു. കോൺഗ്രസ് അധ്യക്ഷൻ ആയതിനാൽ രാഹുൽ ഗാന്ധി രാമഫോസയുടെ അടുത്തിരുന്നു. അതെ സമയം ഡോ.മൻമോഹൻ സിങും ആനന്ദ് ശർമ്മയും സൈഡിൽ ഇരിക്കുന്നത് നമുക്ക് കാണാം.
നാലാമത്തെ ചിത്രം

2019ൽ അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സോണിയ ഗാന്ധിയും ഡോ. മൻമോഹൻസിംഗുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ എടുത്ത വീഡിയോയാണ്. ഈ സമയത്തും ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നില്ല പക്ഷെ സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് ആയിരുന്നു. അങ്ങനെ ഈ സംഭവത്തിലും സോണിയ ഗാന്ധി പ്രധാനമന്ത്രിയെ അപമാനിച്ചിട്ടില്ല.
നിഗമനം
പ്രധാനമന്ത്രിയായിരിക്കുമ്പോൾ ലോകനേതാക്കൾക്ക് മുന്നിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പിന്നിൽ ഇരുത്തി അപമാനിച്ച ചിത്രങ്ങൾ എന്ന തരത്തിൽ നടത്തുന്നത് തെറ്റായ പ്രചരണമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:പ്രധാനമന്ത്രിയായിരുന്നപ്പോൾ ഡോ.മൻമോഹൻ സിങിനെ കോൺഗ്രസ് അപമാനിക്കുന്നു എന്ന വ്യാജ പ്രചരണം
Fact Check By: K. MukundanResult: Misleading


