
ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ബംഗാളിലെ ജനങ്ങൾ പരസ്യമായി വിമർശിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “എത്ര വെറുപ്പുൽപ്പാതിച്ചാലും ഒരു നാൾ ഇന്ത്യൻ ജനത എല്ലാം തിരിച്ചറിയും അന്ന് എല്ലാ സംഘികളേയും ഇതുപോലെ ജനം തെരുവിൽ കൈകാര്യം ചെയ്യുക തന്നെ ചെയ്യും…” ഇംഗ്ലീഷിൽ വീഡിയോയുടെ മുകളിൽ എഴുതിയ വാചകത്തിൻ്റെ അർഥം ഇതാണ്: “പശ്ചിമബംഗാൾ മുഖ്യമന്ത്രിയെ ജനങ്ങൾ ‘ബംഗ്ലാദേശി’, ‘കാൺഖേർ ചെലെ’ എന്ന് വിളിച്ച് ഓടിച്ചു.”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് ഞങ്ങൾ കണ്ടെത്തി. ഈ ദൃശ്യങ്ങൾ 29 ഏപ്രിൽ 2026ന് RCTVസംഗബാദ് എന്ന ഫേസ്ബുക്ക് പേജിൽ പ്രസിദ്ധികരിച്ചതായി നമുക്ക് താഴെ കാണാം.
പോസ്റ്റ് കാണാൻ – Facebook | Archived
പോസ്റ്റ് പ്രകാരം പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിനിടെ ഭബാനിപൂർ അസംബ്ലി മണ്ഡലത്തിലെ ഒരു ബൂത്ത് സന്ദർശിക്കാൻ എത്തിയ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി പെട്ടന്ന് ഓടി. അങ്ങനെ ഈ ദൃശ്യങ്ങൾ സുവേന്ദു അധികാരി പശ്ചിമബംഗാൾ മുഖ്യമന്ത്രി ആവുന്നതിന് മുമ്പുള്ളതാണെന്ന് വ്യക്തമാണ്.
ഞങ്ങൾ ഈ സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഈ സംഭവത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തി. പശ്ചിമബംഗാളിൽ തെരെഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിൽ ഭഭാനിപൂറിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി ഒരു ബൂത്ത് സന്ദർശിക്കാൻ എത്തി. അവിടെ ടി.എം.സി. പ്രവർത്തകർ അദ്ദേഹത്തെ ആക്രമിച്ചു എന്ന് ആരോപിച്ച് അദ്ദേഹം അദ്ദേഹത്തിൻ്റെ സുരക്ഷക്കായി നിയമിച്ച ഉദ്യോഗസ്ഥരോടൊപ്പം ചിലരുടെ പിന്നാലെ ഓടി അവരെ പിടിക്കാൻ ശ്രമിച്ചു. ഈ സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് നിലവിൽ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്.
നിഗമനം
ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ബംഗാളിലെ ജനങ്ങൾ പരസ്യമായി വിമർശിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് തെരെഞ്ഞെടുപ്പ് സമയത് സുവേന്ദു അധികാരിയും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തിൻ്റെ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)




