
സമൂഹത്തിലെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് രോഗങ്ങളും വര്‍ദ്ധിച്ച ചികിത്സാ ചെലവുകളും. സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള ചികിത്സാ സഹായങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ജോസഫ് തമിഴ്നാട് ജനതയ്ക്ക് ജനപ്രിയ ചികിത്സാ പദ്ധതി പ്രഖ്യാപിച്ചു എന്നവകാശപ്പെട്ട് ഒരു വാര്‍ത്ത ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
“രോഗി മരിച്ചാൽ ആശുപത്രി
ബില്ല് . ഇല്ലാ
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്” എന്ന വാചകങ്ങളും വിജയ് യുടെ ചിത്രവുമാണ് പ്രചരിക്കുന്ന പോസ്റ്ററില്‍ ഉള്ളത്.

എന്നാല്‍ പൂര്‍ണ്ണമായും തെറ്റായ പ്രചാരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
തമിഴ്നാട്ടില്‍ വിജയ് ജോസഫിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ചില ജനപ്രിയ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന ശിശുക്കള്‍ക്ക് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്‍റെ മോതിരം സമ്മാനമായി നല്‍കുന്ന പദ്ധതി അതിലൊന്നാണ്. എന്നാല്‍ ആശുപത്രിയില്‍ രോഗി മരിച്ചാല്‍ ബില്‍ നല്‍കേണ്ടതില്ല എന്ന പ്രചരണത്തെ സാധൂകരിക്കുന്ന യാതൊരു റിപ്പോര്‍ട്ടുകളും കണ്ടെത്താനായില്ല. സര്‍ക്കാര്‍ വെബ്സൈറ്റുകളിലോ അനുബന്ധ സാമൂഹ്യ മാധ്യമങ്ങളിലോ ഇങ്ങനെ ഒരു പദ്ധതിയെ കുറിച്ച് യാതൊരു അറിയിപ്പും നല്‍കിയിട്ടില്ല.
തുടര്‍ന്ന് ഞങ്ങള്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഹെല്പ് ലൈനില്‍ ബന്ധപ്പെട്ടു. പ്രചരണം പൂര്‍ണ്ണമായും തെറ്റാണെന്നും ആശുപത്രിയില്‍ രോഗി മരിച്ചാല്‍ ബില്‍ നല്‍കേണ്ടതില്ല എന്നൊരു പദ്ധതി തമിഴ്നാട് സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
നിഗമനം
രോഗി മരിച്ചാല്‍ ആശുപത്രി ബില്‍ നല്‍കേണ്ടതില്ല എന്നാ പദ്ധതി തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാര്‍ നടപ്പിലാക്കി എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഇങ്ങനെയൊരു പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




