
കോവിഡ്-19 പകര്‍ച്ചവ്യാധി തടയാനായി പ്രഖ്യാപ്പിച്ച ലോക്ക്ഡൌണില്‍ പാവപെട്ടവര്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കാന്‍ ഇറങ്ങിയ സേവാഭാരതി പ്രവര്‍ത്തകരെ പോലീസ് ചാരായം വാറ്റി എടുത്തു എന്ന കുറ്റത്തിന് പിടികൂടി എന്ന തരത്തില്‍ ഒരു ചിത്രം ഏപ്രില്‍ 13, 2020 മുതല്‍ ഫെസ്ബൂക്കില്‍ പ്രചരിക്കുകയാണ്. ചിത്രത്തില്‍ പോലീസ് സംഘത്തിനോടൊപ്പം മുന്ന് പേരെ ഭക്ഷണമുണ്ടാക്കാന്‍ ഉപയോഗപെടുന്ന സാധനങ്ങള്‍ക്കൊപ്പം പിടികൂടിയതിന്റെ ദൃശ്യമാണ് കാണുന്നത്. കഴിഞ്ഞ ഒരു ആഴ്ച്ച മുതല്‍ പ്രചരിക്കുന്ന ഈ പോസ്റ്റ് ഏറെ വൈറല്‍ ആയിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ ഈ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പോസ്റ്റില്‍ നല്കിയ വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തില്‍ കാണുന്ന സംഭവത്തിന്റെ യാഥാര്‍ത്ഥ്യം എന്ന് നമുക്ക് നോക്കാം.
വിവരണം

മുകളില്‍ നല്കിയ പോസ്റ്റിന്റെ അടികുറിപ്പ് ഇപ്രകാരമാണ്: “നിർധനർക്ക് ഭക്ഷണം വിതരണം ചെയ്യാൻ എന്ന വ്യാജേന തുടങ്ങിയ സേവാഭാരതിയുടെ ബിരിയാണി ചെമ്പിലെ ചാരായം വാറ്റു കേന്ദ്രo പോലീസ് പിടികൂടി.”
വസ്തുത അന്വേഷണം
ഞങ്ങള്‍ പോസ്റ്റില്‍ നല്കിയ ചിത്രത്തിന്റെ ഗൂഗിള്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ മറുനാടന്‍ മലയാളി പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു. മറുനാടന്റെ വാര്‍ത്ത പ്രകാരം ഇവരെ പിടികൂടിയത് അനധികൃതമായി ചാരായം വാറ്റിയതിനു തന്നെയാണ് പക്ഷെ ഇവര്‍ സേവാഭാരതി പ്രവര്‍ത്തകരാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്കിട്ടുണ്ട്.

മറുനാടന്‍ മലയാളി നല്കിയ വാര്‍ത്തയുടെ ഉള്ളടക്കം ഇങ്ങനെയാണ്- “അമരവിള എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എല്‍.ആര്.അജീഷും പാര്‍ട്ടിയും നടത്തിയ റെയിഡിലാണ് വെള്ളറട വില്ലേജില്‍ കരിക്കാമന്‍കോട് നെട്ടപൊങ്ങ് ലക്ഷംവീട് കോളനിയില്‍ വാറ്റു നടത്തിയ സംഘത്തെ പിടികൂടിയത്. വീട് കേന്ദ്രീകരിച്ച് താമസിക്കുന്ന നേശന്‍ മകന് മണിയന് (62), നേശന്‍ മകന് അരുളപ്പന്‍ (57) എന്നിവരാണ് പിടിയിലായത്. .പ്രതികള്‍ സഹോദരങ്ങളാണ്.“
കൂടതല്‍ വ്യക്തതക്കായി ഞങ്ങളുടെ പ്രതിനിധി അമരവിള എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എല്‍.ആര്. അജീഷുമായി ബന്ധപെട്ടു. ഈ പോസ്റ്റിനെ കുറിച്ച് ഞങ്ങള്‍ ചോതിച്ചപ്പോല് അദേഹം പ്രതികരിച്ചത് ഇങ്ങനെ-“വാറ്റ് ചാരായ നിർമ്മാണം നടത്തിയ രണ്ടുപേരെ എന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ അവർ സേവാഭാരതി പ്രവർത്തകരാണെന്ന് ഒരിടത്തും ഇവിടെ നിന്ന് വാർത്ത നൽകിയിട്ടില്ല. തെറ്റായ വാർത്ത മനപൂർവ്വം ആരോ പ്രചരിപ്പിക്കുകയാണ്. ചാരായം വാറ്റിയതിന് രണ്ടു പ്രതികളെ പിടിച്ചു. അവരുടെ പേരും മറ്റു വിവരങ്ങളും മാധ്യമങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇതിൽ പ്രതികളുടെ രാഷ്ട്രീയമോ മതമോ ഒന്നും ഞങ്ങൾ പരാമർശിച്ചിട്ടില്ല.”
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രം തിരുവനന്തപുരം അമരവിളയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ റെയിഡ് നടത്തി പിടികുടിയ അനധികൃതമായി ചാരായം വാറ്റുന്ന രണ്ട്’ ’ഹോദരന്മാരുടെതാണ്. ഇവരുടെ ചിത്രം ഉപയോഗിച്ച് ഇവര്‍ സേവാഭാരതി പ്രവര്ത്തകരാന്നെന്ന തരത്തില്‍ തെറ്റായ പ്രചാരണമാണ് ഫെസ്ബൂക്കിലൂടെ നടത്തുന്നത്.

Title:അമരവിളയില്‍ വീട്ടില്‍ ചാരായം വാറ്റിയതിന് പിടിയിലായവരുടെ ചിത്രമുപയോഗിച്ച് സേവാഭാരതിക്കെതിരെ തെറ്റായ പ്രചരണം…
Fact Check By: Mukundan KResult: False
