
സംസ്ഥാന തൊഴില്‍-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാന്‍ പോയത് വലിയ ചര്‍ച്ച ആയിരുന്നു. ഇതിന് ശേഷം bindu കൃഷ്ണയുടെ പ്രതികരണം എന്നവകാശപ്പെട്ട് ഒരു പരാമര്‍ശം പ്രചരിക്കുന്നുണ്ട്.
പ്രചരണം
“മുസ്‌ലിം ലീഗ് എന്നെ വേട്ടയാടുന്നു
മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വെള്ളാപ്പള്ളി ഫാമിലിയെ കണ്ടു
തന്നെ മാത്രം ബലിയാടാക്കുന്നതിൽ ദുരൂഹത” എന്ന് ബിന്ദു കൃഷ്ണ പറഞ്ഞതായുള്ള വാചകങ്ങളും അവരുടെ ചിത്രവും ഉള്‍പ്പെടുത്തിയ പോസ്റ്ററാണ് പ്രചരിക്കുന്നത്.

എന്നാല്‍ ഇത് വെറും വ്യാജ പ്രചരണം മാത്രമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിനെ വിമര്‍ശിച്ച് മന്ത്രി ബിന്ദു കൃഷ്ണ എന്തെങ്കിലും പരാമര്‍ശം നടത്തിയാല്‍ അത് തീര്‍ച്ചയായും വാര്‍ത്ത ആകേണ്ടതാണ്. എന്നാല്‍ മാധ്യമങ്ങളില്‍ ഇങ്ങനെ ഒരു വാര്‍ത്ത ഇതുവരെ വന്നിട്ടില്ല. ബിന്ദു കൃഷ്ണയുടെ സോഷ്യല്‍ മീഡിയ ഹാന്‍റിലുകളില്‍ തിരഞ്ഞെങ്കിലും പ്രചരണത്തെ സാധൂകരിക്കുന്ന പോസ്റ്റുകള്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല.
അതിനാല്‍ ഞങ്ങള്‍ വിശദാംശങ്ങള്‍ക്കായി മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. മന്ത്രി ഒരിടത്തും ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെടുത്തി വ്യാജ പ്രചരണം നടത്തുകയാണെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഓഫീസില്‍ നിന്നും അറിയിച്ചു.
തുടര്‍ന്ന് ഞങ്ങള്‍ മുസ്ലിം ലീഗ് ഹൈ പവര്‍ കമ്മറ്റി അംഗം കെപിഎ അബ്ദുള്‍ മജീദിനോട് പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ ഇതുവരെ യാതൊരു അഭിപ്രായവും ഒരിടത്തും പറഞ്ഞിട്ടില്ലെന്നും പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിഗമനം
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതിന് മുസ്ലിം ലീഗ് തന്നെ വേട്ടയാടുന്നു എന്ന് മന്ത്രി ബിന്ദു കൃഷ്ണയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്. മന്ത്രി ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)




