
വിവരണം
“പുത്’ തലമുറയുടെ പ്രതീക്ഷ ആണ് ഈ ചിഹ്നം” എന്ന അടിക്കുറിപ്പോടെ 7 നവംബര്‍ 2019 മുതല്‍ ഒരു ചിത്രം പ്രചരിക്കുന്നു. ഈ ചിത്രത്തില്‍ ഒരു സംഘര്‍ഷത്തിന്റെ ഇടയില്‍ ചില കുട്ടികള്‍ ഒരു കെട്ടിടത്തിന്റെ മതിലിന്റെ മുകളില്‍ കമ്മ്യൂണിസത്തിന്റെ അരിവാള്‍ ചുറ്റികയുടെ ചിന്ഹം വരയ്ക്കുന്നതായി നമുക്ക് കാണാം. ഇതേ ചിത്രം പല ഗ്രൂപുകളിലും പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥ്യമാണോ? ഈ ചിത്രത്തിന്റെ പിന്നിലുള്ള കഥ എന്താണ് ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തേടാന്‍ ഞങ്ങള്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ചിത്രം ലഭിച്ചു. യഥാര്‍ത്ഥ ചിത്രവും പ്രസ്തുത പോസ്റ്റില്‍ നല്കിയ ചിത്രവുമായി ഒരു വ്യത്യാസമുണ്ട്. ഈ വ്യത്യാസം എന്താണ്? നമുക്ക് കാണാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ലഭിച്ച പരിനാമാന്കളില് ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ചിത്രം ലഭിച്ചു. പരിണാമങ്ങളുടെ സ്ക്രീന്‍ഷോട്ട് താഴെ നല്കിട്ടുണ്ട്.

ചിത്രത്തില്‍ കാണുന്നത് സോവിയറ്റ് സംഘത്തിന്റെ ഒരു പ്രസിദ്ധ ചിത്രകാരനായ ഫ്യോഡോര്‍ രേഷെറ്റനികൊവ് വരച്ച ഒരു പ്രസിദ്ധ ചിത്രമാണ്. 1950ല്‍ വരച്ച ഈ ചിത്രത്തിന്റെ പേര് പീസ് അതായത് സമാധാനം എന്നാണ്. ഈ ചിത്രത്തിന് വേണ്ടി ഫ്യോഡോര്‍ രേഷെറ്റനികൊവിന് സോവിയറ്റ് സര്‍ക്കാര്‍ 1951ല്‍ USSR സ്റ്റേറ്റ് പുരസ്കാരം നല്‍കിയിരുന്നു. രണ്ട്

യഥാര്‍ത്ഥ പെയിന്റിംഗില്‍ ഫ്രഞ്ച് ഭാഷയില്‍ സമാധാനം (PAIX) എന്നാണ് എഴുതിയിരിക്കുന്നത്. പോസ്റ്റില്‍ ഉപയോഗിച്ച ഫോട്ടോഷോപ്പ് ചെയത ചിത്രത്തില്‍ അരിവാളും ചുറ്റികയുമാണ് വരച്ചിരിക്കുന്നത്. ഫ്രാന്‍സിലെ തലസ്ഥാന നഗരി പാരിസിലെ ഒരു തെരിവാണ് ഈ പെയിന്റിംഗില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. ചെങ്കൊടി പിടിച്ച് പ്രതിഷേധം നടത്തുന്ന തൊഴിലാളി വര്‍ഗ്ഗവും പോലീസും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ ഇടയില്‍ നമുക്ക് ചില കുട്ടികള്‍ ഒരു കെട്ടിടത്തിന്റെ മതിലിന്റെ മുകളില്‍ സമാധാനം എന്ന് എഴുതുന്നതായി കാണാം. രണ്ടാം ലോകയുദ്ധത്തിന് ശേഷം റഷ്യയിലെ സാമ്രാജ്യത്വത്തിനെ എതിരെയുള്ള വികാരങ്ങള്‍ അത് പോലെ ലോകത്തില്‍ തൊഴിലാളി വര്‍ഗങ്ങള്‍ തമ്മിലുള്ള ഐക്യത്തിന്റെ ആശയും നമുക്ക് ചിത്രത്തില്‍ കാണാം. ഇപ്പോള്‍ ഈ ചിത്രം റഷ്യയയുടെ തലസ്ഥാന നഗരം മോസ്കോയിലെ സ്റ്റേറ്റ് ട്രെട്ട്യകോവ് ഗല്ലേരിയിലാണുള്ളത്.

Painting Planet | Archived Link |
Soviet Art | Archived Link |
Alamy | Archived Link |
നിഗമനം
പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം സോവിയറ്റ് ചിത്രകാരനായ ഫ്യോഡോര്‍ രേഷെറ്റനികൊവിന്റെ പ്രസിദ്ധ പെയിന്റിംഗിന്റെ ഫോട്ടോഷോപ്പ് ചെയത ചിത്രമാണ്. യഥാര്‍ത്ഥ ചിത്രത്തില്‍ അരിവാള്‍ ചുറ്റിക ചിന്ഹമില്ല.

Title:സോവിയറ്റ് കാലഘട്ടത്തിലെ പ്രസിദ്ധ പെയിന്റിംഗിന്റെ ഫോട്ടോഷോപ്പ് ചിത്രം ഫെസ്ബൂക്കില്‍ പ്രചരിക്കുന്നു.
Fact Check By: Mukundan KResult: False
