
ക്രിക്കറ്റ് ഗ്രൗണ്ടിൽ മാച്ചിനിടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം പാക്കിസ്ഥാൻ വനിതാ ക്രിക്കറ്റ് താരത്തിനെ തള്ളി ഇടുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഇന്ത്യൻ വനിതാ ക്രിക്കറ്റരും ഒരു പാകിസ്താനി വനിതാ ക്രിക്കറ്റ്‌രും തമ്മിൽ സംഘർഷം നടക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “#ഇങ്ങോട്ട് കയറി ചൊറിഞ്ഞു അങ്ങോട്ടൊരെണ്ണം കൊടുത്തു. അത്രയേയുള്ളൂ… ഭാരതപുത്രി 🙏🚩👌👌👌”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോ സൂക്ഷമമായി പരിശോധിച്ചപ്പോൾ, പല ക്രമക്കേടുകൾ കണ്ടെത്തി. ഈ ദൃശ്യങ്ങളിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റരുടെ ജേഴ്‌സിയിൽ ഐ.സി.സിയുടെ ടൂർണമെന്‍റ് ലോഗോ തെറ്റാണ്. ഇവിടെ ഐ.സി.സിയുടെ ഏത് മത്സരമാണ് രേഖപെടുത്തുന്നതാണ്. പക്ഷെ ഈ ദൃശ്യങ്ങളിൽ കാണുന്നത് വരും ഒരു വിചിത്രമായ ഡിസൈൻ ആണ്. അതെ പോലെ ഇന്ത്യയുടെ ലീഡ് സ്പോൺസർ ബായജുസ് (BYJUS) ആണ് കാണിക്കുന്നത്. BYJUS 2021-23 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ലീഡ് സ്പോൺസറായിരുന്നു. നിലവിൽ ഇന്ത്യയുടെ ലീഡ് സ്പോൺസർ അപ്പോളോ ടയർസാണ്. ഈ ദൃശ്യങ്ങളിൽ BYJUSൻ്റെ പേരും തെറ്റായി എഴുതിയതാണ്.

പാക്കിസ്ഥാൻ വനിതാ ക്രിക്കറ്റ്‌രുടെ ജേഴ്‌സിയിലും പാക്കിസ്ഥാനിൻ്റെ ക്രിക്കറ്റ്
ബോർഡിൻ്റെ ലോഗോയും തെറ്റാണ്.

ഞങ്ങൾ ഗൂഗിൾ ജെമിനിയിൽ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ എ.ഐ. നിർമ്മിതമാണെന്ന് കണ്ടെത്തി.

ഹൈവ് മോഡറേഷൻ എന്ന എ.ഐ. ചിത്രങ്ങൾ പരിശോധിക്കുന്ന വെബ്സൈറ്റിൽ നടത്തിയ പരിശോധന പ്രകാരവും ഈ ദൃശ്യങ്ങൾ AI നിർമ്മിതമാണ്.

ഇതേ പോലെ സൈറ്റ് എൻജിൻ എന്ന മറ്റൊരു എ.ഐ. ചിത്രങ്ങൾ പരിശോധിക്കുന്ന വെബ്സൈറ്റിൽ നടത്തിയ പരിശോധന പ്രകാരവും ഈ ദൃശ്യങ്ങൾ AI നിർമ്മിതമാണ്.

ഒരു ICC ക്രിക്കറ്റ് മത്സരത്തിനിടെ രണ്ട് കളിക്കാർ തമ്മിൽ സംഘർഷമുണ്ടായി അത് വലിയൊരു വർത്തയായെന്നെ. പക്ഷെ ഈ സംഭവത്തിനെ കുറിച്ച് യാതൊരു മാധ്യമം റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ വിശ്വസനീയമായ സ്രോതസുകളിൽ എവിടെയും ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് വിവരങ്ങളില്ല.
നിഗമനം
ക്രിക്കറ്റ് ഗ്രൗണ്ടിൽ മാച്ചിനിടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം പാക്കിസ്ഥാൻ വനിതാ ക്രിക്കറ്റ് താരത്തിനെ തള്ളി ഇടുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ എ.ഐ. നിർമ്മിതമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ക്രിക്കറ്റ് ഗ്രൗണ്ടിൽ മാച്ചിനിടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം പാക്കിസ്ഥാൻ വനിതാ ക്രിക്കറ്റ് താരത്തെ തള്ളി ഇടുന്നത്തിൻ്റെ ദൃശ്യങ്ങൾ എ.ഐ. നിർമ്മിതമാണ്
Fact Check By: K. MukundanResult: Altered


